കെ. കസ്തൂരി രംഗൻ
ദൃശ്യരൂപം
ഡോ. കെ. കസ്തൂരി രംഗൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
കലാലയം | Bachelor of Science with Honours from Ramnarain Ruia College, Matunga (Mumbai), Master of Science degrees in Physics from Bombay University and Ph.D. (Astronomy & Astrophysics), 1971 from Physical Research Laboratory, Gujarat University |
അറിയപ്പെടുന്നത് | Pioneering contributions to India’s space programme |
പുരസ്കാരങ്ങൾ | പത്മശ്രീ, പത്മഭൂഷൺ and പത്മ വിഭൂഷൺ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജ്യോതിശ്ശാസ്ത്രം/ബഹിരാകാശ ഗവേഷണം |
സ്ഥാപനങ്ങൾ | National Institute of Advanced Studies; ഐ.എസ്.ആർ.ഒ |
ഭാരതീയനായ ബഹിരാകാശ ഗവേഷകനും ജ്യോതിശാസ്ത്രജ്ഞനുമാണ് ഡോ. കെ. കസ്തൂരിരംഗൻ (ജനനം : 24 ഒക്ടോബർ 1940). 1994 നും 2003 നുമിടയ്ക്ക് ഐ.എസ്.ആർ.ഒയുടെ നിരവധി ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹം ഐ.എസ്.ആർ.ഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 -2009 കാലത്ത് രാജ്യ സഭാംഗമായിരുന്നു. ഇപ്പോൾ ആസൂത്രണ കമ്മീഷൻ അംഗവും ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലറും കർണാടക വിജ്ഞാന കമ്മീഷൻ അംഗവുമാണ് ബാംഗ്ളൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടറായും പ്രവർത്തിക്കുന്നു. പത്മശ്രീ(1982), പത്മഭൂഷൺ(1992), പത്മ വിഭൂഷൺ(2000) എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]എറണാകുളം ജില്ലയിൽ ജനിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ(1982)
- പത്മഭൂഷൺ(1992)
- പത്മ വിഭൂഷൺ(2000)
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- Dr. Kasturirangan's biodata at ISRO Archived 2007-10-15 at the Wayback Machine.
- India's Space Enterprise : A Case Study in Strategic Thinking and Planning, Dr Kasturirangan's 2006 Narayanan Oration at the Australia South Asia Research Centre (ASARC)