Jump to content

കിളിത്തട്ട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിളിത്തട്ട് കളിയുടെ രേഖാചിത്രം
കിളിത്തട്ട് കളിയുടെ രേഖാചിത്രം

കേരളത്തിൽ പ്രചാരത്തിലുള്ള ഒരു നാടൻ‌കളി. രണ്ട് വിഭാഗങ്ങളായി കളിക്കുന്ന ഒരു കളിയാണ് കിളിത്തട്ട് കളി.മലപ്പുറം ജില്ലയിൽ ഉപ്പ് കളി എന്നറിയപ്പെടുന്നു. രണ്ട്‌ വിഭാഗത്തിലുമുള്ള കളിക്കാരുടെ എണ്ണം ഒരുപോലെയായിരിക്കും. കളിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ കളം കൂട്ടി വരയ്ക്കാമെന്നത്‌ ഈ കളിയുടെ ഒരു പ്രത്യേകതയാണ്‌. ഒരു ഉപ്പ്‌ (പോയിന്റ്‌ )നേടുന്നതോടുകൂടി ഒരു കളി അവസാനിക്കുന്നു.'ആട്യാ പാട്യാ'

എന്ന പേരിലാണ് ഇപ്പോൾ ഈ കളി അറിയപ്പെടുന്നത്

നിയമങ്ങൾ

[തിരുത്തുക]

1. കളത്തിലേക്ക്‌ പ്രവേശിക്കുവാൻ ശ്രമിക്കുന്ന കളിക്കാരൻ, 2. കിളി (ചുവപ്പ് നിറത്തിൽ), 3. കളത്തിൽ പ്രവേശിച്ച കളിക്കാരൻ, 4. തട്ട്‌ കാവൽക്കാരൻ, 5. ഉപ്പേറിയ കളിക്കാരൻ എന്നിവരാണ്‌ ചിത്രത്തിൽ

കളിക്കുന്ന രീതി

[തിരുത്തുക]

രണ്ടു ടീമിൽ ഒരു ടീം അടിച്ചിറക്കി കൊടുക്കണം. അതായതു കളിക്കാരിൽ ഒരാൾ കിളി എന്ന് പറയുന്ന ആൾ കളത്തിന്റെ ഒന്നാമത്തെ വരയിൽ നിൽക്കണം ബാക്കിയുള്ളവർ പുറകിലേക്കുള്ള കാലങ്ങളുടെ വരയിൽ നിൽക്കണം. കിളി കൈകൾ തമ്മിൽ കൊട്ടുംപോൾ കളി ആരംഭിക്കും. എതിർ ടീമിലുള്ളവർ കിളിയുടെയോ, വരയിൽ നിൽക്കുന്നവരുടെയോ അടി കൊള്ളാതെ, എല്ലാ കളങ്ങളിൽ നിന്നും ഇറങ്ങി കളത്തിനു പുറത്തു വരണം. അതിനു ശേഷം തിരിച്ചും അതുപോലെ കയറണം. കിളിക്ക് കളത്തിന്റെ സമചതുരത്തിലുള്ള പുറം വരയിലൂടെയും നടുവരയിലൂടെയും നീങ്ങവുന്നതാണ്. എന്നാൽ മറ്റുള്ള വരയിൽ നിൽക്കുന്നവർ ആ വരയിൽ കൂടി മാത്രം നീങ്ങാനെ പാടുള്ളൂ. ആരുടെയും അടികൊള്ളാതെ വേണം കളങ്ങളിൽ കൂടി പുറത്തെത്താൻ. ഓരോ കളത്തിനും ഓരോ "തട്ട്" എന്നാണ് പറയുക. അവസാനത്തെ കളത്തിനു പുറത്തെത്തിയ ആൾ "ഉപ്പു" ആണ്. അകത്തെ കളങ്ങളിൽ നിൽക്കുന്നവർ "പച്ച" ആണ്. ഉപ്പും പച്ചയും തമ്മിൽ ഒരു കളത്തിൽ വരൻ പാടില്ല. അങ്ങനെ വന്നാൽ ഫൌൾ ആണ്. അവർ മറ്റേ ടീമിന് അടിചു ഇറക്കി കൊടുക്കണം. ഉപ്പു ഇറങ്ങിയ ആൾ തിരിച്ചു കയറി ഒന്നാം തട്ടിന് പുറത്തെത്തിയാൽ ഒരു ഉപ്പു ആയി എന്ന് പറയും. തട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തട്ടിൽ നിൽക്കുന്ന ആൾ അടിച്ചാൽ കളി തോറ്റു. അവർ മറ്റേ ടീമിന് അടിച്ചിറക്കി കൊടുക്കണം. ഒരു തട്ടിൽ പച്ച ഉള്ളപ്പോൾ ഉപ്പിനു അതിന്റെ പകുതി തട്ടിൽ വരാം. ഇതിനു അര തട്ട് എന്നാണ് പറയുക. അര തട്ടിൽ നിന്നും ഉപ്പിനും പച്ചക്കും മൂല കുത്തി ചാടി പോകാവുന്നതാണ്. അപ്പോൾ തട്ടിൽ നിൽക്കുന്ന ആൾക്ക് അയാളെ ഓടിച്ചിട്ട്‌ അടിക്കാൻ പാടില്ല. തട്ടിന്റെ നടുഭാഗത്തുനിന്നും മാത്രമേ അടിക്കാൻ പാടുള്ളൂ. ചാടുമ്പോൾ ഉപ്പു പച്ചയുടെ കളത്തിൽ

"https://ml.wikipedia.org/w/index.php?title=കിളിത്തട്ട്‌&oldid=3680230" എന്ന താളിൽനിന്ന് ശേഖരിച്ചത്