Jump to content

കാശിനാഥ് സിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കാശിനാഥ് സിങ്ങ്
കാശിനാഥ് സിങ്ങ്, 2018
ജനനം(1937-01-01)1 ജനുവരി 1937
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ

ഹിന്ദി നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് കാശിനാഥ് സിങ്ങ്. വാരാണസിയുടെ എഴുത്തുകാരൻ എന്നറിയപ്പെടുന്ന കാശിനാഥ്‌ സിങ്‌ ഉത്തർപ്രദേശ് സർക്കാറിന്റെ പരമോന്നത സാഹിത്യസമ്മാനമായ ഭാരത് ഭാരതി പുരസ്‌കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. 2011ൽ നോവലായ 'രെഹൻ പാർ രഘു' വിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

ജീവിതരേഖ

[തിരുത്തുക]

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ ഹിന്ദി പ്രൊഫസറായിരുന്നു. കന്നഡ എഴുത്തുകാരൻ കൽബുർഗിയുടെ കൊലപാതകത്തിലും ദാദ്രി കൊലപാതകത്തിലും പ്രതിഷേധിച്ച് പുരസ്കാരങ്ങൾ തിരിച്ചു നൽകി. സർഗാത്മക ആവിഷ്‌കാരങ്ങൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് പുരസ്‌കാരം തിരിച്ചുനൽകിയത്.[1]

കൃതികൾ

[തിരുത്തുക]
  • 'രെഹൻ പാർ രഘു'

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ഭാരത് ഭാരതി പുരസ്‌കാരം
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

അവലംബം

[തിരുത്തുക]
  1. "വാരാണസിയുടെ എഴുത്തുകാരൻ കാശിനാഥ് സിങ്ങും പുരസ്‌കാരം തിരിച്ചുനൽകും". www.mathrubhumi.com. Archived from the original on 2015-10-21. Retrieved 19 ഒക്ടോബർ 2015.

പുറം കണ്ണികൾ

[തിരുത്തുക]