കടൽ അടിത്തട്ട്
ദൃശ്യരൂപം
സമുദ്രങ്ങളുടേയും കടലുകളുടേയും അടിയിലെ കരയാണു് കടൽ അടിത്തട്ട്. തീരപ്രദേശത്തിനടുത്തായി 40 മുതൽ 60 മീറ്റർ വരെ ആഴംവരുന്ന കടൽ അടിത്തട്ട് മനുഷ്യർ ഭക്ഷിക്കാനുപയോഗിക്കുന്ന മിക്ക മത്സ്യങ്ങളുടെയും പ്രജനന മേഖലയാണ്
സമുദ്ര ഘടന
[തിരുത്തുക]സമുദ്രത്തിൽ സാധാരണഗതിയിൽ തിരശ്ചീന ദിശയിലാണു് ജലം സഞ്ചരിക്കുന്നതു്. കടലിന്റെ പരപ്പിനെ അപേക്ഷിച്ചു് ആഴം വളരെ കുറവായതിനാലും സമുദ്രത്തിലെ വ്യത്യസ്ത ആഴങ്ങളിൽ ജലത്തിനു് വ്യത്യസ്ത സവിഷേതകളായതിനാലും, ലംബദിശയിലെ ജലസഞ്ചാരം കുറവാണു്. അതിനാൽ സമുദ്രത്തിലെ ജലം വ്യത്യസ്ത സവിശേഷതകളുള്ള പല തട്ടുകളിലായിട്ടാണു് സ്ഥിതി ചെയ്യുന്നതു്.