കടമ്മനിട്ട
Kadammanitta | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | Pathanamthitta | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
9°18′0″N 76°46′0″E / 9.30000°N 76.76667°E കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു പ്രശസ്തമായ ഗ്രാമമാണ് കടമ്മനിട്ട. പത്തനംതിട്ട നഗരത്തിൽ നിന്നും 6 കിലോമീറ്റർ അകലെയായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കടമ്മനിട്ടയിലെ ദേവീക്ഷേത്രത്തിൽ നടക്കുന്ന പടയണി മധ്യകേരളത്തിലെ തന്നെ പ്രസിദ്ധമായ ഒരു അനുഷ്ഠാന കലാരൂപമാണ്. മധ്യകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കടമ്മനിട്ട പടയണി ഈ ദഗവതി ക്ഷേത്ര മുറ്റത്തു വച്ചാണ് അരങ്ങേറുന്നത്. കലാകാരന്മാരുടെ ഒരു കേന്ദ്രമാണ് കടമ്മനിട്ട. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂര്, തിരുവല്ലയാണ് . മതസൗഹാർദത്തിന് പേരുകേട്ട നാടു കൂടിയാണ്. ഈ സ്ഥലത്തെ മൌണ്ട് സിയോൺ കോളേജും സെയിന്റ് ജോർജ്ജ് പള്ളിയും പ്രസിദ്ധിയാർജ്ജിച്ചവയിൽ പെടുന്നു. പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണൻ ,കേരള ഫോക്ലോർ അക്കാദമി മുൻ വൈസ് ചെയർമാനും പടയണി ആചാര്യനുമായ പ്രൊഫസർ കടമ്മനിട്ട വാസുദേവൻ പിള്ളയുടേയും ജന്മദേശം. കൂടാതെ പ്രശസ്തനായ കവി കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളുടെ ശില്പ്പ്പ നിർമ്മിത സ്മാരകം. കേന്ദ്ര ടൂറിസം വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന പടയണി പഠന പരിശീലനം കേന്ദ്രമായ കടമ്മനിട്ട പടയണി ഗ്രാമം , കവി കടമ്മനിട്ട രാമകൃഷ്ണ സ്മൃതിമണ്ഡപം, ഇവിടെ നമ്മുക്ക് ദർശ്ശിക്കാം.
കടമ്മനിട്ട പടയണി
[തിരുത്തുക]പടയണിക്കു പ്രസിദ്ധമായ നാടാണ് കടമ്മനിട്ട. ആണ്ടുതോറും മേടമാസത്തിൽ പത്തുദിവസം ക്ഷേത്രമുറ്റത്ത് അനുഷ്ഠിക്കുന്ന കാല വഴിപാടാണ് കടമ്മനിട്ട പടയണി. ലോകത്തിൽ തന്നെ ജനശ്രദ്ധ ആകർഷിച്ച പടയണി ആണ് കടമ്മനിട്ട പടയണി. മധ്യതിരുവിതാംകൂറിലെ പടയണി കാലത്തിന്റെ പരിസമാപ്തി കുറിക്കുന്നതും കടമ്മനിട്ട ഭഗവതി ക്ഷേത്ര പടേനി കളത്തിൽ വച്ചാണ് . പൂർണ്ണമായും പടയണിയിലെ തെക്കൻ ചിട്ട അനുശാസിക്കുന്ന കളരി കടമ്മനിട്ട കളരിയാണ്. സുന്ദര യക്ഷി , കുറത്തി , പരദേശി , 101പാള ഭൈരവി, കാഞ്ഞിരമാല എന്നിവയാണ് കടമ്മനിട്ട പടയണി യുടെ പ്രധാന ആകർഷണങ്ങൾ. പടയണി സംഗീതത്തിന്റെ ആലാപനത്തിൽ കടമ്മനിട്ട പടേനി പാട്ടുശൈലി വേറിട്ടുനിൽക്കുന്നു. കവി കടമ്മനിട്ട രാമകൃഷ്ണൻ ന്റെ കവിതകൾ കടമ്മനിട്ട പടയണി പാട്ടുകളുടെ താളങ്ങളെ ഇഴചേർത്ത് ആയിരുന്നു അവതരിപ്പിച്ചിരുന്നത്. തെക്കൻ കേരളത്തിൽ നിന്നും പടയണി ലോക ശ്രദ്ധ ആകർഷിക്കാൻ കടമ്മനിട്ട പടയണിക്ക് സാധിച്ചിട്ടുണ്ട്. കടമ്മനിട്ട ഗോത്രകലാകളരിയാണ് പടയണി അവതരിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ദേവീക്ഷേത്രങ്ങളിലും സാംസ്കാരിക വേദികളിലും കടമ്മനിട്ട പടയണി ഇടം നേടിയിട്ടുണ്ട്.
പറയെടുപ്പ് ,101 കലം , ഊരാളി പടയണി എന്നിങ്ങനെയുള്ള ദ്രാവിഡ പൂജാവിധികൾക്ക് ശേഷമാണ് ഗോത്രസംസ്കൃതി ആയ പടേനി ആരംഭിക്കുന്നത്.
മേടം ഒന്നിന് 7 നാഴിക ഇരുട്ടി പാർവതി യാമത്തിൽ ചുട്ടുവയ്പ്പ്. രണ്ടാംദിവസം പച്ചതപ്പിൽ ഭഗവതിയെ കൊട്ടി വിളിക്കും. മൂന്നാം ദിവസം മുതൽ പാളക്കോലങ്ങൾയുടെ വരവ്. മേടം ആറിന് അടവി, കടമ്മനിട്ട പടയണിയുടെ പ്രത്യേകതയായ അടവി( ആഴിക്കൽ അടവി) കളത്തിൽ ആചരിക്കും. ഏഴാംദിവസം ഇടപടയണി, എട്ടാം ദിവസം വലിയ പടയണി. വലിയ പടയണി ദിനം എല്ലാ കോലങ്ങളും കളത്തിൽ ഉണ്ടായിരിക്കും വെളുത്തുതുള്ളൽ, പൂപ്പട, കരവഞ്ചി, തട്ടുമ്മൽകളി, പള്ളിയുറക്കം, പകൽ പടയണി എന്നിവ കടമ്മനിട്ട പടയണിയുടെ പ്രത്യേകതകളാണ്. പത്താം ദിവസം രാത്രി 12 മണിക്ക് ഭഗവതിയെ കൊട്ടി അകത്തു കയറ്റും ഒരുവർഷത്തെ കരയുടെ രാശി ഫലം നോക്കി തരക്കാർ അടുത്ത പടയണി കാലത്തിനായി കാത്തിരിക്കും അതോടെ ഒരു വർഷത്തെ കാല വഴിപാട് സമാപിക്കും പടയണിയുടെ സമഗ്ര പഠനത്തിനായി കേന്ദ്ര ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കലാ സ്ഥാപനം. പടേനി പഠന പരിശീലന കേന്ദ്രം കടമ്മനിട്ട പടയണി ഗ്രാമം കടമ്മനിട്ട ഗോത്രകലാകളരിയിലെ ആശാന്മാർ പടയണി ചുവടുകൾ, തപ്പു മേളം, പടയണി ശീലുകൾ, ചെണ്ട, വേലകളി, എന്നിവയ്ക്കും അനുബന്ധ അനുബന്ധ കലാരൂപങ്ങൾക്കും പരിശീലനം നൽകുന്നു [അവലംബം ആവശ്യമാണ്]
ആശാന്മാർ :
മൺമറഞ്ഞ ആശാന്മാർ)
ഐക്കാട് കളരി ആശാന്മാർ (പരമ്പര) മുഞ്ഞിനാട്ടു ആശാൻ,. മേലേത്രയിൽ വല്യശാൻ മേലേത്രയിൽ രാമൻ നായർ( കടമ്മനിട്ട രാമൻ നായർ ആശാൻ ),വെള്ളാവൂർ പപ്പു ആശാൻ, ഇളപ്പുങ്കൽ രാഘവൻ നായർ , ഏറാട്ട് ദാമോദരൻ , ഊനാട്ട് ഗോപാലക്കുറുപ്പ്മാളിയേക്കൽ ഗോവിന്ദപിള്ള ,മേലേത്തറയിൽ ഭാസ്ക്കരപ്പണിക്കർ , മേലേത്തറയിൽ കുട്ടപ്പപണിക്കർ, കാവുംകോട്ട് ഗോപിനാഥ കുറുപ്പ്, മേലേത്തറയിൽ ഗോപാലകൃഷ്ണ പണിക്കർ
( നിലവിലെ ആശാന്മാർ)
,കടമ്മനിട്ട വാസുദേവൻ പിള്ള, പിടി പ്രസന്നകുമാർ, മേലാട്ട് ഡി. രഘുകുമാർ
പ്രധാന ആരാധനാലയങ്ങൾ
[തിരുത്തുക]ക്ഷേത്രങ്ങൾ
[തിരുത്തുക]2. കടമ്മനിട്ട ഋഷികേശ ക്ഷേത്രം
3 നെടുവബ്ര ദേവീക്ഷേത്രം ( കടമ്മനിട്ട ഭഗവതി മൂലസ്ഥാനം)
4. അന്ത്യാളൻകാവ് ശ്രീ മാലയക്ഷി ക്ഷേത്രം
5. കടമ്മനിട്ട മാടുമേച്ചിൽ കൊച്ചുനടുവത്ത് പാറ മലനട
ക്രിസ്തീയ ദേവാലയങ്ങൾ
1.കടമ്മനിട്ട പള്ളി - സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് കടമ്മനിട്ട
2.കടമ്മനിട്ട സെൻറ് ജോർജ് കത്തോലിക്കചർച്ച്.
3.കടമ്മനിട്ട മർത്തോമ ചർച്ച് കടമ്മനിട്ട പള്ളി
വിദ്യാലയങ്ങൾ
[തിരുത്തുക]- ഗവ. എൽ .പി .സ്കൂൾ, കടമ്മനിട്ട
- ഗവ. ഹൈസ്കൂൾ , ഹയർസെക്കൻഡറി കടമ്മനിട്ട
- മൗണ്ട് സിയോൺ എൻജിനീയറിങ് കോളേജ് കടമ്മനിട്ട
- മൗണ്ട് സിയോൺ പബ്ലിക് ഇംഗ്ലീഷ് മീഡിയം സ്കൂൾ കടമ്മനിട്ട
പ്രശസ്തരായ വ്യക്തികൾ
[തിരുത്തുക]- കടമ്മനിട്ട രാമൻ നായർ ആശാൻ (മൺമറഞ്ഞ പ്രശസ്ത പടയണി ആചാര്യൻ, പടയണി കുലപതി) പടയണിക്കായി കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ പുരസ്കാര ജേതാവ്.
- കടമ്മനിട്ട രാമകൃഷ്ണൻ (പ്രശസ്ത കവി, പടയണി കലാകാരൻ.)
- കടമ്മനിട്ട വാസുദേവൻ പിള്ള(മുൻ നാടൻ കല അക്കാദമി വൈസ് ചെയർമാൻ , പടയണി ആചാര്യൻ)
- കടമ്മനിട്ട പ്രസന്നകുമാർ, (2016 കേരള പൈതൃക പുരസ്കാരജേതാവ്, 2019 കേരള ഫോക്ലോർ അക്കാദമി പുരസ്കാര ജേതാവ് , പടയണി ആചാര്യൻ)
- അഡ്വ കെ ഹരിദാസ് (ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ)
- കടമ്മനിട്ട രഘു കുമാർ (പടയണി ആശാൻ 2021കേരള ഫോക്ലോർ അക്കാദമി പുരസ്കാര ജേതാവ്
- അനു വി. കടമ്മനിട്ട ( പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ , സംഗീതസംവിധായകൻ)
- സാം കടമ്മനിട്ട (സംഗീതസംവിധായകൻ ക്രിസ്തീയ ഗീതം ആലാപകൻ)
- മനു വി.കടമ്മനിട്ട (മൃദംഗവിദ്വാൻ)
- കെ. ആർ. രഞ്ജിത്ത് കടമ്മനിട്ട (പടയണി കലാകാരൻ കേരള ഫോക്ലോർ അക്കാദമി യുവപ്രതിഭാ 2019)
- രാജേഷ് കടമ്മനിട്ട (2016 തിലകൻ പുരസ്കാരജേതാവ്)
- വിജു കടമ്മനിട്ട ( കവി, മലയാള കാവ്യ സാഹിതി മെമ്പർ )