എൽസമ്മ എന്ന ആൺകുട്ടി
സംവിധാനം | ലാൽ ജോസ് |
---|---|
നിർമ്മാണം | എം. രഞ്ജിത്ത് |
രചന | എം. സിന്ധുരാജ് |
അഭിനേതാക്കൾ | |
സംഗീതം | രാജാമണി |
ഗാനരചന | റഫീക്ക് അഹമ്മദ് |
ഛായാഗ്രഹണം | വിജയ് ഉലകനാഥ് |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | രജപുത്ര വിഷ്വൽ മീഡിയ |
വിതരണം | രജപുത്ര ലാൽ റിലീസ് |
റിലീസിങ് തീയതി | 2010 സെപ്റ്റംബർ 9 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 143 മിനിറ്റ് |
ലാൽജോസ് സംവിധാനം ചെയ്ത് 2010 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് എൽസമ്മ എന്ന ആൺകുട്ടി. നായികാപ്രാധാന്യമുള്ള ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ എൽസമ്മയയായി വേഷമിട്ടത് നടൻ അഗസ്റ്റിന്റെ മകൾ ആൻ അഗസ്റ്റിൻ ആണ്. ആൻ അഗസ്റ്റിന്റെ ആദ്യ സിനിമയായിരുന്നു ഇത്. കുഞ്ചാക്കോ ബോബൻ പാലുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സിന്ധുരാജ് രചന നിർവ്വഹിച്ച ഈ ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ചിരിക്കുന്നു. രജപുത്ര വിഷ്വൽ മീഡിയ ലാൽ മീഡിയയിലൂടെയാണ് ഈ ചിത്രം പ്രദർശനത്തിനെത്തിച്ചത്.
അഭിനേതാക്കൾ
[തിരുത്തുക]- ആൻ അഗസ്റ്റിൻ – എൽസമ്മ
- കുഞ്ചാക്കോ ബോബൻ – ഉണ്ണികൃഷ്ണൻ (പാലുണ്ണി)
- ഇന്ദ്രജിത്ത് – എബി
- ജഗതി ശ്രീകുമാർ – മെംബർ രമണൻ
- സുരാജ് വെഞ്ഞാറമ്മൂട് – ബ്രോക്കർ തോമ്മാച്ചൻ
- നെടുമുടി വേണു – കുന്നേൽ പാപ്പൻ
- വിജയരാഘവൻ – കരിപ്പള്ളി സുഗുണൻ
- മണിയൻപിള്ള രാജു – എസ്.ഐ. സുനന്ദപ്പൻ
- മണിക്കുട്ടൻ – ജെറി
- ജനാർദ്ദനൻ – ബാലൻ പിള്ള
- മജീദ് – വൈദികൻ
- കലാഭവൻ ഉണ്ണി
- കലാഭവൻ ഷാജോൺ
- കലാഭവൻ നിയാസ്
- വിജയകുമാർ
- സുബീഷ് – ക്ലീറ്റസ്
- ഗോപാലൻ
- സലിംബാവ
- നന്ദൻ
നിർമ്മാണം
[തിരുത്തുക]ചിത്രീകരണം
[തിരുത്തുക]ബാലൻപിള്ള സിറ്റി എന്ന ഗ്രാമത്തിൽ നടന്ന കഥയായാണു സിനിമയിൽ സങ്കൽപ്പിച്ചിട്ടുള്ളതെങ്കിലും സിനിമയുടെ ചിത്രീകരണം നടന്നത് തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമാണ് ചിത്രീകരണം നടന്നത്.
ഗാനങ്ങൾ
[തിരുത്തുക]റഫീക്ക് അഹമ്മദ് എഴുതിയ ഗാനങ്ങൾക്ക് രാജാമണി സംഗീതം പകർന്നിരിക്കുന്നു.
ഗാനം | പാടിയത് |
---|---|
കണ്ണാടി... | റിമി ടോമി, അച്ചു, |
ഇതിലേ തോഴി... | വിജയ് യേശുദാസ്, ശ്വേത മോഹൻ |
കണ്ണാരം... | സിത്താര |
ആമോദമായ്... | വി. ദേവാനന്ദ്, അച്ചു |
ഇതിലേ... | അച്ചു. |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- എൽസമ്മ എന്ന ആൺകുട്ടി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- എൽസമ്മ എന്ന ആൺകുട്ടി – മലയാളസംഗീതം.ഇൻഫോ
- http://www.nowrunning.com/movie/7777/malayalam/elsamma-enna-aankutty/index.htm Archived 2010-09-22 at the Wayback Machine.