Jump to content

എസ്.കെ. പാട്ടീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാരാഷ്ട്രയിലെ മുൻ കോൺഗ്രസ് നേതാവായിരുന്നു സദാശിവ് കാനോജി പാട്ടീൽ അഥവാ എസ്. കെ. പാട്ടീൽ (1898-1981). ഒരു പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും, പത്രപ്രവർത്തകനും, പണ്ഡിതനും, പ്രഭാഷകനുമായിരുന്നു അദ്ദേഹം. മൂന്നു തവണ ബോംബെയിൽ മേയറായി തെരഞ്ഞെടുക്കപ്പെട്ടു[1][2][3][4] .

മുംബൈയിൽ അദ്ദേഹം പിന്തുണക്കുകയും സഹായിക്കുകയും പരിപാലിക്കുകയും ചെയ്ത നിരവധി സ്ഥാപനങ്ങൾ സാംസ്കാരികമായി നഗരത്തെ സമ്പന്നമാക്കി[5].ബോംബെ സംസ്ഥാനത്തിന്റെ കാലത്ത് ബോംബെയിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു. ജവഹർലാൽ നെഹ്രു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നിവരുടെ കാലത്ത് അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നു. മൂന്ന് തവണ എം.പി. ആയിരുന്ന അദ്ദേഹത്തെ ജോർജ്ജ് ഫെർണാണ്ടസ് മുംബൈയിലെ ലോകസഭാ നിയോജകമണ്ഡലത്തിൽ പരാജയപ്പെടുത്തി. എന്നാൽ ഗുജറാത്തിലെ ബാണസ്കന്ദയിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും ലോക്സഭയിൽ എത്തി. 1969 ൽ അദ്ദേഹം ഇന്ദിരാഗാന്ധിയുടെ കോൺഗ്രസിൽ നിന്ന് മൊറാർജി ദേശായി, നിജലിംഗപ്പ തുടങ്ങിയ മുതിർന്ന നേതാക്കളോടൊപ്പം പടിയിറങ്ങി. 1971 ൽ ബാണസ്കന്ദ ലോക്സഭാ സീറ്റിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെട്ടു.

1955 നവംബർ 15 ന് സ്റ്റേറ്റ് റീ-ഓർഗനൈസേഷൻ കമ്മീഷന്റെ റിപ്പോർട്ട് സംബന്ധിച്ച ലോക്സഭ ചർച്ചകളിൽ, ബോംബെ നഗരം സ്വയംഭരണാധികാരമുള്ള നഗര-സംസ്ഥാനമായി മാറണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു. നഗരത്തിന്റെ കോസ്മോപൊളിറ്റൻ സ്വഭാവം മുൻനിർത്തിയായിരുന്നു ഈ വാദം. എങ്കിലും ബോംബെ സംസ്ഥാനം 1960 ൽ ഇപ്പോഴത്തെ ഗുജറാത്തിലും മഹാരാഷ്ട്രയിലും ആയി വിഭജിക്കപ്പെട്ടു. ബോംബെ നഗരം, ഇന്നത്തെ മുംബൈ, മഹാരാഷ്ട്രയുടെ തലസ്ഥാനമായി മാറി.

അവലംബം

[തിരുത്തുക]