Jump to content

എഡ്ഗാർ അല്ലൻ പോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്ഗാർ അല്ലൻ പോ
പോ-യ്ക്ക് 39 വയസ്സുള്ളപ്പോൾ, (അദ്ദേഹത്തിന്റെ മരണത്തിന് 1 വർഷം മുൻപ്) 1848-ൽ ആണ് ഈ ഡാഗ്വുറോറ്റൈപ്പ് ചിത്രം (ഫോട്ടോഗ്രാഫ് നേരിട്ട് വെള്ളിപൂശിയ ഒരു കണ്ണാ‍ടിയിൽ പതിപ്പിക്കുന്ന രീതി) എടുത്തത്
പോ-യ്ക്ക് 39 വയസ്സുള്ളപ്പോൾ, (അദ്ദേഹത്തിന്റെ മരണത്തിന് 1 വർഷം മുൻപ്) 1848-ൽ ആണ് ഈ ഡാഗ്വുറോറ്റൈപ്പ് ചിത്രം (ഫോട്ടോഗ്രാഫ് നേരിട്ട് വെള്ളിപൂശിയ ഒരു കണ്ണാ‍ടിയിൽ പതിപ്പിക്കുന്ന രീതി) എടുത്തത്
ജനനംജനുവരി 19, 1809
യുണൈറ്റഡ് സ്റ്റേറ്റ്സ് ബോസ്റ്റൺ, മസ്സാച്യുസെറ്റ്സ് യു.എസ്.എ
മരണംഒക്ടോബർ 7, 1849(1849-10-07) (പ്രായം 40)
യുണൈറ്റഡ് സ്റ്റേറ്റ്സ് ബാൾട്ടിമോർ, മെരിലാന്റ് യു.എസ്.എ
തൊഴിൽകവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ
Genreഭയാനക സാഹിത്യം, കുറ്റാന്വേഷണ സാഹിത്യം, അപസർപ്പക സാഹിത്യം
സാഹിത്യ പ്രസ്ഥാനംറൊമാന്റിസിസം
പങ്കാളിവിർജ്ജിനിയ എലീസ ക്ലെം പോ
ബന്ധുക്കൾഡേവിഡ് പോ, ജൂനിയർ, എലിസബത്ത് അർനോൾഡ് പോ (ജന്മം നൽകിയ മാതാപിതാക്കൾ), ജോൺ അല്ലൻ, ഫ്രാൻസെസ് അല്ലൻ (വളർത്തച്ഛനും അമ്മയും)

എഡ്ഗാർ അല്ലൻ പോ (ജനുവരി 19, 1809ഒക്ടോബർ 7, 1849) അമേരിക്കൻ കവിയും, ചെറുകഥാകൃത്തും എഴുത്തുകാരനും, നാടകകൃത്തും, എഡിറ്ററും, നിരൂപകനും, ഉപന്യാസകാരനും അമേരിക്കൻ റൊമാന്റിക് പ്രസ്ഥാനത്തിന്റെ നായകരിൽ ഒരാളുമായിരുന്നു. അമേരിക്കയിലെ ആദ്യകാല ചെറുകഥാകൃത്തുകളിൽ ഒരാളും അപസർപ്പക സാഹിത്യം (ക്രൈം ഫിക്ഷൻ), കുറ്റാന്വേഷണ സാഹിത്യം (ഡിറ്റക്റ്റീവ് ഫിക്ഷൻ) എന്നിവയുടെ തുടക്കക്കാരനുമായ പോ തന്റെ അപസർപ്പക കഥകൾക്കും ഭയാനകമായ കഥകൾക്കും പ്രശസ്തനാണ്. സയൻസ് ഫിക്ഷൻ എന്ന സാഹിത്യശാഖയുടേ തുടക്കത്തിൽ ഈ സാഹിത്യ ശാഖയ്ക്ക് സംഭാവനകൾ നൽകിയവരിൽ പോ പ്രധാനിയായിരുന്നു. [1] പോ 40-ആം വയസ്സിൽ അന്തരിച്ചു. മരണകാരണം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മരണത്തിനു ഹേതുവായി മദ്യം, മയക്കുമരുന്ന്, കോളറ, പേവിഷ ബാധ, ആത്മഹത്യ (ഇത് മരണത്തിനു മുൻപുള്ള വർഷം പോ നടത്തിയ ആത്മഹത്യാശ്രമവുമായി തെറ്റിദ്ധരിച്ചതായിരിക്കാം), ക്ഷയരോഗം, ഹൃദ്രോഗം, തലച്ചോറിൽ രക്തം കട്ടിപിടിച്ചത്, എന്നിങ്ങനെ പല അനുമാനങ്ങളും ഉണ്ട്.[2]

അവലംബം

[തിരുത്തുക]
  1. Stableford, Brian. "Science fiction before the genre." The Cambridge Companion to Science Fiction, edited by Edward James and Farah Mendlesohn. Cambridge: Cambridge University of Press, 2003. pp 18-19.
  2. Meyers, Jeffrey. Edgar Allan Poe: His Life and Legacy. Cooper Square Press, 1992. p. 256

കുറിപ്പുകൾ

[തിരുത്തുക]