Jump to content

എം.എസ്. ചന്ദ്രശേഖര വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ എഴുത്തുകാരനാണ് എം.എസ്. ചന്ദ്രശേഖര വാര്യർ. 1925 സെപ്റ്റംബർ 4-നു തൊടുപുഴയ്ക്ക് അടുത്ത് പെരുമ്പള്ളിച്ചിറയിൽ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ നിന്ന് എം.എ ബിരുദം നേടി. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിയും പത്രപ്രവർത്തകനുമായി. തിരുവനന്തപുരത്ത് വീരകേസരി, മലയാളി എന്നീ പത്രങ്ങളിൽ ആറു കൊല്ലത്തോളം ജോലിചെയ്തു. 1957 മുതൽ കോട്ടയത്ത് കേരളധ്വനി പത്രത്തിന്റെ ചീഫ് എഡിറ്ററായി 10 കൊല്ലവും കേരളഭൂഷണം പത്രത്തിന്റെ ചീഫ് എഡിറ്ററായി 4 കൊല്ലവും പ്രവർത്തിച്ചു. 4 വർഷം മനോരാജ്യത്തിന്റെ പത്രാധിപരായിരുന്നു. സിദ്ധാർത്ഥൻ എന്ന തൂലികാനാമത്തിൽ മനോരാജ്യം വാരികയിൽ 26 വർഷം തുടർച്ചയായി ലേഖനങ്ങൾ എഴുതി. രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിന്റെ സംഗ്രഹിത പതിപ്പ് തയ്യാറാക്കി. രാമായണം, ഭാഗവതം, മഹാഭാരതം എന്നീ കിളിപ്പാട്ടുകൾ അർത്ഥവിവരണത്തോടും അവതാരികകളോടും കൂടി എഡിറ്റ് ചെയ്തു. കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളുടെ സംശോധനം നിർവ്വഹിച്ചു. 1974-ൽ ഡി.സി. ബുക്സ് ആരംഭിച്ചപ്പോൾ മുതൽ എഡിറ്റർ ആയി പ്രവർത്തിച്ചു.

കൃതികൾ

[തിരുത്തുക]
  • അന്തിയും വാസന്തിയും
  • അകലെനിന്നും വന്നവർ
  • വ്യക്തിമുദ്രകൾ
  • ഭാഷയും സാഹിത്യവും
  • മലയാളപ്പിറവിക്കു മുൻപ്
  • ഇറ്റിറ്റുവീഴും വെളിച്ചം
  • അഗ്നിയും ജ്വാലയും
  • പ്രകാശരേണുക്കൾ
  • സിദ്ധാർത്ഥന്റെ ചിന്താലോകം
  • സിദ്ധാർത്ഥന്റെ ജീവിതചിന്തകൾ

വ്യാഖ്യാനങ്ങൾ

[തിരുത്തുക]

വിവർത്തനങ്ങൾ

[തിരുത്തുക]
  • സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ
  • ജഡ്ജ്മെന്റ്
  • നെഹ്രു യുഗസ്മരണകൾ
  • സ്വപ്നം വിടരുന്ന പ്രഭാതം
  • എൺപതു ദിവസം കൊണ്ടു ഭൂമിക്കുചുറ്റും
  • നക്സലേറ്റുകൾ


അവലംബം

[തിരുത്തുക]