ഉൽക്ക
ബഹിരാകാശത്തു കൂടി സഞ്ചരിക്കുന്ന ചെറിയ ലോഹീയമോ അല്ലാത്തതോ ആയ ശിലാശകലങ്ങളെയാണ് ഉൽക്കകൾ എന്നു പറയുന്നത്. ധൂളീകണങ്ങൾ മുതൽ ഒരു മീറ്റർ വരെ വലിപ്പമുള്ളവയാണ് ഇവ. വളരെ ചെറിയവയെ ബഹിരാകാശധൂളീകണങ്ങൾ എന്നു വിളിക്കുന്നു.[1][2][3] ഇവയിൽ ഭൂരിഭാഗവും വരുന്നത് ധൂമകേതു, ഛിന്നഗ്രഹങ്ങൾ എന്നിവയിൽ നിന്നാണ്. വളരെ അപൂർവ്വമായി ചന്ദ്രൻ, ചൊവ്വ എന്നിവയിൽ നിന്നും ഉൽക്കകൾ എത്താറുണ്ട്.[4][5][6][7]
സെക്കന്റിൽ 42 മീറ്റർ വേഗത്തിലാണ് സാധാരണയായി ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷവുമായി ഉരഞ്ഞ് കത്തുന്നു. ഇങ്ങനെ കത്തിവീഴുന്ന ഉൽക്കകൾ ആകാശത്ത് ഒരു അഗ്നിരേഖ സൃഷ്ടിക്കുന്നു. ഇവയെയാണ് നമ്മൾ കൊള്ളിമീനുകൾ എന്നു വിളിക്കുന്നത്. ചില ദിവസങ്ങളിൽ മിനിറ്റുകൾ ഇടവിട്ടുള്ള ഉൽക്കാവീഴ്ചകൾ കാണാം. ഈ പ്രതിഭാസത്തെയാണ് ഉൽക്കാവർഷം എന്നു വിളിക്കുന്നത്.
ഒരു വർഷം 15,000 ടണ്ണിലേറെ ഉൽക്കകൾ (സൂക്ഷ്മധൂളീകണങ്ങൾ ഉൾപ്പെടെ) ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നുണ്ട്.[8]
അവലംബം
[തിരുത്തുക]- ↑ "meteoroid". Science Dictionary.
- ↑ Coffey, Jerry (2009-07-30). "What Is The Difference Between Asteroids and Meteorites". Universe Today.
...asteroids are smaller than planets but larger than meteoroids
- ↑ "meteoroids". The free dictionary.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-02. Retrieved 2015-03-10.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2003-12-26. Retrieved 2015-03-10.
- ↑ "Asteroid Fast Facts". NASA.
- ↑ "Infographic: What's the Difference Between a Comet, Asteroid and Meteor?". Universe Today. 20 February 2013.
- ↑ "Survey finds not all meteors the same". ABC Science. ABC. 2011-12-22.
സൗരയൂഥം |
---|
നക്ഷത്രം: സൂര്യൻ |
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ |
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ് |
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം |