ഉഷാ ജാദവ്
ദൃശ്യരൂപം
ഉഷാ ജാദവ് | |
---|---|
ജനനം | നവംബർ 3 ,1987 |
ദേശീയത | ഭാരതീയ |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2007 - തുടരുന്നു |
വെബ്സൈറ്റ് | http://www.ushajadhav.com/ |
പ്രമുഖയായ ഇന്ത്യൻ ചലച്ചിത്ര - ടെലിവിഷൻ അഭിനേത്രിയാണ് ഉഷാ ജാദവ്. 2012 ൽ ധഗ് എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ജനിച്ചു. സ്കൂൾ നാടകങ്ങളിലൂടെ അഭിനയ രംഗത്തു വന്നു. നിരവധി ടെലിവിഷൻ പരമ്പരകളിലും നാടകങ്ങളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. ടാറ്റാ ഡൊക്കാമ, ഫെവിക്കോൾ, തുടങ്ങിയവയുടെ പരസ്യത്തിൽ അഭിനയിച്ചു. കോൻ ബനോഗാ ക്രോർപതിയുടെ അമിതാഭ് ബച്ചനൊപ്പമുള്ള പരസ്യ ചിത്രം ശ്രദ്ധേയമായിരുന്നു.[2] എയ്ഡ്സ് ബാധിതർക്ക് വേണ്ടി പ്രവർത്തിക്കുന്ന റെഡ് റിബൺ റെവലൂഷന്റെ ബ്രാൻഡ് അംബാസിഡർ ആണ് ഉഷ [1]
ഇപ്പോൾ മീരദാ ഡി വിട്രിയോ (Mirada de Vidrio ( Feature Film ) എന്ന സ്പാനിഷ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു
സിനിമകൾ
[തിരുത്തുക]വർഷം | സിനിമ | വേഷം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2007 | ട്രാഫിക് സിഗ്നൽ | ഹിന്ദി | ||
2009 | ദോ പൈസേ കി ധൂപ്, ചാർ ആനേ കീ ബാരിഷ് | ഹിന്ദി | ||
2010 | സ്ട്രൈക്കർ | രജനി | ഹിന്ദി | |
2010 | അശോക് ചക്ര : ട്രിബ്യൂട്ട് ടു റിയൽ ഹീറോസ് | മാക്കിവെല്ലി | ഹിന്ദി | |
ഗല്ലി | ഷോർട്ട് ഫിലിം | |||
2012 | ദ മുംബൈ ട്രിലജി | ഹിന്ദി | ഷോർട്ട് ഫിലിം | |
2012 | ഗുബ്ബാരെ | ഹിന്ദി | ഷോർട്ട് ഫിലിം | |
2012 | ലാഖോം മേ ഏക് | ഹിന്ദി | ടി.വി. സീരിയൽ One episode | |
2012 | ധഗ് | യശോധ | മറാത്തി | |
സിനിമാ കീ ആംഖ് | ഹിന്ദി | ഷോർട്ട് ഫിലിം | ||
മൈ നോട്ടി വൈഫ് | ഹിന്ദി | ഷോർട്ട് ഫിലിം | ||
2014 | ഭൂത് നാഥ് റിട്ടേൺസ് | മീന | ഹിന്ദി | |
2015 | ദി സ്പേം ഗേൾ | ഗേൾ | ഇംഗ്ലിഷ് | ഷോർട്ട് ഫിലിം |
2016 | വീരപ്പൻ | മുത്തുലക്ഷമി | ഹിന്ദി | |
ലക്നൌ ടൈംസ് | വിഭ | ഹിന്ദി | ||
2017 | സാൾട്ട് ബ്രിഡ്ജ് [2] | ലിപി | ഹിന്ദി | |
2019 | ഫയർ ബ്രാൻഡ് | സുനന്ദ റൌത് | മറാത്തി | |
ബീ ഹാപ്പി (ദി മ്യുസിക്കൽ ) | അവനി | ഇംഗ്ലിഷ് |
പുരസ്കാരങ്ങൾ
[തിരുത്തുക]- 2012 ലെ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചു ധഗ് എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന്
- 2013 ലെ മഹാരാഷ്ട്ര ടൈംസ് സമ്മാൻ അവാര്ഡ് (ധഗ് )
- 2013 ലെ മഹാരാഷ്ട്ര സംസ്ഥാന അവാര്ഡ് (ധഗ്)
- 2013 ലെ പ്രഹർ ഭൂഷൻ അവാര്ഡ്
- 2014 ലെ ലോറിയൽ പാരിസ് - ഫെ മിനയുടെ സിനിമയിൽ മികച്ച നേട്ടം കൈവരിച്ച സ്ത്രീ എന്ന അവാർഡിന് അർഹയായി
അവലംബം
[തിരുത്തുക]- ↑ "माझ्या स्वप्नांना मर्यादा नाहीत..." (in Marathi). Sakal. March 20, 2013. Archived from the original on 2013-03-19. Retrieved March 20, 2013.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)CS1 maint: unrecognized language (link) - ↑ "ഒരേയൊരു ഉഷ". മനോരമ. 2013 മാർച്ച് 20. Archived from the original on 2013-03-22. Retrieved 2013 മാർച്ച് 20.
{{cite news}}
: Check date values in:|accessdate=
and|date=
(help)