Jump to content

ഇന്ദ്ര നൂയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ദ്ര നൂയി
ജനനം
(1955-10-28) ഒക്ടോബർ 28, 1955  (69 വയസ്സ്)
വിദ്യാഭ്യാസംമദ്രാസ് ക്രിസ്ത്യൻ കോളേജ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കൽക്കട്ട
യേൽ സ്കൂൾ ഓഫ് മാനേജ്‌മെന്റ്
തൊഴിലുടമപെപ്സി കോ
സ്ഥാനപ്പേര്സി.ഇ.ഓ.
കാലാവധി2006-ഇതുവരെ
മുൻഗാമിസ്റ്റീവൻ റിയിന്മണ്ട്
ബോർഡ് അംഗമാണ്; Federal Reserve Bank of New York
Motorola
Lincoln Center for the Performing Arts
International Rescue Committee
ജീവിതപങ്കാളി(കൾ)രാജ് കൃഷ്ണൻ നൂയി
കുട്ടികൾപ്രീത, age 24 - താര, age 15
വെബ്സൈറ്റ്പെപ്സികോ

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷണ കമ്പനിയായ പെപ്സിയുടെ ചെയർ‌വുമണും, ചീഫ് എക്സികുട്ടീവ് ഓഫീസറുമാണ് ഇന്ദ്ര കൃഷ്ണമൂർത്തി നൂയി (ഇംഗ്ലീഷ്: Indra Krishnamurthy Nooyi, തമിഴ്: இந்திரா கிருஷ்ணமூர்த்தி நூயி )[3][4] (ജനനം: October 28, 1955) തമിഴ് നാട്ടിലെ ചെന്നൈയിൽ ആൺ ഇവർ ജനിച്ചത്. 2006 ഓഗസ്റ്റ് 14 നാണ് ഇവർ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. [5] 2006 ഒക്ടോബർ 1 ന് ഔദ്യോഗികമായി പെപ്സി കമ്പനിയുടെ ബോർഡ് അംഗങ്ങൾ ഇവരെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ആയി നിയമിച്ചു. [6] അമേരിക്കയിലെ ഫോർബ്സ് മാഗസിൻ നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ, ഇന്ദ്ര നൂയി ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിത നേതാക്കളിൽ മൂന്നാം സ്ഥാനത്തായിരുന്നു. .[7] മറ്റൊരു മാഗസിൻ ആയ ഫോർച്ച്യൂൺ നടത്തിയ തിരഞ്ഞെടുപ്പിൽ നൂയി ലോകത്തിലെ ഏറ്റവും ശക്തരായ വനിത വാണിജ്യ നേതാക്കളിൽ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു. [8][9] ഇതു കൂടാതെ 2008 ൽ ഇന്ദ്ര നൂയി അമേരിക്കയിലെ മികച്ച നേതാക്കളിൽ ഒരാളായി യു.എസ്.ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് നിർദ്ദേശിച്ചു.[10]


ആദ്യജീവിതവും ജോലിയും

[തിരുത്തുക]

ഇന്ദ്ര തനെ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത് മദ്രാസിലെ ഹോളി ഏഞ്ചത്സ് സ്കൂളിൽ നിന്നാണ്.1974-ൽ തന്റെ ഡിഗ്രി വിദ്യാഭ്യാസം രസതന്ത്രത്തിൽ പൂർത്തീകരിച്ച ശേഷം ഇന്ദ്ര ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെനന്റിൽ ചേർന്നു. 1976 ൽ അത് പൂർത്തീകരിച്ച ശേഷം ഇന്ദ്ര ഇന്ത്യയിൽ തന്നെ ജോലി നോക്കി. പിന്നീട് 1978 ൽ യേൽ സ്കൂൾ ഓഫ് മാനേജ്മെന്റിൽ ചേർന്നു. 1980 ൽ തന്റെ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം, നൂയി ബോസ്റ്റൺ കൺസൽട്ടിംങ് ഗ്രൂപ്പ് എന്ന കമ്പനിയിൽ ചേർന്നു. അതിനു ശേഷം മോട്ടോറോള കമ്പനിയിലും പിന്നീട് ഏഷ്യ ബ്രൌൺ ബോവറി എന്ന കമ്പനിയിലും ജോലി നോക്കി.

ഇന്ദ്ര നൂയി അമേരിക്കയിലെ യേൽ കോർപ്പറേഷൻ, മോട്ടോറോള, ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂ യോർക്ക്, ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി, ലിങ്കൻ സെന്റർ ഫോർ പെർഫോമിങ് ആർട്സ് എന്നിവടങ്ങളിൽ ബോർഡ് അംഗമാണ്.

തന്റെ ഭർത്താവായ രാജ്. കെ. നൂയിയോടൊപ്പം ഇന്ദ്ര നൂയി അമേരിക്കയിലെ ഗ്രീൻ‌വിച്ച് എന്ന സ്ഥലത്ത് താമസിക്കുന്നു.

2007 ൽ ഇന്ത്യ സർക്കാറിന്റെ പത്മഭൂഷൻ പുരസ്കാരം ലഭിച്ചു.

പെപ്സികോ എക്സിക്യൂട്ടീവ്

[തിരുത്തുക]

ഇന്ദ്ര നൂയി പെപ്സികോ കമ്പനിയിൽ 1994 ലാണ് ചേർന്നത്. 2001ൽ പ്രസിഡൻ്റ് എന്ന പദവിയും സി.എഫ്.ഓ. എന്ന പദവിയും ലഭിച്ചു. 2006 ഓഗസ്റ്റ് 14 ന് പെപ്സികോ കമ്പനിയുടെ അഞ്ചാമത്തെ സി.ഇ.ഓ. ആയി. പെപ്സികോ കമ്പനിയുടെ 42 വർഷത്തെ ചരിത്രത്തിലെ അഞ്ചാമത്തെ സി.ഇ.ഒ ആണ് .

പെപ്സികോ കമ്പനിയിൽ ഇന്ദ്ര നൂയിക്ക് പല പ്രധാന നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ട്രൈകോൺ എന്ന കമ്പനി തുടങ്ങുന്നതിൽ പ്രധാന പങ്ക് ഇന്ദ്രയുടേതാണ്. ഇത് പിന്നീട് യം! ബ്രാൻഡ് എന്ന കമ്പയിയായി അറിയപ്പെട്ടു. ഇതു കൂടാതെ ഇന്ദ്ര നൂയി ടാകോ ബെൽ, കെ.എഫ്.സി, പിസ്സ ഹട്ട് എന്നീ കമ്പനികൾ തുടങ്ങുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ട്രോപ്പിക്കാന എന്ന കമ്പനിയെ വാങ്ങുന്നതിൽ ഇന്ദ്ര നൂയി പ്രധാന പങ്ക് വഹിച്ചു. ബിസിനസ്സ് വീക്ക് മാഗസിന്റെ റിപ്പോർട്ട് പ്രകാരം 2000 ൽ ഇന്ദ്ര നൂയി പെപ്സികോ കമ്പനിയുടെ സി.എഫ്.ഓ ആയതിനു ശേഷം കമ്പനിക്ക് 72% വരുമാന വർദ്ധനവുണ്ടായതായി പറയുന്നു. [11]


മുൻഗാമി Chairman & CEO of പെപ്സികോ കമ്പനിയുടെ സി.ഇ.ഒ
2006 – ഇതുവരെ
പിൻഗാമി

അവലംബം

[തിരുത്തുക]
  1. '''Indra'''
  2. SAJAforum: BUSINESS: Indra Nooyi's $6.2 million income
  3. "NNDB Profile: Indra Nooyi". Retrieved 2007-12-09.
  4. "Forbes Profile: Indra Nooyi". Archived from the original on 2001-12-06. Retrieved 2007-12-09.
  5. "PepsiCo names first woman CEO". Retrieved 2007-12-09.
  6. "PepsiCo's Board of Directors Appoints Indra K. Nooyi as CEO". Archived from the original on 2016-03-04. Retrieved 2007-12-09.
  7. "The 100 Most Powerful Women: #5". Retrieved 2007-12-09.
  8. "50 Most Powerful Women 2006: #1". Retrieved 2007-12-09.
  9. "50 Most Powerful Women 2007: #1". Retrieved 2007-12-09.
  10. "America's Best Leaders: Indra Nooyi, PepsiCo CEO". Retrieved 2008-11-20.
  11. Indra Nooyi: Keeping Cool In Hot Water

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
മുൻഗാമി Chairman and CEO of PepsiCo
2006 – Present
പിൻഗാമി
Incumbent
"https://ml.wikipedia.org/w/index.php?title=ഇന്ദ്ര_നൂയി&oldid=4143011" എന്ന താളിൽനിന്ന് ശേഖരിച്ചത്