Jump to content

ആ മനുഷ്യൻ നീ തന്നെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആ മനുഷ്യൻ നീ തന്നെ
കർത്താവ്ഡി.സി.ബുക്സ്
ഭാഷമലയാളം
പ്രസാധകർഡി.സി.ബുക്സ്,കോട്ടയം,കേരളം

ഒരു മലയാള കൃതിയാണ് ആ മനുഷ്യൻ നീ തന്നെ.[1] നാടകകൃത്തും നിരൂപകനും അധ്യാപകനും ആയിരുന്ന സി.ജെ. തോമസ്[2] സാഹിത്യ പ്രവർത്തക സഹകരണ സംഘം, ആകാശവാണി എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. പുസ്തകങ്ങളുടെ മുഖച്ചായ മാറ്റുന്നതിലും,ലളിതമായ രീതിയിൽ കവർ ചിത്രങ്ങൾ വരക്കുന്നതിലും മുൻകയ്യെടുത്തിരുന്ന അദ്ദേഹം വിവർത്തനങ്ങൾ ഉൾപ്പെടെ ഇരുപതിൽ അധികം കൃതികൾ രചിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക]

അന്വേഷണ കുതുകിയായിരുന്ന സി.ജെ.തോമസ്‌ രചിച്ച 'ആ മനുഷ്യൻ നീ തന്നെ' എന്ന നാടകം തികച്ചും ബൈബിൾ കഥയെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്.എങ്കിൽക്കൂടിയും, നാടകത്തിൻറെ ആദ്യവസാനം ബൈബിലിൻറെയോ, ക്രിസ്തീയ മത വിശ്വാസങ്ങളുടെയോ സ്വാധീനം കാണാൻ കഴിയില്ല. സി.ജെ.തോമസ്‌ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വെല്ലുവിളിച്ചു[3]. അർദ്ധപ്രതിഭലനവും, വിഷയ ഗാംഭീര്യതയും നിറഞ്ഞു തുളുമ്പുന്ന കൃതികൾ ഏതു ഭാഷയിലും വിരളം ആണ്. ഈ സങ്കൽപ്പത്തിന് വിരാമമിട്ടു കൊണ്ടാണ് സി.ജെ.തോമസിൻറെ "ആ മനുഷ്യൻ നീ തന്നെ" എന്ന നാടകം പുറത്തിറങ്ങിയത്. ആവർത്തിച്ചു വായിക്കുമ്പോൾ അർദ്ധതലങ്ങളുടെയും, ഭാവങ്ങളുടെയും, ഭാവനകളുടെയും പുതിയ മേഖലകൾ അനാവരണം ചെയ്യാൻ കഴിയുന്ന ഈ നാടകം സി.ജെയുടെ പ്രതിഭയ്ക്ക് ഉദാഹരണം ആണ്, മലയാള സാഹിത്യത്തിനു മുതൽക്കൂട്ടാണ്. ഈ നാടകത്തിലെ കഥാപുരുഷൻ ദാവീദ് രാജാവാണ്. ദാവീദ് രാജാവിനെ ഷേക്സ്പിയർ ദുരന്ത നായകന്മാരുടെ മാതൃകയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഇസ്രയേൽക്കാരുമായി യുദ്ധം ചെയ്തു ഫെലിസ്ത്യരുടെ ഉഗ്രയോദ്ധാവിനെ നിഗ്രഹിച്ച ഇടയബാലൻ, അവനായിരുന്നു ദാവീദ്. ദാവീദ് ദൈവത്തെ ആരാധിക്കാൻ ബലിപീഠം പണിതുയർത്തി, അവിടെയാണ് ദാവീദിൻറെ പട്ടണം,ഇസ്രയേൽ, അതിൻറെ പശ്ചച്ചാത്തലത്തിൽ ആണ് നാടക ചിത്രീകരണം. തൻറെ ശതാധിപനായ ഊറിയാവിൻറെ ഭാര്യ ബത്ത്ശേബയെ മോഹിക്കുകയും തൻറെ അഭിലാഷത്തിനു വേണ്ടി ഊറിയാവിനെ കുരുതികൊടുക്കുകയും ചെയ്തു ദാവീദ. അമ്മോന്യരുടെ കൈകളിലേക്ക് ഊറിയാവിനെ ഇട്ടുകൊടുക്കുന്ന ദുഷ്ടനായ ഒരു രാജാവായി ദാവീദ് പരിണമിക്കുന്നു. ഇങ്ങനെയെല്ലാം ആണെങ്കിലും കഥാന്ത്യം നാഥാൻ എന്ന പ്രവാചകൻ ദാവീദിൻറെ മാപ്പർഹിക്കാത്ത കുറ്റം ചൂണ്ടികാണിക്കുന്നു. അവസരത്തിനനുയോജ്യമായി കഥാപാത്രങ്ങളെ സൃഷ്ട്ടിക്കുന്നതിൽ കൂടി ഗ്രന്ഥകർത്താവ് തൻറെ കഴിവ് തെളിയിച്ചിരിക്കുന്നു. സ്വന്തം പുത്രനായ അബ്ശാലോം, പിതാവിന് നേരെ വാളെടുക്കുന്നു. എന്നാൽ കഥാന്ത്യം അയാൾ പരാജിതൻ ആകുന്നു.'സൈന്യങ്ങളുടെ യാഹോവയ്ക്ക് ഒരു സങ്കീർത്തനം' എന്ന നാടകാന്ത്യമുള്ള ദാവിദിനൻറെ വചനങ്ങൾ അനുവാചകരെ സന്തുഷ്ട്ടരും,ആകർഷണീയമായ ഒരു പര്യവസാനം ഉണ്ടാക്കുവാനും സഹായിക്കുന്നു. 'കണ്ണ് ഉള്ളത് തുറക്കുവാൻ മാത്രമല്ല, അടക്കുവാൻ കൂടിയാണ്' എന്ന് നാടകാരംഭത്തിൽ ദാവീദ് രാജാവ് ഊറിയാവിനോട് പറയുന്നത് സമൂഹത്തോട് പറയാനുള്ളത് കൂടിയാണ്.സോഫക്ലീസിൻറെ ഒതുക്കവും, ഷേക്സ്പിയറിൻറെ വിരിവും ഈ കൃതിയിൽ നമുക്ക് കാണാം. സ്വാർഥനായ ദാവീദിനെയും, രാജ്യസ്നേഹിയായ ഊറിയാവിനെയും നാടകാന്ത്യം വരെ നാം ഓർക്കുന്നു. ഊറിയാവിനു യോവാബും,എലിയാമും നൽകുന്ന ഉപദേശങ്ങൾ ഊറിയ വകവെക്കുന്നില്ല. ബത്ത്ശേബയും, ബത്ത്ശേബയുടെ ചേടിയായ അന്നയും നാടകത്തിൻറെ വഴിത്തിരിവിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു.യൂദാ എന്ന കൊട്ടാരം ഷണ്ടൻ ദാവീദിൻറെ മനസാക്ഷിസൂക്ഷിപ്പുകാരൻ തന്നെ ആണെന്ന് പറയാൻ കഴിയും. അമ്മോന്യരുടെ ആക്രമണവും, റബ്ബ കീഴടക്കാൻ ഉള്ള ശ്രമവുമെല്ലാം നാടകത്തിൻറെ സത്തയാണ്. പൊതുസമൂഹത്തിന് നല്ലൊരു സന്ദേശം ഈ നാടകത്തിൽക്കൂടി എത്തിച്ചു കൊടുക്കാൻ സി.ജെ.തോമസിന് കഴിയുന്നു.സ്വാർഥതക്കും, അഭിലാഷങ്ങൾക്കും അതിരുകൾ ഉണ്ട് അവ ഭേദിച്ചാൽ ദാവീദിനെ പോലെ ചെറിയൊരു തെറ്റിന് വലിയൊരു പിഴ കൊടുക്കേണ്ടി വരും. എന്നാൽ ഇസ്രയേൽ ജനതയെ പോലെ സമൂഹത്തിനു വേണ്ടി പ്രാർഥിക്കാം 'യഹോവ അനുഗ്രഹിക്കട്ടെ'.

പാത്രപരിചയം

[തിരുത്തുക]
  • ദാവീദ് : ഇസ്രയേൽ രാജാവ്
  • യോവാബ് : സേനാപതി
  • ഊറിയ : ശതാധിപൻ
  • ഇസഹാക്ക് : ഒരു യഹൂദ പ്രഭു
  • അമാസ : സർവ്വാധികാര്യക്കാർ
  • എലിയാം : ബത്ത്ശേബയുടെ പിതാവ്
  • യൂദ : കൊട്ടാരം ഷണ്ടൻ
  • നാഥാൻ : പ്രവാചകൻ
  • ബത്ത്ശേബ : ഊറിയാവിൻറെ ഭാര്യ
  • അന്ന : ബത്ത്ശേബയുടെ ചേടി
  • (പ്രഭുക്കന്മാർ,ഭടന്മാർ,സ്ത്രീകൾ,വേദശാസ്ത്രികൾ)

അവലംബം

[തിരുത്തുക]