ആർ. ഗോപാലകൃഷ്ണൻ നായർ
ആർ. ഗോപാലകൃഷ്ണൻ നായർ | |
---|---|
മൂന്നാം കേരള നിയമസഭാംഗം | |
ഓഫീസിൽ 1967 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മാർച്ച് 1931 തിരുവനന്തപുരം, കേരളം |
മരണം | 2014 ഏപ്രിൽ 19 തിരുവനന്തപുരം, കേരളം, |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | .കെ. ശ്രീകുമാരി ദേവി |
വസതി | തിരുവനന്തപുരം |
മൂന്നാം കേരള നിയമസഭയിൽ നെയ്യാറ്റിൻകര മണ്ഡലത്തെ പ്രതിനിധീകരിച്ച അംഗവും സഹകരണ മേഖലയിലെ സഹകാരിയുമായിരുന്നു ആർ. ഗോപാലകൃഷ്ണൻ നായർ( മാർച്ച് 1931 - 19 ഏപ്രിൽ 2014).[1]
ജീവിതരേഖ
[തിരുത്തുക]കെ.പി. രാഘവൻ നായരുടെയും കമലാബായി അമ്മയുടെയും മകനാണ്.എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി നെയ്യാറ്റിൻകര കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്. കേരള സർവകലാശാലയിലെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരുന്നു.തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നു.
ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, നെയ്യാറ്റിൻകര കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീനിലകളിൽ ഗോപാലകൃഷ്ണൻ നായർ പ്രവർത്തിച്ചിട്ടുണ്ട്. 1967-ൽ ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ നെയ്യാറ്റിൻകര നിയമസഭാമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം കേരള നിയമസഭയിലെ സാമാജികനായത്. അന്ന് കോൺഗ്രസിൽ കരുണാകരനോടൊപ്പം ഉണ്ടായിരുന്ന ഒൻപത് എം.എൽ.എമാരിൽ ഒരാളായിരുന്നു അദ്ദേഹം. 1977ൽ അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ സംഘടനാ കോൺഗ്രസ് സ്ഥാനാർത്ഥിയായി അദ്ദേഹം നെയ്യാറ്റിൻകരയിൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. [2]
അവലംബം
[തിരുത്തുക]- ↑ "R. Gopalakrishnan Nair". www.niyamasabha.org. Retrieved 21 ഏപ്രിൽ 2014.
- ↑ "ഗോപാലകൃഷ്ണൻ നായർ മികച്ച എം.എൽ.എ, സഹകാരി, അഭിഭാഷകൻ". www.mathrubhumi.com. Retrieved 21 ഏപ്രിൽ 2014.[പ്രവർത്തിക്കാത്ത കണ്ണി]