ആട്ടം
Aattam | |
---|---|
പ്രമാണം:Aattam film poster.jpeg | |
സംവിധാനം | Anand Ekarshi |
നിർമ്മാണം | Ajith Joy |
സ്റ്റുഡിയോ | Joy Movie Productions |
വിതരണം | Reliance Entertainment |
ദൈർഘ്യം | 139 minutes |
രാജ്യം | India |
ഭാഷ | Malayalam |
2023ൽ പുറത്തിറങ്ങിയ മലയാളം ഡ്രാമ ത്രില്ലർ ചിത്രമാണ് ആട്ടം. ആനന്ദ് ഏകർഷിയാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജിത് ജോയ് ആണ് ഈ ചിത്രം നിർമ്മിച്ചത്.
ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ 2023 ലെ ഗ്രാൻഡ് ജൂറി അവാർഡ് ഈ ചിത്രം നേടി. ഗോവയിൽ നടന്ന 54-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ഫീച്ചർ ഫിലിമായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. 70-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രമായി ആട്ടം തെരഞ്ഞെടുക്കപ്പെട്ടു.[1]
കഥാസാരം
[തിരുത്തുക]അരങ്ങ് എന്ന നാടകസംഘത്തിന്റെ ഒരു നാടകാവതരണത്തിനു ശേഷം ഒരു പാർട്ടി നടക്കുന്നു. രാത്രിയിലെ പാർട്ടിക്ക് ശേഷം, അവരുടെ ഏക നടിയായ അഞ്ജലിയെ ഉറക്കത്തിനിടയിൽ സംഘത്തിലെ പന്ത്രണ്ട് പുരുഷന്മാരിൽ ഒരാൾ കയറി പിടിക്കുന്നു. ഈ സംഭവത്തെ തുടർന്ന് പ്രധാന പ്രതിയെന്നു സംശയിക്കുന്ന ഹരി എന്ന നടനൊഴികെ നാടകസംഘത്തിലെ ബാക്കി എല്ലാവരും തമ്മിൽ ഒരു അടിയന്തര കൂടിക്കാഴ്ച നടത്തുന്നു. സംഘത്തിൽ നിന്നും ഹരിയെ പുറത്താക്കുന്ന കാര്യത്തിൽ സമവായത്തിലെത്താൻ ശ്രമിക്കുമ്പോൾ, ഈ സംഭവത്തിനു പിന്നിലെ വിവിധ കഥകൾ അനാവരണം ചെയ്യപ്പെടുകയും കൂടുതൽ സംശയങ്ങൾ ഉയരുകയും കോലാഹലങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഇതുമൂലം അഞ്ജലിയുടെ നില പരുങ്ങലിലാവുകയും കൂടുതൽ കലുഷിതമായ തുടർസംഭവങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- സറീൻ ഷിഹാബ് - അഞ്ജലി
- വിനയ് ഫോർട്ട് - വിനയ്
- കലാഭവൻ ഷാജോൺ - ഹരി
- അജി തിരുവാങ്കുളം - അജി
- ജോളി ആന്റണി - ജോളി
- മദൻ ബാബു - മദൻ
- നന്ദൻ ഉണ്ണി - നന്ദൻ
- പ്രശാന്ത് മാധവൻ - പ്രശാന്ത്
- സന്തോഷ് മുരളി - സന്തോഷ്
- സന്തോഷ് പിറവം - സന്തോഷ്
- സെൽവരാജ് രാഘവൻ - സെൽവരാജ്
- സിജിൻ സിജീഷ് - സിജിൻ
- സുധീർ ബാബു - സുധീർ
റിലീസ്
[തിരുത്തുക]ഐഎഫ്എഫ്എൽഎ, ഐഎഫ്എഫ്ഐ, ഐഎഫ്എഫ്കെ എന്നിവയിൽ പ്രദർശിപ്പിച്ച ശേഷം, പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും പ്രശംസ പിടിച്ചുപറ്റി 2024 ജനുവരി 5 ന് ആട്ടം തിയേറ്ററുകളിൽ പുറത്തിറങ്ങി.
പുരസ്കാരങ്ങൾ
[തിരുത്തുക]Year | Award | Category | Recipient | Ref. |
---|---|---|---|---|
2024 | 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ | മികച്ച ചലച്ചിത്രം | ആനന്ദ് ഏകർഷി | |
മികച്ച എഡിറ്റിംഗ് | മഹേഷ് ഭുവനേന്ദ് | |||
മികച്ച തിരക്കഥ | ആനന്ദ് ഏകർഷി | |||
2023 | കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ | മികച്ച ചലച്ചിത്രം | ആനന്ദ് ഏകർഷി | |
മികച്ച സഹനടൻ | കലാഭവൻ ഷാജോൺ | |||
മികച്ച നടി | സെറീൻ ഷിഹാബ് |
അവലംബങ്ങൾ
[തിരുത്തുക]- ↑ "Malayalam Movie Aattam Wins National Award For Best Feature Film". Free Press Journal.