Jump to content

അൻഹുർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൻഹുർ
യുദ്ധത്തിന്റെ ദേവൻ, ആകാശ വാഹകൻ
ശിരസ്സിൽ നാല് തൂവലുകളോട്കൂടിയ അൻഹുർ ദേവന്റെ രൂപം[1]
ജീവിത പങ്കാളിമെഹിത്ത്
മാതാപിതാക്കൾറാ
സഹോദരങ്ങൾബാസ്തെത്

പുരാതന ഈജിപ്ഷ്യൻ ഒരു ദേവനാണ് അൻഹുർ (ഇംഗ്ലീഷ്: Anhur). ഒനുറിസ്(Onuris), ഒനൗറിസ്(Onouris), അൻ-ഹേർ(An-Her), അൻഹുറെറ്റ്(Anhuret), ഹൻ-ഹേർ(Han-Her), ഇൻഹെർറ്റ്(Inhert) എന്നീ പേരുകളിലും അൻഹുർ അറിയപ്പെടുന്നു. യുദ്ധത്തിന്റെ ദേവനാണ് അൻഹുർ. പുരാതന ഈജിപ്തിലെ അബിഡോസ് പ്രദേശത്ത്, പ്രത്യേഗിച്ചും തിനീസിലാണ് അൻഹുറിനെ പ്രധാനമായും ആരാധിച്ചിരുന്നത്. ഈജിപ്ഷ്യൻ പുരാണപ്രകാരം തന്റെ പത്നിയായ മെഹിത്തിനെ, അൻഹുർ ദേവൻ നൂബിയയിൽ നിന്നും തിരികെ കൊണ്ടുവന്നു എന്നാണ് കഥ. അൻഹുറിന്റെ പേരിലും ഇത് പ്രതിഫലിക്കുന്നു. അകലെയുള്ളതിനെ അടുത്തെത്തിക്കുന്നത് എന്നാണ് അൻഹുർ എന്ന പദത്തിനർഥം.[2]

ശത്രുക്കളെ ഇല്ലായ്മ ചെയ്യുന്നവൻ എന്നും അൻഹുർ വിശേഷിക്കപ്പെട്ടിരുന്നു. ശിരോ-അലങ്കാരത്തിൽ നാല് തൂവലുകളോട് കൂടി കയ്യിൽ ഒരു പടക്കുന്തവും ധരിച്ച് താടിയുള്ള ഒരു മനുഷ്യരൂപമാണ് അൻഹുർ ദേവന്റേത്. ചിലപ്പോളൊക്കെ ശക്തിയുടെ പ്രതീകം എന്ന നിലയിൽ സിംഹത്തിന്റെ ശിരസ്സോട്കൂടിയും അൻഹുറിനെ ചിത്രീകരിക്കാറുണ്ട്.[3]

യുദ്ധത്തിന്റെ ദേവനായതിനാൽ പുരാതന ഈജിപ്ഷ്യൻ സൈനികർക്കിടയിൽ വളരെ വലിയ ഒരു സ്ഥാനമാണ് അൻഹുറിനുണ്ടായിരുന്നത്. മനുഷ്യരൂപിയായ രാജകീയ യോദ്ധാവായും അൻഹുറിനെ കരുതിയിരുന്നു. അൻഹുർ ദേവന്റെ ഉത്സവദിനങ്ങളിൽ പ്രതീകാത്മകമായ യുദ്ധങ്ങളും അനുഷ്ഠിക്കാറുണ്ട്. ഗ്രീക് ഐതിഹ്യപ്രകാരം യുദ്ധത്തിന്റെ ദേവനായ അറീസിന് തത്തുല്യനാണ് അൻഹുർ.[4]

അവലംബം

[തിരുത്തുക]
  1. Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. p. 118
  2. The Way to Eternity: Egyptian Myth, F. Fleming & A. Lothian, p. 56
  3. Turner and Coulter, Dictionary of ancient deities, 2001
  4. Antoninus Liberalis, Metamorphoses 28 (trans. Celoria) (Greek mythographer 2nd century AD)
"https://ml.wikipedia.org/w/index.php?title=അൻഹുർ&oldid=2459671" എന്ന താളിൽനിന്ന് ശേഖരിച്ചത്