Jump to content

അനിറ്റ ഡൊറീൻ ഡിഗ്ഗ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അനിറ്റ ഡൊറീൻ ഡിഗ്ഗ്സ് 1966 ൽ ന്യൂയോർക്ക് നഗരത്തിൽ[1] ജനിച്ച ഒരു അമേരിക്കൻ നോവലിസ്റ്റും എഡിറ്ററും ലക്ചററുമാണ്.

മുൻകാലജീവിതം

[തിരുത്തുക]

അനിറ്റ ഡിഗ്ഗ്സ് ന്യൂയോർക്ക് നഗരത്തിലാണ് കുട്ടിക്കാലം ചിലവഴിച്ചത്. മൻഹാട്ടണിലെ ഹെൽസ് കിച്ചൺ പ്രദേശത്തെ പബ്ലിക് സ്കൂളിൽ വിദ്യാഭ്യാസം ചെയ്തു. 2002 വരെ ലോകത്തിലെ ഏറ്റവും വലിയ പേപ്പർബാക്ക് പ്രസാധകരായ റാൻഡം ഹൌസിൽ പത്രാധിപരായി ചേർന്നു. അതിനുശേഷം തണ്ടേർസ് മൌത്ത് പ്രസിലെ പ്രധാന പത്രാധിപരായി സ്ഥാനമേറ്റെടുത്തു.

അനിറ്റ ഡിഗ്ഗർ നാല് നോവലുകൾ എഴുതിയിട്ടുണ്ട്.[2]

  • എ മൈറ്റി ലൌ (2003)
  • എ മീറ്റിംഗ് ഇൻ ദ ലേഡീസ് റൂം (2004)
  • ദി അദർ സൈഡ് ഓഫ്‍ ദ ഗെയിം. (2005)
  • ഡെൻസെൽസ് ലിപ്സ് (2006)

അവലംബം

[തിരുത്തുക]