ശാന്താദേവി
മലയാള നാടക - ചലച്ചിത്രരംഗത്തെ നടിയായിരുന്നു കോഴിക്കോട് ശാന്താദേവി (1927 - 2010) (ഇംഗ്ലീഷ്: Shantha Devi). ദമയന്തി എന്നാണ് യഥാർത്ഥനാമം.[1] ആയിരത്തോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1954ൽ സ്മാരകം ആയിരുന്നു ആദ്യ നാടകം. 1957ൽ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. 60 വർഷത്തെ ജീവിതത്തിനിടയിൽ 1000ഓളം വേഷങ്ങളിലും 486 സിനിമകളിലും അഭിനയിച്ചു.[2] 1954 ൽ വാസു പ്രദീപ് എഴുതി, കുണ്ഡനാരി അപ്പു നായർ സംവിധാനം ചെയ്ത സ്മാരകം എന്ന നാടകത്തിലൂടെ ശാന്താദേവി ആദ്യമായി നാടകവേദിയിൽ അരങ്ങേറ്റം കുറിച്ചു. 1957ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത 'മിന്നാമിനുങ്ങ്' എന്ന സിനിമയിലാണ് ആദ്യമായി തിരശ്ശീലയിലെത്തുന്നത്. മൂടുപടം, കുട്ടിക്കുപ്പായം, കുഞ്ഞാലിമരക്കാർ, ഇരുട്ടിന്റെ ആത്മാവ്, സ്ഥലത്തെ പ്രധാന പയ്യൻസ്, അദ്വൈതം തുടങ്ങിയ ചിത്രങ്ങളിൽ പ്രമുഖ വേഷങ്ങളിൽ അഭിനയിച്ചു. 'കേരള കഫേ'യിൽ അൻവർ റഷീദ് സംവിധാനം ചെയ്ത 'ബ്രിഡ്‌ജി'ലാണ് അവസാനമായി അഭിനയിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിലും ശാന്താദേവി അഭിനയിച്ചിട്ടുണ്ട്.
ശാന്താദേവി | |
---|---|
ജനനം | |
മരണം | 2010 നവംബർ 20 കോഴിക്കോട് |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1957-2010 |
ജീവിതപങ്കാളി(കൾ) | ബാലകൃഷ്ണൻ, കോഴിക്കോട് അബ്ദുൽഖാദർ |
2010 നവംബർ 20 നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അന്തരിച്ചു ].[3]
ജീവിതരേഖ
തിരുത്തുകകോഴിക്കോട് ജില്ലയിലെ പൊറ്റമ്മലിൽ, തോട്ടത്തിൽ കണ്ണക്കുറുപ്പ്, കാർത്യായനിയമ്മ എന്നിവരുടെ പത്തു മക്കളിൽ ഏഴാമത്തെ മകളായിശാന്തദേവി ജനിച്ചു. സഭ സ്കൂളിലും ബി.എ.എം. എസ്. സ്കൂളിലുമായി വിദ്യാഭ്യാസം നടന്നു. 18 വയസുള്ളപ്പോൾ റെയിൽ വേ ഗാാർഡായ, മുറച്ചെറുക്കൻ ബാലകൃഷ്ണനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഒരു കുഞ്ഞിന്റെ ജനനശേഷം ബാലകൃഷ്ണൻ ശാന്താദേവിയെ ഉപേഷിച്ചു നാടു വിട്ടു. തുടർന്ന് ഗായകനായ ക്രിസ്തുമതത്തിൽ നിന്നും പരിവർത്തനം നേടിയ പ്രസിദ്ധനായ ഗായകൻ കോഴിക്കോട് അബ്ദുൽഖാദറെ വിവാഹം ചെയ്തു. [4]സുരേഷ് ബാബുവും സത്യജിത്തുമാണ് മക്കൾ.[5]
അഭിനയ ജീവിതം
തിരുത്തുകആയിരത്തോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1954-ൽ സ്മാരകം ആയിരുന്നു ആദ്യ നാടകം. 1957-ൽ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. 480-ഓളം ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. യമനം എന്ന ചിത്രത്തിലെ അഭിനയത്തിന് 1992-ൽ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം നേടി. 2005-ൽ കേരള സംഗീതനാടക അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു[6].1983-ൽ മികച്ച നാടക നടിക്കുള്ളസംസ്ഥാന അവാർഡ് കോഴിക്കോട് കലിംഗയുടെ ദീപസ്തംഭം മഹാശ്ചര്യം എന്ന നാടകത്തിലെ അഭിനയത്തിന് ലഭിച്ചു.1979-ൽ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ചലച്ചിത്ര അവാർഡ്,സംഗീതനാടക അക്കാദമിയുടെ പ്രേംജി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
1990-കൾ മുതൽ ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു. അഭിനേത്രിയായ വിലാസിനിയുമായി നിരവധി നാടകങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 2010 നവംബർ 20-ന് വാർദ്ധക്യസഹജമായ അസുഖം ബാധിച്ച് അന്തരിച്ചു.
പുരസ്കാരങ്ങൾ
തിരുത്തുക- 1992 ൽ യമനം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി. സവിധാനം ചെയ്തത് ഭരത് ഗോപിref>"Friday Review Thiruvananthapuram / Interview : Natural actor". The Hindu. 2007-06-08. Archived from the original on 2010-11-23. Retrieved 2010-08-23.</ref>
- 1968-ൽ കേരള സർക്കാറിന്റെ മികച്ച നാടക നടിക്കുള്ള പുരസ്കാരം നേടി. കുടുക്കുകൾ എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം
- 1968, തൃശൂർ ആർട് സൊസൈറ്റിയുടെ പുരസ്കാരം
- 1973വീണ്ടും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം
1978, ഇത് ഭൂമിയാണ്, ഇങ്കിലാബിന്റെ മക്കൾ എന്നിവയിലെ അഭിനയത്തിൻ സംഗീത നാടക അക്കാദമി അവാർഡ്
- 1979 ൽ ഫിലിം ക്രിട്ടിക്സ് അവാർഡ്
- 1979 മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം
- 1983 ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള പുരസ്ക്കാരം .[2]
- 1992 ഫിലിം ക്രിടിക്സ് പുരസ്കാരം
2005 tസമഗ്ര സംഭാവനകൾക്കുള്ള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ പ്രേംജി അവർഡ്
പരാമർശങ്ങൾ
തിരുത്തുക- ↑ http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12843695&programId=7940855&channelId=-1073750705&BV_ID=@@@&tabId=3
- ↑ 2.0 2.1 "നടി കോഴിക്കോട് ശാന്താദേവി അന്തരിച്ചു". Malayala Manorama. Retrieved 2010-11-21.
- ↑ "Veteran Malayalam actress Shanta Devi dies". .bombaynews.net. 20 November 2010. Retrieved 20 November 2010.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-11. Retrieved 2016-06-05.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-19. Retrieved 2016-06-05.
- ↑ KERALA SANGEETHA NATAKA AKADEMI AWARD[പ്രവർത്തിക്കാത്ത കണ്ണി]
External links
തിരുത്തുക
- മാതൃഭൂമി : കോഴിക്കോട് ശാന്താദേവി അന്തരിച്ചു Archived 2010-11-23 at the Wayback Machine.
- മനോരമ ന്യൂസ് : നടി കോഴിക്കോട് ശാന്താദേവി അന്തരിച്ചു Archived 2010-11-23 at the Wayback Machine.
- Asianet News : Actress Santha Devi passes away Archived 2010-12-03 at the Wayback Machine.
- The Hindu : Natural Actor Archived 2010-11-23 at the Wayback Machine.
- MovieRaga : ഇതു സിനിമയല്ല; ശാന്താദേവിയുടെ ജീവിതം Archived 2011-05-30 at the Wayback Machine.