ദക്ഷിണാഫ്രിക്കയിലെ വടക്കൻ ഗൗട്ടെങ് പ്രവിശ്യയിലുള്ള ഒരു പ്രധാന നഗരമാണ് പ്രിട്ടോറിയ. ദക്ഷിണാഫ്രിക്കയുടെ കാര്യനിർവാഹക തലസ്ഥാനമാണീ നഗരം. ജൊഹാന്സ്ബർഗ്ഗിന് 55 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രിട്ടോറിയക്ക് ആഫ്രിക്കൻ വിമോചനനായകൻ ആന്ദ്രിസ് പ്രിറ്റോറിയസിന്റെ പേരിൽനിന്നുമാണ് പേർ ലഭിച്ചത്[3]. ആഫ്രികാൻസ് ആണ് പ്രിട്ടോറിയയിലെ സംസാരഭാഷ. ദക്ഷിണാഫ്രിക്കയുടെ സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്നത് പ്രിട്ടോറിയയിലാണ്.[4]

പ്രിട്ടോറിയ
Skyline of പ്രിട്ടോറിയ
പതാക പ്രിട്ടോറിയ
Flag
Official seal of പ്രിട്ടോറിയ
Seal
Motto(s): 
Præstantia Prævaleat Prætoria (May Pretoria Be Pre-eminent In Excellence)
വിസ്തീർണ്ണം
 • മെട്രോ
6,298 ച.കി.മീ.(2,432 ച മൈ)
ഉയരം
1,339 മീ(4,393 അടി)
ജനസംഖ്യ
 (2011)
 • മെട്രോപ്രദേശം
29,21,488
 • മെട്രോ സാന്ദ്രത460/ച.കി.മീ.(1,200/ച മൈ)
ഏരിയ കോഡ്012
HDIIncrease 0.75 High (2012)[1]
GDPUS$ 49.9 billion[2]
GDP per capitaUS$ 16,696[2]
വെബ്സൈറ്റ്tshwane.gov.za

സ്ഥിതി വിവര കണക്കുകൾ

തിരുത്തുക

നഗരസഭയുടെ കണക്കുകൾ പ്രകാരം പ്രിട്ടോറിയയിലെ ജനസംഖ്യ ഏകദേശം 29 ലക്ഷത്തോളമാണ്[5][6]. ആഫ്രികാൻസിനു പുറമേ പേഡി,സ്വോത്തോ, സുലു മുതലായ പ്രാദേശികഭാഷകളും ഇംഗ്ലീഷും ഇവിടുത്തുകാർ സംസാരിക്കാറുണ്ട്.ബ്രിട്ടീഷ്,ഇന്ത്യൻ വംശജരും ധാരാളമായി പ്രിട്ടോറിയയിൽ താമസിക്കുന്നു[7].

2001 ജനസംഖ്യ 2001 % 2011 ജനസംഖ്യ 2011 %
ദക്ഷിണാഫ്രിക്കൻ വെള്ളക്കാർ 355,631 67.7% 389,022 52.5%
കറുത്ത വർഗ്ഗക്കാർ 128,791 24.5% 311,149 42.0%
ഇംഗ്ലീഷുകാർ 32,727 6.2% 18,514 2.5%
ഇന്ത്യൻ/ഏഷ്യൻ വംശജർ 8,238 1.6% 14,298 1.9%
മറ്റുള്ളവർ - - 8,667 1.2%
ആകെ 525,387 100% 741,651 100%

സഹോദരനഗരങ്ങൾ

തിരുത്തുക

താഴെപ്പറയുന്ന നഗരങ്ങളുമായി പ്രിട്ടോറിയ നഗരം ബന്ധം സ്ഥാപിക്കുന്നു

  1. "Gauteng's Human Development Index" (PDF). Gauteng City-Region Observatory. 2013. p. 1. Archived from the original (PDF) on 2015-01-11. Retrieved 1 January 2015.
  2. 2.0 2.1 "Global city GDP 2011". Brookings Institution. Archived from the original on 2013-01-06. Retrieved 18 November 2014.
  3. Raper, Peter E. (1987). Dictionary of Southern African Place Names. Internet Archive. p. 373. Retrieved 28 August 2013.
  4. "contact us". Army.mil.za. 13 December 2010. Archived from the original on 2014-04-24. Retrieved 19 April 2014.
  5. Population, according to the 2007 Community Survey Archived 2013-08-25 at the Wayback Machine., of the City of Tshwane Metropolitan Municipality after the 2011 annexation of the Metsweding District Municipality.
  6. Population, according to the 2001 Census, of the Pretoria "main place".
  7. "contact us". Army.mil.za. 13 December 2010. Archived from the original on 2014-04-24. Retrieved 19 April 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രിട്ടോറിയ&oldid=3798518" എന്ന താളിൽനിന്ന് ശേഖരിച്ചത്