മനുഷ്യ രൂപത്തിലുള്ള കുഞ്ഞിനെ പന്നി പ്രസവിച്ചോ ? പ്രചരിക്കുന്ന ചിത്രത്തിന്റെ പിന്നിലെ സത്യാവസ്ഥ അറിയാം
കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. മനുഷ്യന്റെ ശരീരവും പന്നിയുടെ മുഖവുമുള്ള ഒരു കുഞ്ഞിന്റെ ചിത്രം. ഏതോ ഗ്രാമത്തിൽ ഇത്തരമൊരു കുഞ്ഞ് പിറന്നുവെന്നും ഗ്രാമവാസികൾ ഭീതിയിലാണെന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം. പോസ്റ്റിന് ഇതിനോടകം 33,000 ലൈക്കുകളും ആറുനൂറിലേറെ ഷെയറും ലഭിച്ചു. ( half human half pig fact check )
പോസ്റ്റിന് പിന്നാലെ ചിമേര എന്ന വാദവും സോഷ്യൽ മീഡിയയിൽ ഇടംനേടി. ഗ്രീക്ക് മിതോളജി പ്രകാരം വിവിധ മഗൃങ്ങളുടെ ഭാഗങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന രൂപമാണ് ചിമേര. നിരവധി മുത്തശ്ശി കഥകളിലും സൈ-ഫൈ സിനിമകളിലും മാത്രം കണ്ടുവരുന്ന ചിമേരയാണ് കുഞ്ഞെന്ന വാദവും സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുന്നുണ്ട്.
എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെയൊരു കുഞ്ഞ് ജനിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇറ്റാലിയൻ ആർട്ടിസ്റ്റായ ലൈറ മഗന്യൂകോ അവരുടെ വെബ്‌സൈറ്റിൽ വിൽപനയ്ക്ക് വച്ചിരിക്കുന്ന പാവയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തെറ്റായി പ്രചരിക്കുന്നത്. പ്ലാറ്റിനം സിലിക്കണിൽ നിർമിച്ച ‘ഹൈബ്രിഡ് ബേബി പിഗ്’ എന്ന ഈ ശിൽപത്തിന്റെ വില 324 യൂറോ ആണ്.
Story Highlights: half human half pig fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here