Jump to content

സതീഷ് കളത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sathish Kalathil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സതീഷ് കളത്തിൽ
ജനനം (1971-08-30) 30 ഓഗസ്റ്റ് 1971  (53 വയസ്സ്)
ശങ്കരയ്യ റോഡ്, തൃശ്ശൂർ, കേരളം ഇന്ത്യ ഇന്ത്യ
തൊഴിൽസംവിധായകൻ
സജീവ കാലം2008 – തുടരുന്നു
അറിയപ്പെടുന്നത്ജലച്ചായം (ചലച്ചിത്രം)
ജീവിതപങ്കാളി(കൾ)കെ.പി.രമ
കുട്ടികൾനിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ
മാതാപിതാക്ക(ൾ)കെ.പി. ശങ്കരൻ, കെ.എം. കോമളം

ചലച്ചിത്ര ചിത്രീകരണത്തിന് മൊബൈൽ ഫോൺ അവലംബിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് എത്തിയ സംവിധായകനാണ് സതീഷ് കളത്തിൽ[1][2][3][4][5][6]. ജലച്ചായമെന്ന ഒരു മുഴുനീള ചലച്ചിത്രവും വീണാവാദനം, ലാലൂരിന് പറയാനുള്ളത് എന്നീ ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്.

ചലച്ചിത്രരംഗത്ത്

[തിരുത്തുക]

2008-ൽ, നോക്കിയ N70 മൊബൈൽ ഫോൺ കാമറയിൽ ചിത്രകലയെക്കുറിച്ചുള്ള വീണാവാദനം എന്ന ഡോക്യുമെന്ററി മലയാളത്തിൽ സതീഷ് ചിത്രീകരിച്ചിരുന്നു.[7] വീണാവാദനത്തിന്റെ വിജയം, വീണ്ടും മൊബൈൽ ഫോൺ കാമറയിലൂടെ തന്നെ ഒരു പരീക്ഷണം കൂടി നടത്തുവാൻ സതീഷിന് പ്രേരണയായി[2]. 2010-ൽ നോക്കിയ N95 മൊബൈൽ ഫോണിലൂടെ ഇദ്ദേഹം ജലച്ചായം എന്ന ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒരു മുഴുനീള ചലച്ചിത്രം പുറത്തിറക്കി[8]. അങ്ങനെ, ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സിനിമയുടെ നിർമ്മാതാവും സംവിധായകനും ആയി ഇദ്ദേഹം അറിയപ്പെട്ടു[9].

2012-ൽ, തൃശ്ശൂരിലെ ഒരു മാലിന്യ നിക്ഷേപ പ്രദേശമായ ലാലൂരിന്റെ ചരിത്രവും ആ പ്രദേശത്തിന്റെ ജനങ്ങളുടെ ദുരിതവും അനാവരണം ചെയ്യുന്ന ലാലൂരിന് പറയാനുള്ളത് എന്ന ഡോക്യുമെന്ററിയും 2022-ൽ, കേരളത്തിലെ ആദ്യത്തെ കമ്മ്യൂണൽ സ്‌കൂളായ നമ്പൂതിരി വിദ്യാലയത്തിൻറെ ചരിത്രം പറയുന്ന ജ്ഞാനസാരഥിയും സംവിധാനം ചെയ്തു[10][11].

സംവിധാനത്തിനുപുറമേ, വീണാവാദനം, ജലച്ചായം എന്നിവയുടെ നിർമ്മാണം, വീണാവാദനം, ലാലൂരിന് പറയാനുള്ളത് എന്നിവയുടെ രചന, ചിത്രസംയോജനം എന്നിവയും നിർവ്വഹിച്ചു.

സതീഷ് കളത്തിൽ, ജലച്ചായത്തിന്റെ ചിത്രീകരണത്തിൽ നിന്നും

ജീവിതരേഖ

[തിരുത്തുക]

1971 ഓഗസ്റ്റ് 30-ന് തൃശൂർ പട്ടണത്തിനടുത്തുള്ള ശങ്കരയ്യ റോഡിൽ കളത്തിൽ വീട്ടിൽ ശങ്കരന്റേയും കോമളത്തിന്റെയും മകനായി ജനിച്ചു. കെ.പി. രമയാണ് ഭാര്യ. മൂന്ന് മക്കൾ. നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ. നവീൻകൃഷ്ണ ജലച്ചായത്തിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിഭാവം എന്ന ഒരു പ്രതിമാസ പത്രം ആരംഭിച്ചിരുന്നു. സൂര്യ എന്ന തൂലികാ നാമത്തിൽ കവിതകൾ എഴുതാറുള്ള ഇദ്ദേഹം, നിലവിൽ ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാൻ, കേരള വഴിവാണിഭ സഭയുടെ സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.[12][13][14][15]. ഇദ്ദേഹത്തിൻറെ പ്രാഥമിക വിദ്യാഭ്യാസം തൃശ്ശൂർ നമ്പൂതിരി വിദ്യാലയം യു. പി. സ്കൂളിലും ഹൈസ്കൂൾ പഠനം തൃശ്ശൂർ വിവേകോദയം ബോയ്സ് എച്ച്.എസ്.എസ് ലുമായിരുന്നു.[16][17]

പുസ്തകം

[തിരുത്തുക]
'ലാലൂരിന് പറയാനുള്ളത്' പുസ്തകത്തിന്റെ പുറംചട്ട
കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണൻ നായർ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആർ. ഗോപാലകൃഷ്ണന് 'ലാലൂരിന് പറയാനുള്ളത്' പുസ്തകത്തിന്റെ കോപ്പി നൽകി പ്രകാശനം ചെയ്യുന്നു

സതീഷ് രചിച്ച, ലാലൂർ ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ ചലച്ചിത്രമായപ്പോൾ അത് 'ലാലൂരിന് പറയാനുള്ളത്' എന്ന പേരിൽ തന്നെ പുസ്തക രൂപത്തിലും പ്രസിദ്ധീകരിച്ചു. [18]

അവലംബം

[തിരുത്തുക]
  1. "Film shot using mobile phone". The Hindu.
  2. 2.0 2.1 "Jalchhayam:Mobile Movie". FilmiBeat.
  3. "Sathish Kalathil". nettv4u.
  4. "സെൽഫോണിൽ ചാലിച്ച 'ജലച്ചായം'". മാതൃഭൂമി. Archived from the original on 2018-03-25. Retrieved 2010-07-07.{{cite news}}: CS1 maint: bot: original URL status unknown (link)
  5. "ജലച്ചായം സിനിമ വിക്കിപീഡിയയിലൂടെ റിലീസ് ചെയ്തു". kerala kaumudi. 2024-10-02.
  6. "ജലച്ചായം സിനിമ വിക്കിപീഡിയയിലൂടെ റിലീസ് ചെയ്തു". thamasoma. 2024-10-02.
  7. "സതീഷ് കളത്തിൽ". Filmibeat.
  8. "Film shot with cell phone camera premiered" (in English). The Hindu. Retrieved 2010-06-07.{{cite web}}: CS1 maint: unrecognized language (link)
  9. "Sathish Kalathil". m3db.com.
  10. "ലാലൂരിന്റെ കഥ ആദ്യമായി വെള്ളിത്തിരയില്". ജന്മഭൂമി. നവംബർ 29, 2012. Archived from the original on 2017-09-05. Retrieved നവംബർ 29, 2012.
  11. "നമ്പൂതിരി വിദ്യാലയത്തിന്റെ ആത്മകഥയ്ക്ക് ദൃശ്യഭാഷ്യം". Kerala Kaumudi Daily.
  12. "കേരള വഴിവാണിഭ സഭ (എച്ച്.എം.എസ്.) പ്രവർത്തക കൺവെൻഷൻ". Mathrubhumi. 2023-10-31. Archived from the original on 2023-11-01. Retrieved 2023-11-01.{{cite web}}: CS1 maint: bot: original URL status unknown (link)
  13. "നുരഞ്ഞുപോയ വീര്യം നുണഞ്ഞിരിക്കുമ്പോൾ". Malayalimanasu. Archived from the original on 2021-06-17. Retrieved 2022-10-06.{{cite web}}: CS1 maint: bot: original URL status unknown (link)
  14. "ഇരുധ്രുവ പാതകൾ". Janayugom Daily. Archived from the original on 2021-01-23. Retrieved 2021-06-17.{{cite web}}: CS1 maint: bot: original URL status unknown (link)
  15. "വാൽകണ്ണാടിയിലെ പ്രണയം". Suprabhaatham Daily. Archived from the original on 2021-04-30. Retrieved 2021-06-17.{{cite web}}: CS1 maint: bot: original URL status unknown (link)
  16. "Sathish Kalathil Biography". imdb.com.
  17. "'ജ്ഞാനസാരഥി' ഡോക്യുമെൻററി പ്രകാശനം നാളെ". Madhyamam Daily.
  18. "D.F.M.F Short Film Festival-2013".

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സതീഷ്_കളത്തിൽ&oldid=4119927" എന്ന താളിൽനിന്ന് ശേഖരിച്ചത്