ഉരഗം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Reptiles Temporal range: കാർബോണിഫറസ് - സമീപസ്ഥം
| |
---|---|
A Tuatara, Sphenodon punctatus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | Sauropsida* Goodrich, 1916
|
Subclasses | |
Synonyms | |
|
നട്ടെല്ലുള്ള ജീവിവംശങ്ങളിൽ ഉൾപ്പെടുന്നവയാണ് ഉരഗങ്ങൾ അഥവാ ഇഴജന്തുക്കൾ. സസ്തനികൾ, പക്ഷികൾ എന്നിവയാണ് നട്ടെല്ലുള്ള മറ്റുവംശങ്ങൾ. ശീതരക്തം ആണ് ഉരഗങ്ങൾക്കുള്ളത്
പരിണാമം
[തിരുത്തുക]315 ദശലക്ഷം വർഷം മുമ്പുതന്നെ ഉരഗങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി ഫോസിലുകൾ തെളിയിക്കുന്നു. അന്നത്തെ ഉരഗങ്ങൾക്ക് ഒരടിയിലധികം വലിപ്പമില്ലായിരുന്നു.
ഉഭയജീവികളിൽ നിന്നും പരിണമിച്ചുണ്ടായവയാണിവ. ഉഭയജീവികൾക്ക് സാധാരണമായ മൃദുചർമ്മത്തിന്റെ ഉപരിതലത്തിൽ കടുപ്പമുള്ള ചർമ്മം ഉണ്ടായതായിരുന്നു പരിണാമത്തിന്റെ പ്രധാനഘട്ടം.
280 ദശലക്ഷം വർഷം മുമ്പ് ഉരഗങ്ങളുടെ പൂർണ്ണവികാസം ആരംഭിച്ചു. മറ്റിനം ജന്തുക്കളുടെ വികാസം ആരംഭത്തിലായിരുന്നതിനാൽ കരമുഴുവൻ അവ കൈയടക്കി. തങ്ങളുടെ ചർമ്മത്തിലെ ശൽക്കങ്ങൾ ഉപയോഗിച്ച് ശരീരത്തിനാവശ്യമായ താപം സമ്പാദിക്കാനും അവക്കു കഴിഞ്ഞു.
125 ദശലക്ഷം വർഷം മുമ്പുണ്ടായതും ഇന്നു നിൽനിൽക്കാത്തവയുമായ ഡൈനോസോറുകൾ എന്ന ജീവിവംശവും ഉരഗങ്ങളിൽ പെടുന്നു.
ഉരഗങ്ങളുടെ പ്രത്യേകതകൾ
[തിരുത്തുക]ചർമ്മം
[തിരുത്തുക]പരിണാമദശയിൽ ഉരഗങ്ങൾക്കു ലഭിച്ച കട്ടിയേറിയ ചർമ്മം അവയെ കരയിലെ ചൂടിൽ പൊള്ളി മരിക്കാതിരിക്കാൻ സഹായിച്ചു. ഉരഗങ്ങളുടെ ചർമ്മം രണ്ട് അടുക്കായാണിരിക്കുന്നത്, ഡേർമിസും, എപ്പിഡേർമിസും.
ഡേർമിസിനുള്ളിലുള്ള രക്തക്കുഴലുകളാണ് ചർമ്മത്തിന്റെ വളർച്ചയെ സഹായിക്കുന്നത്, മിക്കയിനം ഉരഗങ്ങളിലും എപ്പിഡേർമിസിന് വളരാനുള്ള സഹായം ഇല്ലാത്തതിനാൽ, ജീവിവളരുന്നതിനൊപ്പം പഴയ എപ്പിഡേർമിസ് ഉപേക്ഷിക്കുകയും പുതിയത് സ്വീകരിക്കുകയും ചെയ്യുന്നു. സാധാരണ എപ്പിഡേർമിസിന്റെ പുറംഭാഗം കെരാറ്റിൻ എന്ന പദാർത്ഥം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇഴജന്തുക്കളുടെ എപ്പിഡേർമിസിലെ കെരാറ്റിൻ ശൽക്കങ്ങളായി മാറിയിരിക്കുന്നു. ഇത് അവക്ക് പ്രത്യേകം സംരക്ഷണമേകുന്നു.
മുട്ട
[തിരുത്തുക]ഉഭയജീവികൾ നനവുള്ളഭാഗങ്ങളിൽ മുട്ടയിട്ടപ്പോൾ ഇഴജന്തുക്കൾ കരയാണ് പ്രത്യുത്പാദന ധർമ്മം നിർവഹിക്കാനായി തിരഞ്ഞെടുത്തത്. ഉരഗങ്ങളുടെ മുട്ടയുടെ പുറംതോട് ജലം കടത്തിവിടാത്തവയും എന്നാൽ വായുവിനെ കടത്തിവിടുന്നവയും ആണ്.
ഉരഗവംശങ്ങൾ
[തിരുത്തുക]6547-ൽ അധികം വംശജാതികൾ(Species) ഉരഗങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവ പ്രധാനമായും നാല് വിഭാഗങ്ങളിലായാണ്.
- കെലോനിയ(Chelonia)- ഈ വിഭാഗത്തിൽ 244 വംശജാതികൾ ഉണ്ട്, കടലാമ, കരയാമ, ടെറാപിൻ മുതലായവ പ്രധാനപ്പെട്ടവ.
- ക്രോക്കഡൈലിയ(Crocodylia)-ചീങ്കണ്ണികൾ(Aligators), മുതലകൾ(Crocodiles) മുതലായവയാണിതിൽ.
- സ്ക്വാമാറ്റ്ര(Squamatra)-ഇഴജന്തുക്കളിലെ ഏറ്റവും വലിയ വിഭാഗം, 6280 വംശജാതികൾ ഉൾപ്പെടുന്നു. പല്ലികൾ, പാമ്പുകൾ എന്നിവയെ ഉൾക്കൊള്ളുന്നു.
- റൈങ്കോസെലാഫിസ്(Rhynchocephalis)-ടുവാടര (Tuatara) എന്ന ഒരു വംശജാതിമാത്രമേ ഈ വിഭാഗത്തിലുള്ളൂ.
ഹെർപ്പറ്റോളജി
[തിരുത്തുക]ഉരഗങ്ങളെക്കുറിച്ചു പഠനമാണ് ഹെർപ്പറ്റോളജി എന്നറിയപ്പെടുന്നത്.
മറ്റു വിവരങ്ങള്
[തിരുത്തുക]ഭാരതത്തിൽ 500 പരം ഇനം ഉരഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ 203 എണ്ണം പശ്ചിമഘട്ടത്തിലാണ്. ഇതിൽ 106 എണ്ണം പാമ്പുകൾ , 7 ഇനം ആമകൾ, 89 ഇനം പല്ലികൾ, ഒരിനം മുതല ആണ്.[1]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ജീവന്റെ സ്വരലയം- ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, സെപ്തംബർ2013