നൃത്തം
ദൃശ്യരൂപം
(Dance എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വികാരാവിഷ്കരണത്തിനോ ആശയ സംവേദനത്തിനോ വേണ്ടി നടത്തുന്ന ശാരീരിക ചലനങ്ങളെയാണു സാധാരണ '''നൃത്തം''' എന്ന വാക്കു കൊണ്ടു വിവക്ഷിക്കുന്നത്. മനുഷ്യരുടെ ഇടയിലോ മൃഗങ്ങളുടെ ഇടയിലോ നടക്കുന്ന അവാചികമായ ആശയ സംവാദനരീതിയാണിത്. നൃത്തം പലതരത്തിലുണ്ട്. ഉദാ: കുച്ചിപ്പുടി, ഭരതനാട്യം. സംസ്കാരത്തിന്റെ ഭാഗമായോ, സന്തോഷം പ്രകടിപ്പിക്കാനോ, വ്യായാമത്തിന് വേണ്ടിയോ, മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ടിയോ നൃത്തം പരിശീലിക്കുന്നവരുണ്ട്.