Jump to content

ഹീർ രാൻഝ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാൻഝയുടെ നാടായ പാകിസ്താനിലെ തില്ല ജോഗിയാൻ

പഞ്ചാബി സൂഫി കവിയായ വാരിസ് ഷാ എഴുതിയ ഖിസ്സയാണ് ഹീർ രാൻഝ. പഞ്ചാബിലെ പ്രസിദ്ധമായ നാലു ദുരന്ത പ്രണയ കഥകളിലൊന്നാണ് ഖിസ്സ ഹീർ എന്ന് അറിയപ്പെടുന്ന ഹീർ രാൻഝ.[1] മിർസ സാഹിബാൻ, സോഹ്നി മഹിവാൾ, സസ്സി പുന്നൂൻ എന്നിവയാണ് മറ്റ് മൂന്നെണ്ണം.[2] ഹീർ എന്ന യുവതിയുടെയും അവളുടെ കാമുകൻ രാൻഝയുടെ കഥയാണ് 1766ൽ രചിക്കപ്പെട്ട ഈ ഖിസ്സയിൽ പറയുന്നത്.[3]

കാവ്യത്തിലെ വരികൾ

[തിരുത്തുക]
ഹീർ രാൻഝായുടെ പാകിസ്താനിലെ ജംഗായിലെ ശവക്കല്ലറ

ഖിസ്സ ഹീർ ഇതിഹാസ കാവ്യത്തിലെ തുടക്കത്തിലെ ഏതാനും വരികൾ താഴെ(The Legends of the Panjab by RC Temple, Rupa and Company, Volume two, page 606)

അവ്വൽ ആഖിർ നാം അള്ളാ ദാ ലേനാ, ദൂജാ ദോസ് മുഹമ്മദ് മീരാൻ,

തീജാ നാം മാത് പിതാ ദാ ലേനാ, ജിസ് ഖാവേ മൻ ബനേ ധീരൻ,

ചൌത്ഥാ നാം ഉൻ പാനി ദാ ലേനാ, ജിസ് പർ കദം താക്കിമാൻ

പഞ്ച്മൻ നാം ഖ്വാജാ പീർ ദാ ലേനാ, ഝൂൽ പിലാവേ ഠംഡേ നീരൻ

സാത്‌വാ നാം ഗുരു ഗോരഖ് നാഥ് ദാ ലേനാ, പാതാൽ പൂജേ ഭോജൻ,

ആഠ്‌വാ നാം ലാലൻ‌വാലേ ദാ ലേനാ, ബന്ദേ ബന്ദേ ദേ തബക് സഞ്ജീരൻ


അഭ്രപാളിയിൽ

[തിരുത്തുക]

ഈ ഇതിഹാസ കാവ്യം 1928നും 2013നും ഇടയിൽ നിരവധി തവണ ചലച്ചിത്രമാക്കിയിട്ടുണ്ട്.[4][5] അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ മകളുടെ മകൻ മിലൻ യൂസുഫ് സലാഹുദ്ദീൻ നിർമ്മിച്ച് ശാഹിദ് സഹൂർ സംവിധാനം ചെയ്ത് 2013ൽ പാകിസ്താൻ ടെലിവിഷൻ ചാനലായ പിടിവി ഹോം ഈ കാവ്യം സീരിയൽ രൂപത്തിൽ സംപ്രേഷണം ചെയ്തിരുന്നു.

ഫിലിം, പുറത്തിറങ്ങിയ വർഷം അഭിനേതാക്കൾ നിർമ്മാതാവ്, സംവിധായകൻ ഗാനരചയിതാവ്‌
ഹീർ രാൻഝ (1928) സുബൈദ as ഹീർ ഫാത്തിമാ ബീഗം
ഹീർ രാൻഝ(1932) റഫീക്ക് ഖസ്നവി as രാൻഝ, അ‌ൻ‌വാരി ബായ് as ഹീർ അബ്ദുൾ റഷീദ് കർദാർ റഫീക്ക് ഖസ്നവി
ഹീർ രാൻഝ (1948) മുംതാസ് ശാന്തി as ഹീർ, ഗുലാം മുഹമ്മദ് as രാൻഝ വാലി സാഹിബ് അസീസ് ഖാൻ
ഹീർ (1955) സ്വരൻ ലത as ഹീർ, ഇനായത് ഹുസൈൻ ഭട്ടി as രാൻഝ നസീർ അഹ്‌മദ് ഖാൻ ഹസിൻ ക്വാദ്രി, സഫ്ദാർ ഹുസ്സൈൻ
ഹീർ സിയാൽ (1962) ബഹർ ബേഗം as ഹീർ, സുധീർ as രാൻഝ
ഹീർ സിയാൽl (1965) ഫിർദൌസ് as ഹീർ, അക്മൽ ഖാൻ as രാൻഝ ജാഫർ ബുഖാരി തൻ‌വീർ നൿ‌വി, ബക്ഷി വസീർ
ഹീർ രാൻഝ (1970) ഫിർദൌസ് as ഹീർ, ഇജാസ് ദുറാനി as രാൻഝ മസൂദ് പർവേസ് അഹ്മദ് റാഹി, ഖുർഷിദ് അൻ‌വർ
ഹീർ രാൻഝ (1970) പ്രിയ രാജ്‌വംശ് as ഹീർ, രാജ് കുമാർ as രാൻഝ ചേതൻ ആനന്ദ് കൈഫി ആസ്മി, മദൻ മോഹൻ
ഹീർ രാൻഝ (1992) ശ്രീദേവി as ഹീർ, അനിൽ കപൂർ as രാൻഝ ഹർമേഷ് മൽഹോത്ര ആനന്ദ് ബക്ഷി, ലക്ഷ്മികാന്ത് പ്യാരേലാൽ
ഹീർ രാൻഝ (2009) നീരു ബാജ്‌വ as ഹീർ, ഹർഭജൻ മാൻ as രാൻഝ ഹർജീത് സിംഗ് ബാബു സിംഗ് മാൻ , ഗുർമീത് സിംഗ്

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-21. Retrieved 2016-07-24.
  2. https://www.sikhiwiki.org/index.php/Mirza_Sahiban
  3. http://apnaorg.com/research-papers/english/paper-9/page-1.shtml, Heer Ranjha, research paper on epic poem written by Waris Shah in 1766 on Academy of the Punjab in North America website, Retrieved 1 March 2016
  4. http://www.imdb.com/find?ref_=nv_sr_fn&q=Heer+Ranjha&s=tt, List of many films made on the love story of Heer Ranjha on IMDb website, Retrieved 1 March 2016
  5. http://www.citwf.com/listFilms.asp?filmName=Heer+Ranjha, List of many films made on the love story of Heer Ranjha on Complete Index To World Film website, Retrieved 1 March 2016
"https://ml.wikipedia.org/w/index.php?title=ഹീർ_രാൻഝ&oldid=4047033" എന്ന താളിൽനിന്ന് ശേഖരിച്ചത്