Jump to content

ഹവ്വ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹവ്വ
ആദവും ഹവ്വായും‌- ഒരു ചിത്രം.
ജനനം3760 BC (ഹീബ്രു കലണ്ടർ)
4004 BC (Ussher chronology)
ഏദൻ തോട്ടം
മരണം2820 BC (ഹീബ്രു കലണ്ടർ) [940 വയസ്സ്]
3064 BC (Ussher chronology)[1]
Unknown
ജീവിതപങ്കാളി(കൾ)ആദം
കുട്ടികൾകായേൻ, ആബേൽ, സേത്ത്

കാനോനിക കൃതികളിൽ പറയുന്ന പ്രകാരം ദൈവം സൃഷ്ടിച്ച ആദ്യ സ്ത്രീയും, രണ്ടാമത്തെ മനുഷ്യനുമാണ് ഹവ്വ. ജുതമതത്തിലേയും ക്രിസ്തുമതത്തിലേയും ഇസ്ലാം മതത്തിലേയും ഒരു പ്രധാന കഥാപാത്രമാണ് ഹവ്വ. ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യനായ ആദമായിരുന്നു ഹവ്വയുടെ പങ്കാളി. ആദാമിന്റെ വാരിയെല്ലിൽ നിന്നാണ് ദൈവം ഹവ്വയെ സൃഷ്ടിച്ചത്. ഒരു സർപ്പത്തിന്റെ രൂപത്തിൽ ഭക്ഷിക്കരുത് എന്ന് ദൈവം വിലക്കിയിരുന്ന നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ പഴം സാത്താന്റെ പ്രലോഭനത്തിനു വഴങ്ങി ഭക്ഷിച്ചതും ആദാമിനു ഭക്ഷിക്കാൻ നല്കിയതും ഹവ്വയാണ്. ദൈവത്തിന്റെ കല്പന ലംഘിച്ചതിനു ശിക്ഷയായിട്ടാണ് മനുഷ്യനെ ഏദൻ തോട്ടത്തിൽനിന്ന് പുറത്താക്കിയത്.

പേരിനു പിന്നിൽ

[തിരുത്തുക]
ഹവ്വായുടെ സൃഷ്ടി, ഓർവിയേറ്റോ കത്തീഡ്രൽ, ഇറ്റലി

ബൈബിളിൽ പ്രതിപാദിക്കുന്ന ആദ്യ മനുഷ്യസ്ത്രീയാണ് ഹവ്വ. പങ്കാളിയായ ആദത്തിനൊപ്പം ഏദൻ തോട്ടത്തിലായിരുന്നു ഹവ്വ താമസിച്ചിരുന്നത്. ആദം ദൈവത്തിനൊപ്പം നടന്നു എന്നു പറയുന്ന കാലത്താണ് ഈ സൃഷ്ടി നടന്നത്. പിന്നീട് ദൈവം ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചതിനെ തുടർന്ന് ഈ ദമ്പതികൾ ഏദൻ തോട്ടത്തിൽനിന്നും പുറത്താക്കപ്പെട്ടു.

ടിൻഡേൽ പരിഭാഷ പറയുന്നത് ഈവ് എന്നത് മൃഗങ്ങൾക്ക് ആദം നല്കിയിരുന്ന പേര് ആയിരുന്നു എന്നും, ഭാര്യയെ ഹവ്വ എന്നാണ് ആദം വിളിച്ചിരുന്നത് എന്നുമാണ്.

ഒരു വിശുദ്ധയുടെ പേര് അല്ല "ഹവ്വ"യെങ്കിലും ആദത്തിന്റെയും ഹവ്വയുടെയും തിരുനാൾ(Feast Day) മധ്യകാലങ്ങൾതൊട്ട് ജർമ്മനി, ഹോളണ്ട്, സ്കാൻഡിനേവിയ, എസ്റ്റോണിയ, ഹംഗറി പോലുള്ള പല യൂറോപ്യൻ രാജ്യങ്ങളിലും എല്ലാ ഡിസംബർ 24നും ആചരിച്ചുവരുന്നു.

ഹവ്വായുടെ സൃഷ്ടി, സിസ്റ്റീൻ ചാപ്പൽ, മൈക്കലാഞ്ചലോ

അവലംബം

[തിരുത്തുക]
  1. Sale, George. An Universal History, Part 1. Vol. 1. p. 38.
"https://ml.wikipedia.org/w/index.php?title=ഹവ്വ&oldid=3136336" എന്ന താളിൽനിന്ന് ശേഖരിച്ചത്