സ്പിറ്റ് കേക്ക്
യൂറോപ്യൻ രാജ്യങ്ങളിൽ വിശിഷ്ട വിഭവമായി വിളമ്പുന്ന ഒരു തരം കേക്കാണ് സ്പിറ്റ് കേക്ക്. തീയിലോ, ഓവനിലോ ബേക്ക് ചെയ്തെടുക്കുന്ന സ്പിറ്റ് കേക്ക് പല പാളികളുള്ള മാവുകൊണ്ട് നിർമ്മിക്കപ്പെട്ടതാണ്. കറങ്ങിക്കൊണ്ടിരിക്കുന്ന 'സ്പിറ്റി'ൽ കേക്കിന്റെ മാവ് പലതവണ ചേർത്താണ് സ്പിറ്റ് കേക്ക് ഉണ്ടാക്കുന്നത്. യൂറോപ്പിൽ പലയിടത്തും പല പേരുകളിലായാണ് സ്പിറ്റ് കേക്ക് അറിയപ്പെടുന്നതെങ്കിലും ചേരുവകൾ ഏതാണ്ട് ഒരുപോലെയാണ്. ക്രിസ്മസ്, വിവാഹം തുടങ്ങിയ വിശേഷാവസരങ്ങലിലാണ് സ്പിറ്റ് കേക്ക് സാധാരണയായി ഉണ്ടാക്കാറുള്ളത്. പുരാതന ഗ്രീസിലാണ് സ്പിറ്റ് കേക്കിന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു.[1][2]
വ്യത്യസ്ത സ്പിറ്റ് കേക്കുകൾ
[തിരുത്തുക]സ്പിറ്റ് കേക്ക് ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയയായതിനാൽ വിശേഷാവസരങ്ങളിൽ മാത്രമേ ഇത് നിർമ്മിക്കാറുള്ളൂ. ജർമനിയിൽ പ്രചാരത്തിലുള്ള സ്പിറ്റ് കേക്കാണ് ബൗമ്കുഷൻ. മരത്തിന്റെ ആകൃതിയിൽ നിർമ്മിക്കുന്ന ഈ കേക്ക് മുറിച്ച്, ചെറിയ റിങ്ങുകളുടെ രൂപത്തിലാക്കിയിട്ടാണ് വിളമ്പുക. ബൗമ്സ്ട്രസൽ എന്ന ജർമൻ സ്പിറ്റ് കേക്കിൽ അപ്പക്കാരത്തോടൊപ്പം കാരമലും ചേർക്കുന്നു.
സ്വീഡിഷ് സ്പിറ്റ് കേക്കാണ് സ്പിറ്റ്കക. ഉരുളക്കിഴങ്ങുകൊണ്ടുണ്ടാക്കിയ മാവാണ് ഇത് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. മുട്ടയും, പഞ്ചസാരയും ചേർത്ത ഈ കേക്ക് മൊരിഞ്ഞതും, എളുപ്പത്തിൽ പൊട്ടുന്നതുമാണ്. നോർവീജിയൻ സ്പിറ്റ് കേക്കാണ് ക്രാൻസ്കേക്ക്. റിങ് രൂപത്തിലുള്ള മാവ് സ്പിറ്റിൽ വേവിച്ച്, റിങ്ങുകൾ ഐസിങ് കൊണ്ട് കൂട്ടി യോജിപ്പിച്ചാണ് കേക്ക് തയ്യാറാക്കുക.
അവലംബം
[തിരുത്തുക]- ↑ "The Kürtőskalács - Similar cakes". kurtos.eu. Archived from the original on 2023-03-10.
- ↑ "The Kürtőskalács - History". Archived from the original on 2020-02-25.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]External videos | |
---|---|
Original Salzwedeler Baumkuchen | |
Kürtőskalács making, short video |
- സ്പിറ്റ് കേക്ക് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)