Jump to content

സബ്സ്പെഷ്യാലിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സബ് സ്പെഷ്യാലിറ്റി എന്നത് ഒരു വലിയ സ്പെഷ്യാലിറ്റിക്കുള്ളിലെ പ്രൊഫഷണൽ അറിവിന്റെ / കഴിവുകളുടെ ഒരു ഇടുങ്ങിയ മേഖലയാണ്. ഇത് പൊതുവേ മെഡിക്കൽ സ്പെഷ്യാലിറ്റികളിലെ ഉപ വിഭാഗങ്ങളെ വിവരിക്കാൻ ഉപയോഗിക്കുന്നു. ഏതെങ്കിലും ഒരു സബ്സ്പെഷ്യാലിറ്റിയിൽ വിദഗ്ധരായവരെ സബ് സ്പെഷ്യലിസ്റ്റ് എന്ന് വിളിക്കുന്നു.

പീഡിയാട്രിക് ഡെർമറ്റോളജി, ഡെർമറ്റോളജിയുടെ സബ് സ്പെഷ്യാലിറ്റിയായി വരുന്നതും, സൈക്കാട്രിയുടെ ഉപവിഭാഗമായി ജെറിയാട്രിക് സൈക്യാട്രി ഉയർന്നു വന്നതുമെല്ലാം ഒരു സ്പെഷ്യാലിറ്റിക്കുള്ളിലെ ഒരു ഇടുങ്ങിയ പഠനമേഖലയ്ക്ക് ഉദാഹരണമാണ്.[1] വൈദ്യശാസ്ത്രത്തിൽ, ഇന്റേണൽ മെഡിസിൻ, കാർഡിയോളജി, ന്യൂറോളജി, പത്തോളജി എന്നിവയിൽ സബ്‌സ്പെഷ്യലൈസേഷൻ വളരെ സാധാരണമാണ്. ഒരു സ്പെഷ്യലിസ്റ്റിന്റെ മെഡിക്കൽ പ്രാക്ടീസ് കൂടുതൽ സങ്കീർണ്ണമാവുമ്പോഴും അല്ലെങ്കിൽ ഒരു ഡോക്ടറുടെ കേസിന്റെ അളവ് കൂടുന്നതിനനുസരിച്ച് സബ്സ്പെഷ്യലൈസേഷന്റെ ആവശ്യകത കൂടുന്നു. [2] [3]

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകളും അവലംബങ്ങളും

[തിരുത്തുക]
  1. "subspecialty". The Free Dictionary.
  2. McHenry CR (2002). "Patient volumes and complications in thyroid surgery". The British Journal of Surgery. 89 (7): 821–3. doi:10.1046/j.1365-2168.2002.02145.x. PMID 12081730. Full Text
  3. Birkmeyer JD; Finlayson EV; Birkmeyer CM (2001). "Volume standards for high-risk surgical procedures: potential benefits of the Leapfrog initiative". Surgery. 130 (3): 415–22. doi:10.1067/msy.2001.117139. PMID 11562662.