സഅദി ശിറാസി
ജനനം | 1210[1] Shiraz, Iran |
---|---|
മരണം | 1291 or 1292[1] Shiraz |
മതം | Islam |
ചിന്താധാര | Persian poetry, Persian literature |
പ്രധാന താത്പര്യങ്ങൾ | Poetry, Mysticism, Logic, Ethics, Sufism |
വിഖ്യാത സൂഫി ചിന്തകനും ദാർശനികനും പേർഷ്യൻ കവിയുമായിരുന്നു അബു മുഹമ്മദ് മുസ്ലിഹ് അദീൻ ബിൻ അബ്ദുല്ല ശിറാസി (1210-1291/92). Abū-Muhammad Muslih al-Dīn bin Abdallāh Shīrāzī[2] ( പേർഷ്യൻ: ابومحمد مصلحالدین بن عبدالله شیرازی), അല്ലെങ്കിൽ കൂടുതൽ അറിയപ്പെടുന്ന തൂലികാനാമം Saadi (سعدی Saʿdī(ⓘ)), അഥവാ Saadi of Shiraz (سعدی شیرازی Saadi Shirazi), മധ്യകാല കവികളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവരുടെ പട്ടികയിൽപ്പെടുന്ന സഅദി പാശ്ചാത്ത്യ ലോകത്തും ഏറെ പഠിക്കപ്പെട്ടിട്ടുള്ള കവിയാണ്. മനുഷ്യരുടെ സാമൂഹിക അവസ്ഥയെയും , ധാർമ്മിക ബോധത്തെയുംകുറിച്ചു ശ്രദ്ധേയമായ നീരീക്ഷണങ്ങൾ സഅദി നടത്തിയിട്ടുണ്ട്.
ജീവിത രേഖ
[തിരുത്തുക]ക്രിസ്താബ്ദം 1210 ൽ ഇന്നത്തെ ഇറാനിലെ ശിറാസിൽ ജനിച്ച സഅദിക്ക് ബാല്യത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ടു. ചെറുപ്പത്തിലേ ദാരിദൃവും കഷ്ടപ്പാടും അറിഞ്ഞ സഅദി വിദ്യ തേടി ബാഗ്ദാദിലേക്ക് പോയി. മതപഠനത്തോടൊപ്പം , നിയമം, ചിർത്രം, അറബി സാഹിത്യം, എന്നിവയായിരുന്നു പഠനത്തിനു വിധേയമാക്കിയത്. പേർഷ്യൻ സാമ്രാജ്യത്തിലെ മംഗോളിയൻ പടയോട്ടത്തെ തുടർന്ന് അടുത്ത മുപ്പത് വർഷം സഅദി ദേശാടനത്തിലായിരുന്നു. തുർക്കി, സിറിയ, ഇറാഖ് , ഈജിപ്ത് എന്നിവടങ്ങളിലായി ധാരാളം അനുഭവങ്ങൾ സഅദി വിവരിച്ചിട്ടു ണ്ട്. ഈ കാലഘട്ടത്തിലാണ് സൂഫികളുമായി അദ്ദേഹം ഇടപഴകുന്നത്.കുരിശു യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെട്ട സഅദി ഏഴു വർഷം കിടങ്ങ് കുഴിക്കുന്ന അടിമയാകേണ്ടി വന്നു. മംലൂക്കുകളുടെ ഇടപെടലൽ മുലമാണ് അദ്ദേഹം മോചിതനായത്.
ജെറുസലേം, മക്ക, മദീന എന്നീ പുണ്യദേശങ്ങളിൽ തീർത്ഥാടനം നടത്തിയിട്ടുള്ള സഅദി അറേബ്യൻ ഉപഭൂഖ്ണഡത്തിലുടനീളം സഞ്ചരിച്ചിരുന്നതായി മനസ്സിലാവുന്നു. മംഗോളിയൻ പടയോട്ടം കാരണം ജനങ്ങളെലാവരും അരക്ഷിതാവസ്ഥയിൽ കഴിയുന്ന കാലമായിരുന്നു അത്. ഒട്ടു മിക്ക ആളുകളും അഭിയാർഥികളോ പരദേശികളോ ആയിരുന്നു. ഉന്നത നിലയിൽ കഴിഞ്ഞിരുന്നവർ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ കഴിയുന്നത് സഅദി പലപ്പോഴും വിവരിക്കുന്നു. കള്ളന്മാരേയും, ബുദ്ധിജീവികളേയും സൈന്യാധിപന്മാരേയും സൂഫികളേയും സഅദി ഈ ദീർഘ കാലയളവിൽ കണ്ടുമുട്ടുന്നു. ഒവരുടെയെല്ലാം ജീവിതാനുഭവങ്ങൾ സആദി തനെ രചനകൾക്ക് പാത്രമാക്കുന്നുണ്ട്.
സഅദിയുടെ പിന്നീടുള്ള യാത്രകൾ പൂർവ്വ ദിക്കിലേക്കാണ്. ഇന്ധു നദി, താർ മരുഭൂമി എന്നിവ കടന്ന സിന്ധ് , ഗുജറാത്ത് ഡൽഹി, സോമനാഥ് എന്നിവടങ്ങളും അദ്ദേഹാം സന്ദർശിക്കുന്നു. ബ്രാഹമണ മതത്തെക്കുറിച്ച് പഠിച്ച സഅദി സോമനാഥ് ക്ഷേത്രത്തിൽ വച്ചുണ്ടായ ഒരു തർക്കത്തെ തുടർന്ന് സ്ഥലം വിടുന്നു.
നാട്ടിൽ
[തിരുത്തുക]ലോക യാത്രകൾക്കൊടുവിൽ നാല്പതാം വയസ്സിൽ നാട്ടിൽ തിരികെയെത്തിയ സആദിക്ക് വലിയ അംഗീകാരങ്ങളും ബഹുമതികളുമാണ് ലഭിച്ചത്. അതിനു നന്ദി സൂചകമായിട്ടാണ് നാട്ടു രാജാവായ സാദി ബിജ് സൻജിയുടെ (Saad ibn Zangi) പേർ തൂലികനാമമായി സ്വീകരിച്ച് സഅദി ശിറാസി ആയി അറിയപ്പെടുന്നത്.
കൃതികൾ
[തിരുത്തുക]ബുസ്താൻ(ഫലോദ്യാനം orchard ) , ഗുലിസ്താൻ (റോസാപൂന്തോട്ടം ) എന്നിവയാണ് സ അദി കൃതികളിൽ കീർത്തി കേട്ടവ.സാരോപദേശ കഥകളും, സൂഫി ചിന്തകളും ആപ്തവാക്യങ്ങളും ഹാസ്യ ചിത്രീകരണങ്ങളും ഗദ്യ/പദ്യ മിശ്രമായി ആണ് സഅദി അവതരിപ്പിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 http://www.iranicaonline.org/articles/sadi-sirazi
- ↑ The City – Kathryn Hinds – Google Books. Books.google.com.pk. Retrieved 2012-08-13.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Saadi Shirazi at Wikimedia Commons