സംവഹനവ്യൂഹം
സംവഹനവ്യൂഹം ട്രക്കിയോഫൈറ്റുകളായ സസ്യങ്ങളിൽ ഗതാഗതസംവിധാനത്തിന്റെ ഭാഗമായ അവയവങ്ങളാണ്. സംവഹനകലകളിൽ ആണു സംവഹനം നടക്കുന്നത്. രണ്ടു തരം സംവഹനരൂപങ്ങളുണ്ട്: സൈലം, ഫ്ലോയം എന്നിവ. ഈ രണ്ട് കലകളും ഒരു സംവനവ്യൂഹത്തിൽ കാണാം. ഇവയെക്കൂടാതെ സഹായകകലകളും സരക്ഷണകലകളുമുണ്ട്.
സൈലം adaxial ആയും ഫ്ലോയം abaxial ആയും കാണപ്പെടുന്നു. ഇതിനർത്ഥം ഒരു തണ്ടിലോ വേരിലോ സൈലം മദ്ധ്യ ഭാഗത്തും ഫ്ലോയം പുറംഭാഗത്തിനടുത്തുമായുമാണ് സ്ഥിതിചെയ്യുന്നത്. ഒരു ഇലയിൽ അഡാക്സിയൽ തലം മിക്കപ്പോഴും മുകൾഭാഗത്തായിരിക്കും അബാക്സിയൽ വശം താഴെയും. ഇതുമൂലമാണ് സസ്യത്തിന്റെ മധുരമുള്ള നീരൂറ്റിക്കുടിക്കുന്ന മുഞ്ഞ എപ്പോഴും ഇലയ്ക്കടിയിൽ ഇരുന്ന് സസ്യനീര് കുടിക്കുന്നത്. സസ്യം നിർമ്മിക്കുന്ന പഞ്ചസാര ഫ്ലോയത്തിലൂടെയാണല്ലോ സസ്യത്തിന്റെ വിവിധ ഭാഗത്തെത്തിക്കുന്നത്. ഫ്ലോയം ഇലയുടെ അടിഭാഗത്തിനോടടുത്താണു സ്ഥിതിചെയ്യുന്നത്.
സംവഹന വ്യൂഹങ്ങൾ പരസ്പരം ആപേക്ഷികമായി പ്രത്യേക സ്ഥാനങ്ങളിൽ നിലകൊള്ളുന്നു. ഇത് ഓരോ സസ്യഭാഗത്തും വ്യത്യസ്ത പാറ്റേണിലായിരിക്കും സ്റ്റീൽ നോക്കുക.
ബണ്ടിൽ ഷീത്ത് കോശങ്ങൾ
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Campbell, N. A. & Reece, J. B. (2005). Photosynthesis. Biology (7th ed.). San Francisco: Benjamin Cummings.