Jump to content

വെബ്‌സൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The usap.gov website

ഒരു വെബ്‌ സെർവറിൽ സൂക്ഷിച്ചിരിക്കുന്നതും ഇന്റർനെറ്റ് വഴി ഉപയോഗിക്കുവാൻ പറ്റുന്നതും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നതുമായ വെബ് താളുകൾ, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ, ശബ്ദരേഖകൾ തുടങ്ങിയവയുടെ ശേഖരമാണ്‌ ഒരു വെബ്‌സൈറ്റ് അഥവാ ജാലിക.

(എക്സ്.)എച്ച്.ടി.എൽ ((X)HTML) ഉപയോഗിച്ച് എഴുതപ്പെട്ടിരിക്കുന്ന ഡോക്യുമെന്റുകളാണ്‌ ജാലീ താളുകൾ, ഇവ വെബ് സെർവറിൽ നിന്ന് ഉപയോക്താവിന്റെ വെബ് ബ്രൗസറിലേക്ക് എത്തിച്ച് പ്രദർശിപ്പിക്കുവാൻ സഹായിക്കുന്ന എച്ച്.ടി.ടി.പി. (HTTP) അല്ലെങ്കിൽ ചിലപ്പോൾ എച്ച്.ടി.ടി.പി. (HTTPS) എസ് എന്നീ പ്രോട്ടോകോളുകൾ വഴി ഉപയോഗിക്കാവുന്നവയാണ്‌.

എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്നവിധത്തിലുള്ള എല്ലാ വെബ്‌സൈറ്റുകളുടേയും കൂട്ടത്തെ സ൪വ്വലോകജാലി അഥവാ "വേൾഡ് വൈഡ് വെബ്" (World Wide Web) എന്ന് വിളിക്കുന്നു.

ജാലികയിലെ വിവരങ്ങൾ ലഭിക്കുന്നതിന്‌ ഉപയോക്താവിന്റെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ട സോഫ്റ്റ്‌വെയർ ആണ്‌ വെബ് ബ്രൗസർ അഥവാ പര്യയനി.

ജാലികാ (വെബ്‌സൈറ്റ്) രീതികൾ

[തിരുത്തുക]

നിശ്ചേതന വെബ്‌സൈറ്റ്

[തിരുത്തുക]

ഉപയോക്താവിന്റെ പക്കൽ എത്തിചേരുന്ന അതേ രൂപത്തിൽ തന്നെ വെബ് സെർ‌വറിൽ സൂക്ഷിക്കപ്പെട്ട വെബ് താളുകളോട് കൂടിയവയാണ്‌ നിശ്ചേതന വെബ്‌സൈറ്റ്. ഇവ പ്രധാനമായും എച്ച്.ടി.എം.എൽ. (HTML, Hyper-text Markup Language) ഉപയോഗിച്ച് എഴുതപ്പെട്ടവയായിരിക്കും.

നിശ്ചേതന വെബ്‌സൈറ്റിനെ ക്ലാസിക്ക് വെബ്‌സൈറ്റ്, ഫൈവ്-പേജ് വെബ്‌സൈറ്റ് അല്ലെങ്കിൽ ബ്രോഷർ വെബ്‌സൈറ്റ് എന്നിങ്ങനെ വിളിക്കുന്നു, മുൻപ് നിർവചിക്കപ്പെട്ട കാര്യങ്ങൾ ഉപയോക്താവിനു പ്രദർശിപ്പിക്കുകയാണ്‌ ഇവ ചെയ്യുന്നത്. ഇതിൽ ഒരു കമ്പനിയുടെയും അതിന്റെ ഉല്പങ്ങളുടെയും വിവരങ്ങൾ പോലെയുള്ളവ വാക്യങ്ങൾ പടങ്ങൾ ഫ്ലാഷ് അനിമേഷനുകൾ, ഓഡിയോ, വീഡിയോ, മെനു തുടങ്ങിയവ ഉപയോഗിച്ച് അവതരിപ്പിക്കപ്പെടുന്നു.

ഈ രീതിയിലുള്ള വെബ്‌സൈറ്റുകൾ ഒരേ വിവരങ്ങൾ തന്നെയായിരിക്കും എല്ലാ ഉപയോക്താക്കൾക്കും പ്രദർശിപ്പിക്കുക അതായത് നിശ്ചേതനമായ വിവരങ്ങളായിരിക്കുമെന്ന് സാരം. അച്ചടിക്കപ്പെട്ട ബ്രോഷറിനു സമാനമായ രീതിയിൽ പ്രത്യേക കാലദൈർഘ്യത്തിൽ മാറ്റമൊന്നും സംഭവിക്കാത്ത തരത്തിലുള്ള വിവരങ്ങളായിരിക്കും ഇവ. വെബ്‌സൈറ്റിന്റെ ഉടമസ്ഥൻ അതിലെ വിവരങ്ങൾ പുതുക്കുമെങ്കിലും അത് പ്രത്യേകം ചെയ്യേണ്ട പ്രവൃത്തിയാണ്‌. അത് ചെയ്യുന്നതിന്‌ വൈദഗ്ദ്യം ആവശ്യമുള്ളതുമാണ്‌.

ചുരുക്കത്തിൽ സന്ദർശകർക്ക് കാണുന്ന വിവരങ്ങളിൽ ഏതെങ്കിലും രീതിയിൽ മാറ്റം ചെലുത്തുവാൻ സാധിക്കില്ല. പകരം വെബ്‌സൈറ്റിന്റെ നിർമ്മാതാവ് തീരുമാനിച്ച കാര്യങ്ങൾ വീക്ഷിക്കുക മാത്രം സാധിക്കുന്നുള്ളൂ.

സചേതന വെബ്‌സൈറ്റ്

[തിരുത്തുക]

സചേതന വെബ്‌സൈറ്റുകളിൽ ഉപയോക്താവ് കാണുന്ന് അതേ രൂപത്തിലായിരിക്കില്ല സെർവറിൽ വെബ് താളുകൾ സൂക്ഷിച്ചിരിക്കുക. പകരം പ്രത്യേകം നിബന്ധനകൾക്കോ നിർദ്ദേശങ്ങൾക്കോ അനുസൃതമായി സ്വയം തുടരെ മാറുന്നവയായിരിക്കും. ഒരു താളിനുള്ള നിർദ്ദേശം ലഭിക്കുമ്പോൾ ആവശ്യമുള്ള വിവരങ്ങൾ കൂട്ടിചേർത്ത് നിർമ്മിക്കുകയാണ്‌ സാധാരണ ചെയ്യുക.

രണ്ട് വിധത്തിൽ ഒരു വെബ്‌സൈറ്റ് സചേതനമാകാവുന്നതാണ്‌. ആദ്യത്തേതിൽ പല ഘടകങ്ങൾ കൂട്ടിചേർത്ത് ഒരു താൾ രൂപപ്പെടുത്തുന്ന രീതിയാണ്‌. രണ്ടാമത്തെ രീതിയിൽ ഒരു താളിന്റെ പ്രദർശനം ചില നിബന്ധനകൾക്കനുസൃതമായി മാറ്റുന്നതാണ്‌. ഇത്തരം നിബന്ധനകൾ ഒന്നുകിൽ മുൻപ് നിശ്ചയിക്കപ്പെട്ടതായിരിക്കാം അല്ലെങ്കിൽ ഉപയോക്താവിന്റെ ഇൻപുട്ടിനെ ആശ്രയിച്ചായിരിക്കും..

വെബ്‌സൈറ്റിന്റെ ഘടകങ്ങൾ

[തിരുത്തുക]

ഒരു വെബ്‌സൈറ്റിന്റെ യു.ആർ.എല്ലോ അല്ലെങ്കിൽ വെബ് ബ്രൗസർ തുറക്കുമ്പോ,ബ്രൗസറിലെ ഹോം പേജ് തുറന്നു വരുന്ന വെബ് താളിനെയോ ആണ്‌ പ്രാരംഭതാൾ അഥവാ ഹോംപേജ് എന്നതു കൊണ്ടർത്ഥമാക്കുന്നത്. നമ്മൾ പര്യയനി തുറക്കുമ്പോൾ മിക്കപ്പോഴും ഹോംപേജാണ് ആദ്യം തുറക്കുക (ഇൻ്റർനെറ്റ് സെറ്റിംഗ്സിൽ ഇതു മാറ്റാനാകും).

ചരിത്രം

[തിരുത്തുക]

ബ്രിട്ടീഷ് CERN ഭൗതികശാസ്ത്രജ്ഞനായ ടിം ബർണേഴ്സ് ലീ (Tim Berners-Lee) ആണ് സ൪വ്വലോകജാലി (World Wide Web WWW) ആദ്യമായി സൃഷ്ടിച്ചത്. 1993 ഏപ്രിൽ 30 ന് സ൪വ്വലോകജാലി എല്ലാവ൪ക്കും സൗജന്യമായി ഉപയോഗിക്കാമെന്ന് CERN പ്രഖ്യാപിച്ചു. HTTP, HTML എന്നിവയുടെ ഉത്ഭവത്തിന് മുൻപ് ഒരു സെ൪വ്വറിൽ നിന്നുളള ഫയലുകൾ എടുക്കുന്നതിന് ഫയൽ വിനിമയ സംവദനമുറകൾ, ഗോഫ൪ സംവദനമുറകൾ എന്നീ സംവദനമുറകൾ (പ്രോട്ടോകോളുകൾ) ആണ് ഉപയോഗിച്ചിരുന്നത്. ഈ സംവദനമുറകളിൽ ഉപയോഗിച്ചിരുന്ന വളരെ ലഘുവായ ഡയറക്ടറി ഘടനയിൽ ഉപയോക്താക്കൾക്ക് യഥേഷ്ടം പര്യവേക്ഷണം ചെയ്ത് ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതിന് സാധിച്ചിരുന്നു. പ്രമാണങ്ങൾ മിക്കവയും പ്രത്യേക വിന്യാസം കൂടാതെ ടെക്സ്റ്റ് ഫയലുകളായോ വേഡ് പ്രോസസ്സ൪ വിന്യാസത്തിലോ ആണ് സജ്ജീകരിച്ചിരുന്നത്.

"https://ml.wikipedia.org/w/index.php?title=വെബ്‌സൈറ്റ്&oldid=3925888" എന്ന താളിൽനിന്ന് ശേഖരിച്ചത്