Jump to content

വിക്കിപീഡിയ:വിക്കിനോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാതെ വിക്കികളിൽ ഉപയോഗപ്രദമായ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തുന്ന വിക്കിപീഡിയ ഉപയോക്താവിനെയാണ്‌ വിക്കിനോം എന്ന് വിളിക്കുക. വിക്കിനോമുകൾ തിരശ്ശീലക്കു പിന്നിൽ നിന്നുകൊണ്ട്‌ വിക്കികൾ സുഗമമായും, കൂടുതൽ കാര്യക്ഷമമായും പ്രവർത്തിക്കാൻ വേണ്ട ചെറിയ തിരുത്തുകളും, മാറ്റങ്ങളും എപ്പോഴും വരുത്തിക്കൊണ്ടേയിരിക്കും. അക്ഷരത്തെറ്റുകൾ തിരുത്തുന്നതും, വ്യാകരണ പിഴവുകൾ നീക്കം ചെയ്യുന്നതും, ലേഖനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ സ്ഥാപിക്കുന്നതും എല്ലാം വിക്കിനോമുകളുടെ പ്രവർത്തനത്തിന്‌ ഉദാഹരണമായി പറയാം.

കൂടുതൽ പ്രവർത്തനോൽസുകരായ വിക്കി ഉപയോക്താക്കൾ അവരുടെ ജോലിയുടെ ഭാഗമായി 'വിക്കിനോം' സ്വഭാവം കാട്ടാറുണ്ട്‌ എന്നാൽ ചില ഉപയോക്താക്കൾ അവരുടെ മുഴുവൻ പ്രയത്നവും ഇത്തരം പ്രവൃത്തികൾക്കായി ചെലവഴിക്കുന്നു.

വിക്കിനോമുകൾ പൊതുവേ നിഴലുകൾക്കുപിന്നിൽ ഒളിഞ്ഞുനിന്ന് പ്രവർത്തിക്കുവാൻ (ചെറു തിരുത്തലുകള്) ഇഷ്ടപ്പെടുന്നവരാണ്‌. അവർ വിക്കിപീഡിയയുടെ മുക്കിലും മൂലയിലും പരതിനടന്ന് വിക്കിയെ പൂർവാധികം ഭംഗിയായും, കാര്യക്ഷമമായും പ്രവർത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ടാവും. പുതിയ മാറ്റങ്ങൾ താളിൽ നോക്കൂ ചിലപ്പോൾ നിങ്ങൾക്ക്‌ ഒരു വിക്കിനോമിനെയെങ്കിലും കാണാൻ സാധിച്ചേക്കാം.

വിക്കിനോമുകളുടെ പ്രവർത്തനത്തിന്‌ കുറച്ച്‌ ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു.

  • ലേഖനങ്ങളിൽ സൂചിപ്പിക്കുന്ന പുസ്തകങ്ങളുടെ ഐ.എസ്‌.ബി.എൻ ചേർക്കുക
  • ലേഖനങ്ങളിൽ ഉള്ള പദങ്ങൾക്ക്‌ ക്രോസ്‌ റഫറൻസ്‌ ചേർക്കുക
  • ലേഖനങ്ങളെ യോജിച്ച കാറ്റഗറിയിൽ ഉൾപ്പെടുത്തുക
  • തിരിച്ചുവിടൽ താളുകൾ ഉണ്ടാക്കുക
  • ലേഖനങ്ങളിലെ അക്ഷരത്തെറ്റ് തിരുത്തുക
  • ലേഖനങ്ങൾ എഴുതുന്നവരെ സഹായിക്കും വിധം ചിത്രങ്ങളും ലിങ്കുകളും ചേർക്കുക

വിക്കിനോമുകളായി അറിയെപ്പെടാനാഗ്രഹിക്കുന്ന വിക്കിപീഡിയർക്ക് അവരുടെ യൂസർ പേജിൽ താഴെ കാണുന്ന യൂസർബോക്സ്‌ ചേർക്കാം

{{Wikignome}}

താങ്കൾ യൂസർബോക്സ്‌ ചേർക്കാനാഗ്രഹിക്കുന്നില്ല എങ്കിൽ താഴെ കാണുന്ന വരികൾ യൂസർ പേജിൽ ചേർത്താൽ താങ്കൾക്ക്‌ വിക്കിനോം കാറ്റഗറിയിലേക്ക്‌ ചേരാം [[Category:വിക്കിപീഡിയ ഉപയോക്താക്കൾ/വിക്കിനോമുകൾ]]

വിക്കിനോമുകളായ വിക്കിപീഡിയരെ ഇവിടെ കാണാം