വിക്കിപീഡിയ:പഞ്ചായത്ത്
വിക്കിപീഡിയയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള വേദിയാണ് വിക്കിപീഡിയ പഞ്ചായത്ത്. കൂടുതൽ സൗകര്യാർത്ഥം പഞ്ചായത്തിനെ ആറു ഗ്രാമസഭകളായി തിരിച്ചിട്ടുണ്ട്. താങ്കളുടെ സംശയങ്ങളും അഭിപ്രായങ്ങളും ഏതു വിഭാഗത്തിൽപെടുന്നുവെന്നു പരിശോധിച്ച് താഴെക്കാണുന്ന പട്ടികയിൽ നിന്നും അനുയോജ്യമായ സഭ തിരഞ്ഞെടുക്കുക. ഗ്രാമസഭകളിലെ ചർച്ചകളിൽ ഒപ്പുവയ്ക്കാൻ മറക്കരുത്.
വിക്കിപീഡിയ പഞ്ചായത്തിലെ സഭകൾ | |||||
---|---|---|---|---|---|
വാർത്തകൾ ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക വിക്കിപീഡിയയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കാനുള്ള സഭ |
നയരൂപീകരണം ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക നിലവിലുള്ള നയങ്ങളും കീഴ്‌വഴക്കങ്ങളും ഈ മേഖലയിൽ വേണ്ട പരിഷ്കാരങ്ങളും ചർച്ച ചെയ്യുന്ന സഭ |
സാങ്കേതികം ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക സാങ്കേതിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന സഭ |
നിർദ്ദേശങ്ങൾ ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക പുതിയ പദ്ധതികളും ആശയങ്ങളും പങ്കുവയ്ക്കാനുള്ള സഭ. |
സഹായം ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക വിക്കി എഡിറ്റിങ്ങിനും മറ്റുമുള്ള സഹായങ്ങൾ അഭ്യർത്ഥിക്കാനുള്ള സ്ഥലം |
പലവക ചർച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക ഇതര വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള സഭ |
കൂടുതൽ | ||
---|---|---|
എല്ലാ സഭകളും ഒരുമിച്ച് കാണുവാൻ | എല്ലാ സഭകളും | |
പഞ്ചായത്ത് മുഴുവൻ തിരയുവാൻ | തിരച്ചിൽ | |
വിക്കിപീഡിയയെ പറ്റിയുള്ള സ്ഥിരം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും | സ്ഥിരം ചോദ്യങ്ങൾ | |
വിക്കിപീഡിയ ഉപയോഗിക്കുന്നതിന് ആവശ്യമായ സഹായത്തിന് | സഹായമേശ | |
ചിത്രങ്ങളുടെ പകർപ്പവകാശത്തെ പറ്റിയുള്ള സംശയനിവാരണത്തിന് | പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ | |
പ്രത്യേക അവകാശങ്ങളുള്ള ഉപയോക്താക്കളുടെ പട്ടിക (തത്സമയവിവരം) | ||
മറ്റു വിക്കിപീഡിയരുമായി തത്സമയസംവാദം നടത്തുവാൻ | irc://irc.freenode.net/wikipedia-ml | |
മലയാളം വിക്കിപീഡിയയുടെ മെയിലിങ്ങ് ലിസ്റ്റിന്റെ വിലാസം | wikiml-l@lists.wikimedia.org |
വിക്കി ലൗസ് ഓണം 2024
സുഹൃത്തുക്കളേ,
ഈ വരുന്ന മാസത്തിൽ ഓണവുമായി ബന്ധപ്പെട്ട് വിക്കി ലൗസ് ഓണം 2024 എന്ന പേരിൽ കോമ്മൺസിൽ ഒരു ഫോട്ടോ കാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ 1 മുതൽ 30 വരെയാണ് ഫോട്ടോ കാമ്പയിൻ നടത്തുന്നത്.
വിക്കിമീഡിയ കോമൺസസിൽ ഓണവുമായി ബന്ധപ്പെട്ട സ്വതന്ത്ര ചിത്രങ്ങൾ, വീഡിയോകൾ ചേർക്കുകയും മറ്റുള്ളവരെ ചിത്രങ്ങൾ ചേർക്കാൻ ക്ഷണിക്കുകയും ആണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം.
പരിപാടിയുമായി ബന്ധപെട്ട് കോമൺസിൽ ചേർക്കുന്ന ഓണചിത്രങ്ങൾ ഉപയോഗിച്ച് താളുകൾ മെച്ചപ്പെടുത്തുക, കൂടാതെ ചിത്രങ്ങളില്ലാത്ത ലേഖനങ്ങളിൽ ചിത്രങ്ങൾ ചേർക്കുക, ഓണവിഭവങ്ങളുടെ ശേഖരം സൃഷ്‌ടിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ നമ്മുക്ക് വിക്കിയിൽ ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനുവേണ്ടി ഒരു തിരുത്തൽ യജ്ഞം ഓൺലൈൻ ആയും കൂടാതെ ഒക്ടോബർ മാസത്തിൽ ഓഫ്‌ലൈൻ ആയും സംഘടിപ്പിക്കുന്നു.
മലയാളം വിക്കി സമൂഹത്തിൻ്റെ പൂർണ പിന്തുണ ഈ പരിപാടിയുടെ വിജയത്തിന് ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ടെലിഗ്രാം ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.
കോമൺസിൽ ചിത്രങ്ങളുടെ വർഗ്ഗീകരണം തുടങ്ങിയ മറ്റ് കാര്യങ്ങൾ ചെയ്യാൻ കുറച്ചു പേരുടെ സഹായം ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ എന്നെ അറിയിക്കുമല്ലോ..
സസ്നേഹം
❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 12:53, 28 ഓഗസ്റ്റ് 2024 (UTC)
- സുഹൃത്തുക്കളേ,
- ഈ വർഷത്തെ ഓണവുമായി ബന്ധപ്പെട്ട നിങ്ങളുടെ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളുടെ ഫോട്ടോ, വീഡിയോ ഡോക്യുമെൻ്റേഷൻ ചെയ്യാൻ മലയാളം വിക്കി സമൂഹത്തിൽ നിന്ന് ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ എന്നെ അറിയിക്കാമോ..
- പങ്കെടുക്കുന്നവർക്ക് വരുന്ന യാത്രാ ചെലവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിക്കി ലവ്സ് ഓണം ക്യാമ്പയിന്റെ ഭാഗമായി നൽകാൻ സാധിക്കുന്നതാണ്.
- സസ്നേഹം.- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 08:47, 9 സെപ്റ്റംബർ 2024 (UTC)
സഞ്ചാരം-വിക്കിമീഡിയ ഗ്ലാം പ്രൊജക്റ്റ്
വിക്കിപീഡിയ ലേഖനങ്ങളിൽ വീഡിയോകളുടെ അഭാവം നമുക്കെല്ലാമറിയാവുന്നതാണല്ലോ. പല വിഷയത്തെക്കുറിച്ചും നല്ല ദൃശ്യങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാണെങ്കിലും, മീഡിയ/ബ്രോഡ്കാസ്റ്റിംഗ് കമ്പനികളുടെ കോപ്പിറൈറ് പോളിസി വിക്കിപീഡിയക്ക് യോജിച്ചത് അല്ലാത്തതാണ് ഇതിന്റെ ഒരു കാരണം. പക്ഷെ WikiLovesBroadcast തുടങ്ങിയ ക്യാമ്പയ്ൻസ് വഴി ബ്രോഡ്കാസ്റ്റിംഗ് കമ്പനികൾ വിക്കിപീഡിയക്ക് വീഡിയോ സംഭാവന ചെയ്തു പോരുന്നുണ്ട്.
വിക്കിമീഡിയ ഫൗണ്ടേഷൻ പാർട്ട്ണർഷിപ്പ് ടീമിലെ വിപിൻ സഫാരി ടിവിയുടെ സ്ഥാപകൻ സന്തോഷ് ജോർജ് കുളങ്ങരയെ നേരിട്ടു കാണുകയുണ്ടായി. സഞ്ചാരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വിക്കിപീഡിയയിൽ ക്രീയേറ്റീവ് കോമൺസ് ലൈസെൻസിൽ ലഭ്യമാക്കുന്നത് സംസാരിച്ചപ്പോൾ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷെ ഇത് നടപ്പിലാക്കാനുള്ള സമയമോ വിക്കിമീഡിയ കോമൺസുമായി ബന്ധപ്പെട്ട സാങ്കേതിക പരിശീലനമോ അദ്ദേഹത്തിന്റെ സ്റ്റാഫിന് ഉണ്ടാവില്ല എന്നാണ് അനുമാനിക്കുന്നത്.
മലയാളം വിക്കിമീഡിയ സമൂഹം WikiLovesBroadcast ക്യാമ്പയിൻ ആയി ചേർന്ന് പ്രവർത്തിച്ചാൽ ഒരുപക്ഷെ ഇത് ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞേക്കും. ഒന്നോ രണ്ടോ മിനുട്ട് ദൈർഘ്യം വരുന്ന ഈ ദൃശ്യങ്ങൾ മലയാളത്തിലെയും മറ്റു ഭാഷ വിക്കിപീഡിയകളിലെയും അനുയോജ്യമായ ലേഖനങ്ങളിൽ ചേർക്കാവുന്നതാണ്. സഞ്ചാരം എന്ന പരിപാടിയിലെ ദൃശ്യങ്ങൾക്ക് പുറമെ, കേരളവുമായി ബന്ധപ്പെട്ടതും മലയാളം വിക്കിപീഡിയക്ക് ഉപയോഗപ്രദമായതുമായ മറ്റു ദൃശ്യങ്ങളും സഫാരി ടീവി നിർമിക്കുന്നുണ്ട്. ഈ വിഷയം ചർച്ച ചെയാനും, താല്പര്യമുള്ളവർ ചേർന്ന് ഒരു പ്രൊജക്റ്റ് പ്ലാൻ തയ്യാറാക്കാനും ഒരു കൂടിക്കാഴ്ച നടത്തിയാൽ നന്നായിരിക്കും. എല്ലാവരുടെയും അഭിപ്രായം അറിയിക്കാൻ അപേക്ഷിക്കുന്നു. --നത (സംവാദം) 20:04, 20 സെപ്റ്റംബർ 2024 (UTC)
- ഈ കാര്യത്തിന് കൂടുതൽ ക്ലാരിറ്റി വേണം. അതായത് ഈ വീഡിയോകൾ എങ്ങനെ ലഭ്യമാകുന്നു? ഏതെല്ലാം ഭാഗമാണ് നമ്മൾ കട്ട് ചെയ്ത് എടുക്കേണ്ടത്? കട്ട് ചെയ്തെടുത്ത വീഡിയോകൾ വീണ്ടും റീവാലിഡേറ്റ് ചെയ്യുന്നതെങ്ങനെ? OTRS എന്ന പ്രോസസ് ചെയ്യുന്നതെങ്ങനെ? ഇത്തരം കാര്യങ്ങളിൽ ക്ലാരിറ്റി വരണം. ഈ കാര്യത്തിൽ എനിക്കുള്ള ഒരു എക്സ്പീഡിയൻസ് കഴിഞ്ഞ വിക്കിമാനിയയിൽ ഇത്തരത്തിലുള്ള ഒരു ടൂൾ ഞാനും മുജീബും ചേർന്ന് നിർമ്മിക്കുകയുണ്ടായി. വിക്കിമാനിയയുടെ ഒരു ദിവസം നീളമുള്ള വീഡിയോയിൽ നിന്നും ഒരു സെഷൻ വീഡിയോ കട്ട് ചെയ്ത് കോമൺസിൽ അപ്ലോഡ് ചെയ്യുന്ന ഒരു ടൂൾ നിർമ്മിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ആരോട് ആലോചിക്കണം. എങ്ങനെ മുന്നോട്ട് പോകാം എന്ന നിർദ്ദേശം തരിക. രൺജിത്ത് സിജി {Ranjithsiji} ✉ 14:55, 21 സെപ്റ്റംബർ 2024 (UTC)
- മറുപടി എഴുതിയതിൽ വളരെ നന്ദി. താങ്കളും മുജീബും ചേർന്ന് നിർമ്മിച്ച ടൂൾ നമ്മുടെ പ്രൊജക്റ്റിന് വളരെയധികം ഉപകാരപ്രദമായിരിക്കും. താങ്കൾ ചോദിച്ച മറ്റ് ചോദ്യങ്ങൾക്ക് നിർദ്ദേശം നൽകുന്നതിലുപരി താങ്കളും മറ്റ് വിക്കിപ്രവർത്തകരുമായി കൂടി ആലോചിച്ച് വ്യക്തത വരുത്തുന്നതാകും നല്ലത് എന്നാണ് എൻ്റെ അഭിപ്രായം. അടുത്ത വിക്കിമീഡിയൻസ് ഇൻ കേരള മീറ്റിങ്ങിൽ ഇത് ചർച്ചയ്ക്ക് വയ്ക്കാൻ കഴിയുമോ?
- സഞ്ചാരവുമായി MoU (memorandum of understanding) വിക്കിമീഡിയ ഫൗണ്ടേഷൻ ഒപ്പിട്ടശേഷം, 10-20 വീഡിയോകൾ അടങ്ങുന്ന ഒരു പൈലറ്റ് അപ്ലോഡ് നടത്തി നോക്കിയിട്ട് പ്രൊജക്റ്റ് വികസിപ്പിക്കുന്നതായിരിക്കും നല്ലത് എന്നതാണ് എനിക്ക് തോന്നുന്നത്, മറ്റ് അഭിപ്രായങ്ങളുണ്ടെങ്കിൽ പങ്കുവയ്ക്കുമല്ലോ. സഞ്ചാരം വീഡിയോകളിൽ വിക്കിമീഡിയയക്ക് ഉപകാരപ്രദമായവ ഏത്, ആ വീഡിയോകളിൽ ഏത് ഭാഗങ്ങളാണ് മുറിച്ചെടുക്കേണ്ടത് എന്നതൊക്കെ നമ്മൾ തീരുമാനിക്കേണ്ടതാണ്.
- Wiki Loves Broadcast ലെ മറ്റ് പ്രൊജക്റ്റുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് OTRS എങ്ങനെ വേണമെന്നത് സഞ്ചാരവുമായി ചർച്ച ചെയ്യേണ്ടതാണ്. ഈ പ്രക്രിയയ്ക്ക് വിപിന് നേതൃത്വം നൽകാൻ കഴിയേണ്ടതാണ്.
- റീവാലിഡേഷൻ/അപ്ലോഡ് സന്നദ്ധപ്രവർത്തനമായി ചെയ്യുന്നതായിരിക്കും ഉചിതം. പക്ഷെ, മറ്റ് ജോലികൾക്ക് വിക്കിമീഡിയൻ ഇൻ റസിഡൻസ് എന്ന റോളിലേക്ക് ഫണ്ടിങ്ങോടുകൂടി കുറച്ച് മാസങ്ങൾ ജോലി ചെയ്യുന്നതായിരിക്കും ഉത്തമം എന്ന് തോന്നുന്നു, അങ്ങനെയല്ലാതെ ചെയ്യാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ തീർച്ചയായും അവർക്ക് ജോലി ഏറ്റെടുത്ത് ചെയ്യാവുന്നതാണ്. നത (സംവാദം) 15:48, 21 സെപ്റ്റംബർ 2024 (UTC)
വിക്കിമീഡിയ വർക്ക്ഷോപ്പ് 2024 @ തൃശ്ശൂർ
സുഹൃത്തുക്കളേ,
വിക്കി ലൗസ് ഓണവുമായി ബന്ധപെട്ട് വിക്കിമീഡിയ കോമ്മൺസിൽ ഫോട്ടോ കാമ്പയിനും, മലയാളം വിക്കിപീഡിയയിൽ തിരുത്തൽ യജ്ഞവും സെപ്റ്റംബർ 1 മുതൽ 30 വരെ നടന്നുവരുകയാണലോ.
ഇതുമായി ബന്ധപെട്ട് 2024 ഒക്ടോബർ മാസം 12-13 തീയതികളിൽ തൃശ്ശൂരിൽ വെച്ചു ഒരു ഓഫ്‌ലൈൻ വർക്ക്ഷോപ്പ് / തിരുത്തൽ യജ്ഞം നടത്തുവാൻ ആലോചിക്കുന്നു.
വിക്കി ലൗസ് ഓണം പരിപാടിയുമായി ബന്ധപെട്ട് കോമൺസിൽ വരുന്ന ഓണചിത്രങ്ങൾ ഉപയോഗിച്ച് വിക്കിപീഡിയ താളുകൾ മെച്ചപ്പെടുത്തുക, കൂടാതെ ചിത്രങ്ങളില്ലാത്ത ലേഖനങ്ങളിൽ ചിത്രങ്ങൾ ചേർക്കുക, വിക്കിമീഡിയ - വിക്കിഡാറ്റ - വിക്കിമീഡിയ കോമൺസ് ടൂളുകൾ പരിചയപ്പെടുത്തുക തുടങ്ങിയവയാണ് മുഖ്യ കാര്യപരിപാടി.
പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവർക്ക് സ്കോളർഷിപ്പുകളുണ്ട്. സ്കോളർഷിപ്പ് ലഭിച്ചാൽ യാത്രയും, താമസവും നൽകുന്നതായിരിക്കും. സ്കോളർഷിപ്പിന് അപേക്ഷിക്കാനായി ഈ ലിങ്ക് സന്ദർശിക്കുക. സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി: ഒക്ടോബർ 5, 2024.
വിക്കിപ്രവർത്തകരെ കൂടാതെ, വിക്കിമീഡിയ പദ്ധതിക്കുറിച്ച് അറിയാനും പഠിക്കാനും താല്പര്യമുള്ളവർക്കും ഈ പരിപാടിയിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഇവിടെ രജിസ്റ്റർ ചെയ്‌യാം.
സസ്നേഹം, ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 08:19, 23 സെപ്റ്റംബർ 2024 (UTC)
A2K Monthly Report for August 2024
Dear Wikimedians,
We are excited to present our August newsletter, showcasing the impactful initiatives led by CIS-A2K throughout the month. In this edition, you'll find a comprehensive overview of our events and activities, highlighting our collaborative efforts, community engagements, and a sneak peek into the exciting initiatives planned for the coming month.
- In the Limelight- Doing good as a creative person
- Monthly Recap
- Wiki Women Collective - South Asia Call
- Digitizing the Literary Legacy of Sane Guruji
- A2K at Wikimania
- Multilingual Wikisource
- Coming Soon - Upcoming Activities
- Tamil Content Enrichment Meet
- Santali Wiki Conference
- TTT 2024
You can access the newsletter here.
To subscribe or unsubscribe to this newsletter, click here.
Regards MediaWiki message delivery (സംവാദം) 16:55, 26 സെപ്റ്റംബർ 2024 (UTC)
A2K Monthly Report for September 2024
Dear Wikimedians,
We are thrilled to share our September newsletter, packed with highlights of the key initiatives driven by CIS-A2K over the past month. This edition features a detailed recap of our events, collaborative projects, and community outreach efforts. You'll also get an exclusive look at the exciting plans and initiatives we have in store for the upcoming month. Stay connected with our vibrant community and join us in celebrating the progress we’ve made together!
- In the Limelight- Santali Wiki Regional Conference 2024
- Dispatches from A2K
- Monthly Recap
- Book Lover’s Club in Belagavi
- CIS-A2K’s Multi-Year Grant Proposal
- Supporting the volunteer-led committee on WikiConference India 2025
- Tamil Content Enrichment Meet
- Experience of CIS-A2K's Wikimania Scholarship recipients
- Coming Soon - Upcoming Activities
- Train-the-trainer 2024
- Indic Community Engagement Call
- A2K at Wikimedia Technology Summit 2024
You can access the newsletter here.
To subscribe or unsubscribe to this newsletter, click here.
Regards MediaWiki message delivery (സംവാദം) 15:13, 10 ഒക്ടോബർ 2024 (UTC)
Announcing Indic Wikimedia Hackathon Bhubaneswar 2024 & scholarship applications
Dear Wikimedians,
We hope you are well.
We are thrilled to announce the upcoming Indic Wikimedia Hackathon Bhubaneswar 2024, hosted by the Indic MediaWiki Developers UG (aka Indic-TechCom) in collaboration with the Odia Wikimedians UG. The event will take place in Bhubaneswar during 20-22 December 2024.
Wikimedia hackathons are spaces for developers, designers, content editors, and other community stakeholders to collaborate on building technical solutions that help improve the experience of contributors and consumers of Wikimedia projects. The event is intended for:
- Technical contributors active in the Wikimedia technical ecosystem, which includes developers, maintainers (admins/interface admins), translators, designers, researchers, documentation writers etc.
- Content contributors having in-depth understanding of technical issues in their home Wikimedia projects like Wikipedia, Wikisource, Wiktionary, etc.
- Contributors to any other FOSS community or have participated in Wikimedia events in the past, and would like to get started with contributing to Wikimedia technical spaces.
We encourage you to follow the essential details & updates on Meta-Wiki regarding this event.
Event Meta-Wiki page: https://meta.wikimedia.org/wiki/Indic_Wikimedia_Hackathon_Bhubaneswar_2024
Scholarship application form: Click here to apply
(Scholarships are available to assist with your attendance, covering travel, accommodation, food, and related expenses.)
Please read the application guidance on the Meta-Wiki page before applying.
The scholarship application is open until the end of the day 2 November 2024 (Saturday).
If you have any questions, concerns or need any support with the application, please start a discussion on the event talk page or reach out to us contact@indicmediawikidev.org via email.
Best,
MediaWiki message delivery (സംവാദം) 09:35, 19 ഒക്ടോബർ 2024 (UTC)
വിക്കി കോൺഫറൻസ് ഇന്ത്യ 2025
വിക്കികോൺഫറൻസ് ഇന്ത്യ 2025 കൊച്ചിയിൽ വച്ച് നടത്താനുള്ള താത്പര്യം വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ പേരിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിറ്റി ബിഡ് കാണുക. നിങ്ങളുടെ പിൻതുണ അറിയിക്കുക. --രൺജിത്ത് സിജി {Ranjithsiji} ✉ 11:54, 20 ഒക്ടോബർ 2024 (UTC)
'പള്ളിക്കൂടത്തിലേക്ക് വീണ്ടും' - പരിപാടിക്കായി സൈറ്റ് നോട്ടീസ്
മലയാളം വിക്കിഗ്രന്ഥശാലയിൽ നവംബർ ഒന്നാം തീയതി തുടങ്ങിയിട്ടുള്ള പരിപാടിയാണ് 'പള്ളിക്കൂടത്തിലേക്ക് വീണ്ടും'. പ്രസ്തുത പരിപാടി എല്ലാവരിലേക്കും എത്തിക്കുവാനായി പരിപാടിയുടെ വിവരം ഇവിടത്തെ സൈറ്റ് നോട്ടീസിൽ ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രസ്തുത പരിപാടിയുടെ വിക്കിഗ്രന്ഥശാലയിലെ കണ്ണി - പള്ളിക്കൂടത്തിലേക്ക് വീണ്ടും. Adithyak1997 (സംവാദം) 17:19, 3 നവംബർ 2024 (UTC)
A2K Monthly Report for October 2024
Dear Wikimedians,
We’re thrilled to share our October newsletter, featuring the impactful work led or support by CIS-A2K over the past month. In this edition, you’ll discover a detailed summary of our events and initiatives, emphasizing our collaborative projects, community interactions, and a preview of the exciting plans on the horizon for next month.
- In the Limelight
- TTT
- Dispatches from A2K
- Monthly Recap
- Wikimedia Technology Summit
- Coming Soon - Upcoming Activities
- TTT follow-ups
You can access the newsletter here.
To subscribe or unsubscribe to this newsletter, click here.
Regards MediaWiki message delivery (സംവാദം) 12:09, 8 നവംബർ 2024 (UTC)
മലയാളം വിക്കിവോയേജ് പുനരുജ്ജീവനം
വളരെ നാളുകളായി മലയാളം വിക്കിവോയേജ് പദ്ധതി ഇൻക്യുബേറ്ററിൽ തുടരുന്നു. അത് പുറത്തിറക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി വിക്കിവോയേജിന്റെ ഒരു പരിശീലന പരിപാടി മാർച്ച് 2025ൽ നടത്താനായി ആലോചിക്കുന്നു. ഇതിന്റെ നടത്തിപ്പിലേക്കായി ഫെബ്രുവരു-മാർച്ച് 2025 ഗ്രാന്റ് സൈക്കിളിൽ ഒരു റാപ്പിഡ് ഗ്രാന്റ് വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ ഭാഗമായി സമർപ്പിക്കാനുദ്ദേശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ആദ്യ ആലോചനകൾ നവംബർ മാസത്തിലെ ഓൺലൈൻ മീറ്റിംഗിൽ ചർച്ചചെയ്തിട്ടുള്ളതാണ്. കൂടുതൽ വിശദമായ ചർച്ചയും നിർദ്ദേശങ്ങളും വിക്കി കോൺഫറൻസ് കേരള 2024ൽ ഡിസംബർ 2024 ൽ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 14:21, 30 നവംബർ 2024 (UTC)
വിക്കിമാനിയ 2025 ഓറിയന്റേഷൻ പരിപാടി - മലയാളം വിക്കി സമൂഹത്തിനുവേണ്ടി
എല്ലാവർക്കും നമസ്കാരം 👋🏼
വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കൾക്കായി നടത്തപ്പെടുന്ന ആഗോള സംഗമമാണ് വിക്കിമാനിയ. ഈ പരിപാടിയിൽ പങ്കെടുക്കാൻ വിക്കിമീഡിയ ഫൗണ്ടേഷൻ സ്കോളർഷിപ്പ് നൽകുന്നുണ്ട്.
വിക്കിമാനിയ 2025 സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിൽ മലയാളം കമ്മ്യൂണിറ്റി അംഗങ്ങളെ സഹായിക്കാൻ ഒരു ഓറിയൻ്റേഷൻ കോൾ ആസൂത്രണം ചെയ്യുന്നു. ഈ സെഷനിൽ മുൻ സ്കോളർഷിപ്പ് ലഭിച്ചവരുടെ അനുഭവങ്ങളും സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങളുടെ ഒരു അവലോകനവും ഉൾപ്പെടും.
സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 8 ആണ്.
- തീയതി: ഡിസംബർ 1, 2024
- സമയം: വൈകുന്നേരം 8:30-9:15 വരെ
- ഇവൻ്റ് പേജ്: https://w.wiki/CEon
മുൻകാലങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവരെയും ഈ വർഷം വിക്കിമാനിയയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരെയും ഈ കോളിൽ ചേരാനും മലയാളം വിക്കി സമൂഹത്തെ പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ക്ഷണിക്കുന്നു.
പരിപാടിയിൽ പങ്കെടുക്കാൻ താങ്കളുടെ പേര് ഇവന്റ് പേജിൽ ചേർക്കുക.
നിങ്ങളുടെ താൽപ്പര്യങ്ങളോ നിർദ്ദേശങ്ങളോ പങ്കിടാൻ മടിക്കേണ്ടതില്ല.. വിക്കിമാനിയ 2025-ലേക്ക് നമ്മുടെ കമ്മ്യൂണിറ്റിയിൽ നിന്ന് കൂടുതൽ പ്രാതിനിധ്യം കൊണ്ടുവരാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. 🌍
സ്നേഹപൂർവം,
❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 13:53, 1 ഡിസംബർ 2024 (UTC)
വിക്കിമാനിയ 2027-2028 താത്പര്യ പ്രകടനം
വിക്കിമാനിയ സ്റ്റീയറിംഗ് കമ്മറ്റി 2027, 2028 എന്നീവർഷങ്ങളിലേക്കുള്ള വിക്കിമാനിയ നടത്തുവാനായി പ്രാദേശിക സമൂഹങ്ങളിൽനിന്നും താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നു. വിക്കിമീഡിൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ ഭാഗത്തുനിന്നും ഇന്ത്യയിൽ വച്ച് വിക്കിമാനിയ നടത്തുവാനായുള്ള താത്പര്യം പ്രകടിപ്പിക്കുവാനാഗ്രഹിക്കുന്നു. വിക്കിമാനിയ ഇന്ത്യയിലെ മറ്റ് പ്രാദേശിക സമൂഹങ്ങളുമായും തെക്കൻ ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലെ പ്രാദേശിക ഗ്രൂപ്പുകളുമായും ചേർന്നാണ് നടത്താൻ കഴിയുക. ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായമറിയിക്കുക. കൂടുതൽ വിവരങ്ങൾ മെറ്റാ താളിലും വിക്കിമാനിയ വിക്കിയിലും ഡിഫ് പോസ്റ്റിലും ലഭ്യമാണ്. ഇതിനായി നിങ്ങളുടെ പിൻതുണ അറിയിക്കാനും സാധിക്കുന്നതാണ്.
--രൺജിത്ത് സിജി {Ranjithsiji} ✉ 08:41, 3 ഡിസംബർ 2024 (UTC)
- പൂർണ്ണപിന്തുണ. 2025 ലെ വിക്കികോൺഫറൻസ് ഇന്ത്യയുടെ ബിഡിൽ നമ്മൾ പങ്കെടുക്കുകയും കൊച്ചിയിൽ വച്ച് ഇന്ത്യ സമ്മേളനം നടത്താനായി നമ്മൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. 2027 ലേയ്ക്ക് വിക്കിമാനിയ നടത്താൻ സാധിക്കുന്ന ഒരു സമൂഹമായി വളരാൻ ശ്രമിക്കുക എന്നത് തന്നെ ഒരു വലിയ കാര്യമായി. 2015ൽ ഞാൻ ആദ്യമായി ഒരു വിക്കിമാനിയയിൽ പങ്കെടുത്ത് മെക്സിക്കോയിൽനിന്ന് മടങ്ങുമ്പോൾ കണ്ട ഒരു സ്വപ്നമാണ്, ഇതുപോലെ ഒരു അന്താരാഷ്ട്രപരിപാടി എന്നാണ് നമ്മുടെ നാട്ടിലും സംഘടിപ്പിക്കാനാകുക എന്നത്. അത്തരത്തിലുള്ള ഓരോരുത്തരുടെയും സ്വപ്നത്തിനായി ആളുകളെ സംഘടിപ്പിക്കാനും ഇന്ത്യൻ ഭാഷാ വിക്കിസമൂഹങ്ങൾക്കിടയിലെ നേതൃത്വപരമായ ശ്രമങ്ങൾക്കും എല്ലാ ആശംസകളും പിന്തുണകളും. --Manoj Karingamadathil (Talk) 12:46, 3 ഡിസംബർ 2024 (UTC)
Please help translate to your language
Dear Wikimedians,
We are excited to Initiate the discussions about India’s potential bid to host Wikimania 2027, the annual international conference of the Wikimedia movement. This is a call to the community to express interest and share ideas for organizing this flagship event in India.
Having a consortium of a good number of country groups, recognised affiliates, thematic groups or regional leaders primarily from Asia for this purpose will ultimately strengthen our proposal from the region. This is the first step in a collaborative journey. We invite all interested community members to contribute to the discussion, share your thoughts, and help shape the vision for hosting Wikimania 2027 in India.
Your participation will ensure this effort reflects the strength and diversity of the Indian Wikimedia community. Please join the conversation on Meta page and help make this vision a reality!
Regards,
Wikimedians of Kerala User Group and Odia Wikimedians User Group
This message was sent with MediaWiki message delivery (സംവാദം) by Gnoeee (talk) 15:14, 4 ഡിസംബർ 2024 (UTC)
A2K Monthly Report – November 2024
Dear Wikimedians,
We’re excited to bring you the November edition of the CIS-A2K newsletter, highlighting our impactful initiatives and accomplishments over the past month. This issue offers a comprehensive recap of our events, collaborative projects, and community engagement efforts. It also provides a glimpse into the exciting plans we have lined up for the coming month. Stay connected with our vibrant community as we celebrate the progress we’ve made together!
- In the Limelight
- Tulu Wikisource
- Dispatches from A2K
- Monthly Recap
- Learning hours Call
- Dandari-Gussadi Festival Documentation, Commons Education Project: Adilabad
- Executive Directors meeting at Oslo
- Coming Soon - Upcoming Activities
- Indic Wikimedia Hackathon 2024
- Learning Hours
You can access the newsletter here.
To subscribe or unsubscribe to this newsletter, click here.
Warm regards, CIS-A2K Team MediaWiki message delivery (സംവാദം) 16:46, 10 ഡിസംബർ 2024 (UTC)
വിക്കികോൺഫറൻസ് കേരള 2024
വിക്കി കോൺഫറൻസ് കേരള 2024 തൃശൂരിൽ വച്ച് നടക്കുന്നു. ഈ പദ്ധതിയിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം 19 ഡിസംബർ 2024 വരെ നീട്ടിയിരിക്കുന്നു. രജിസ്റ്റർ ചെയ്യാൻ [ https://docs.google.com/forms/d/e/1FAIpQLSeGM52u5Igbv-xRt15V0XkS5czgktwF_WDWj5VoBJQYC8VWFg/viewform?usp=dialog ഈ ഫോം] പൂരിപ്പിക്കുക. വിശദവിവരങ്ങൾക്ക് മെറ്റാ താൾ സന്ദർശിക്കുക