Jump to content

വാൾട്ടർ ബ്രൂണിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാൾട്ടർ ബ്രൂണിങ്
Walter Breuning
വാൾട്ടർ ബ്രൂണിങ് ഏപ്രിൽ 2010 - ൽ (പ്രായം 113)
ജനനം(1896-09-21)സെപ്റ്റംബർ 21, 1896
മെൽറോസ്, മിന്നെസോട്ട, അമേരിക്ക
മരണം2011 ഏപ്രിൽ 14
(പ്രായം114 വർഷം, 205 ദിവസം)
ഗ്രേറ്റ് ഫാൾസ്, മോണ്ടാന, അമേരിക്ക
ദേശീയതഅമേരിക്കൻ
തൊഴിൽവിരമിച്ച റെയിൽവേ ജീവനക്കാരൻ
സ്ഥാനപ്പേര്ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ച പുരുഷൻ, ലോകത്ത് ഏറ്റവും കൂടുതൽ പ്രായമുള്ള രണ്ടാമത്തെ വ്യക്തി.
ജീവിതപങ്കാളി(കൾ)ആഗ്‌നസ് സി. ബ്രൂണിങ് (1922 - 1957 ഇവരുടെ മരണം വരെ)
മാതാപിതാക്ക(ൾ)ജോൺ ബ്രൂണിങ് (1864-1951)
കോറ മൈ (1870-1971)

ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ച പുരുഷനും ഏറ്റവും പ്രായമുള്ള രണ്ടാമത്തെ വ്യക്തിയുമാണ് വാൾട്ടർ ബ്രൂണിങ് (സെപ്റ്റംബർ 21, 1896 – ഏപ്രിൽ 14, 2011)[1]. ഇക്കാരണത്താൽ ഇദ്ദേഹം ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയിരുന്നു. 2011 ഏപ്രിൽ 14 - ന് വാർദ്ധഖ്യസഹജമായ അസുഖം മൂലം അന്തരിച്ചു[2].

അമേരിക്കയിലെ മിനെസോട്ടയിലെ ബെൽറോസിൽ 1896-ൽ ജോൺ ബ്രൂണിങ് കോറ മൈയുടെയും മകനായി ജനിച്ചു. റെയിൽവേ വിഭാഗത്തിൽ ജീവനക്കാരനായിരുന്നു ബ്രൂണിങ്. 2009 ലാണ് ഇദ്ദേഹം ലോകത്തെ ഏറ്റവും പ്രായം ചെന്ന പുരുഷനായി ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയത്. ടെലിഗ്രാഫ് ഓപ്പറേറ്ററായിരുന്ന ഓനസ് ട്വോകിയാണ് ബ്രൂണിങിന്റെ ഭാര്യ (മരണം - 1957).

അവലംബം

[തിരുത്തുക]
  1. http://vimeo.com/5839161
  2. "ലോകത്തെ ഏറ്റവും പ്രായം കൂടിയ പുരുഷൻ അന്തരിച്ചു / മാതൃഭൂമി ഓൺലൈൻ". Archived from the original on 2011-08-17. Retrieved 2011-04-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]