വലിയ വയൽനായ്ക്കൻ
വലിയ വയൽനായ്ക്കൻ | |
---|---|
ചവറുകൂമ്പാരത്തിൽ ഇരിക്കുന്ന വലിയ വയൽനായ്ക്കൻ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. dubius
|
Binomial name | |
Leptoptilos dubius (Gmelin, 1789)
| |
Breeding range Resident non-breeding range Seasonal non-breeding range |
കൊറ്റി കുടുംബത്തിലെ ഒരു പക്ഷിയാണ് വലിയ വയൽനായ്ക്കൻ [2] (ശാസ്ത്രീയനാമം: Leptoptilos dubius). അടുത്ത കാലം വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാധാരണയായി കാണപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ വംശനാശഭീഷണി നേരിടുകയാണ്.[1][3]
സാമാന്യ വിവരണം
[തിരുത്തുക]ഒന്നര മീറ്ററോളം ഉയരമുള്ള വലിയ വയൽനായ്ക്കൻ ഇന്ത്യയിലെ കൊറ്റികളിൽ ഏറ്റവും വലിപ്പമുള്ള പക്ഷിയാണ്.[4] കറുപ്പും ചാരനിറവും ശോഭയില്ലാത്ത വെളുപ്പുനിറവുമാണിവയ്ക്ക്. കൊക്കിന് ആപ്പിന്റെ ആകൃതിയുള്ള ഇളം മഞ്ഞ നിറമാണ്. ഞാറപ്പക്ഷികൾ ഒഴിച്ചാൽ ഏറ്റവും വലിയ കൊക്കുകൾ ഇവയാണ് . നെഞ്ചിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഒരു ചുവന്ന സഞ്ചിയും ഇവയ്ക്കുണ്ട്. പട്ടാളച്ചിട്ടയിൽ കവാത്തു ചെയ്യുന്നതുപോലെയാണ് ഇവയുടെ നടത്തം എന്നതിനാലാണ് ആംഗലേയത്തിൽ adjutant എന്ന പേർ വിളിക്കുന്നത്.[5] വലിപ്പക്കൂടുതൽ മൂലം ഇവ അല്പ്പദൂരം ഓടിയശേഷമാണ് പറന്നുയരാറ്.[3] വയൽനായ്ക്കൻ[6] (ശാസ്ത്രീയനാമം: Leptoptilos javanicus) എന്ന പക്ഷിയും ഇതേ കുടുംബത്തിലേതാണ്. കാഴ്ചയിൽ ആൺ, പെൺ പക്ഷികളെ തിരച്ചറിയാനുള്ള വ്യത്യാസങ്ങൾ പ്രകടമല്ല.[3]
ആഹാരം
[തിരുത്തുക]വറ്റിവരുന്ന പാടങ്ങൾ, ചതുപ്പുകൾ, എച്ചിൽ എന്നിവയിലാണ് സാധാരണയഅയി വലിയ വയൽനായ്ക്കൻ ഇരതേടാറ്. ചത്തതും കരയടിഞ്ഞതുമായ മത്സ്യങ്ങൾ, ചതുപ്പിലെ മറ്റു പ്രാണികൾ, ഇഴജന്തുക്കൾ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. ശവം തിന്നാനും ഇവ കഴുകന്മാരോടൊത്ത് കൂടാറുണ്ട്. [3]
പ്രജനനം
[തിരുത്തുക]ശിശിരകാലത്താണ് ഇവ പ്രജനനം ചെയ്യുക. ഉയരമുള്ള മരങ്ങളിലും പാറക്കെട്ടിനു മുകളിലും കമ്പുകൾ നിരത്തി വലിയ കൂടുണ്ടാക്കും. [7][8] കോളനികൾ ആയാണ് കൂടുകെട്ടുക. ഒരു പ്രജനന സമയത്ത് വലിയ വയൽനായ്ക്കൻ പിടകൾ മൂന്നോ നാലോ മുട്ടകൾ ഇടാറുണ്ട്. [3] മുപ്പത്തഞ്ച് ദിവസത്തോളം അടയിരുന്നു വിരിയ്ക്കുന്ന കുഞ്ഞുങ്ങളെ അഞ്ചുമാസത്തോളം മാതാപിതാക്കൾ കൂട്ടിനുള്ളിൽ തീറ്റിപ്പോറ്റിയശേഷമാണ് പറക്കമുറ്റാറ്. ഇത്രയും കാലം ഉയരത്തിലെ കൂട്ടിനുള്ളിൽ ജീവിക്കുന്നതുകാരണം കുഞ്ഞുങ്ങൾ താഴെ വീണ് ചത്തുപോകുക വളരെ സാധാരണമാണ്.[3]
വംശനാശ ഭീഷണി
[തിരുത്തുക]മനുഷ്യനൊഴികെ ഒരു ജന്തുവിൽ നിന്നും ആരോഗ്യമുള്ള, പ്രായപൂർത്തിയായ വയൽ നായ്ക്കനു ഭീഷണിയില്ല. എന്നാൽ മലിനീകരണം, സ്വാഭാവിക വാസകേന്ദ്രങ്ങളുടെ നാശം, വേട്ട, കീടനാശിനി പ്രയോഗം, ചതുപ്പ് വരൾച്ചയും നികത്തലും തുടങ്ങിയവ മൂലം ഇവ ഇന്ന് വംശനാശഭീഷണിയിലാണ്.[3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 BirdLife International (2016). "Leptoptilos dubius". IUCN Red List of Threatened Species. Version 2016. International Union for Conservation of Nature. Retrieved 24 September 2017.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ 3.0 3.1 3.2 3.3 3.4 3.5 3.6 Singha, H.; Rahmani, A.R. (2006). "Ecology, population and conservation of greater adjutant Leptoptilos dubius in Assam, India". Journal of the Bombay Natural History Society. 103 (2&3): 264–269.
- ↑ Hancock, Kushlan; Kahl (1992). Storks, Ibises, and Spoonbills of the World. Academic Press. p. ?. ISBN 978-0-12-322730-0.
{{cite book}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Ali, S.; S. D. Ripley (1978). Handbook of the birds of India and Pakistan. Vol. 1 (2nd ed.). Oxford University Press. pp. 105–107. ISBN 0-19-562063-1.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ Blanford, W. T. (1898). The Fauna of British India, Including Ceylon and Burma. Birds. volume 4. Taylor and Francis, London. pp. 373–374.
- ↑ Barooah, D. (1991). "Greater Adjutant Stork nesting in upper Assam". Newsletter for Birdwatchers. 31 (1&2): 11.