വരുണ (നാവികാഭ്യാസം)
ഇന്ത്യ, ഫ്രാൻസ് രാജ്യങ്ങൾക്കിടയിലെ തന്ത്രപ്രധാന സഹകരണത്തിൻ്റെ ഭാഗമായി ഇന്ത്യൻ നാവികസേനയും ഫ്രഞ്ച് നാവികസേനയും സംയുക്തമായി നടത്തി വരുന്ന നാവികാഭ്യാസമാണ് വരുണ. 1983 ൽ ആരംഭിച്ച സംയുക്ത നാവിക അഭ്യാസത്തിന് 2001 ൽ ആണ് വരുണ എന്ന് പേര് നൽകിയത്.[1] ക്രോസ്-ഡെക്ക് പ്രവർത്തനങ്ങൾ, മൈൻ സ്വീപ്പിങ്ങ്, ആൻ്റി- സബ് മറൈൻ വാർഫയർ തുടങ്ങിയവയിൽ ഇന്തോ-ഫ്രഞ്ച് ഏകോപനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ അല്ലെങ്കിൽ മെഡിറ്ററേനിയൻ കടലിൽ സംയുക്ത നാവിക അഭ്യാസങ്ങൾ നടത്തുന്നത്.
വരുണ 2017
[തിരുത്തുക]പതിനഞ്ചാമത് സംയുക്ത നാവികാഭ്യാസം 2017 ഏപ്രിൽ 24 മുതൽ 30 വരെ മെഡിറ്ററേനിയൻ കടലിൽ വെച്ച് സംഘടിപ്പിച്ചു. ഇന്ത്യൻ നാവികസേനയിലെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് മുംബൈ, സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് ത്രിശൂൽ, ഫ്ലീറ്റ് ടാങ്കർ ഐഎൻഎസ് ആദിത്യ എന്നിവ ഇതിൽ പങ്കെടുത്തു.[2]
വരുണ 2018
[തിരുത്തുക]പതിനാറാമത് സംയുക്ത നാവികാഭ്യാസം 2018 മാർച്ച് 19 മുതൽ 24 വരെ തെക്കുപടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് സംഘടിപ്പിച്ചു.[3][4] ഫ്രഞ്ച് അന്തർവാഹിനിയും ഫ്രിഗേറ്റുമായ ജീൻ ഡി വിയന്നെ, ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് മുംബൈ, ഫ്രിഗേറ്റ് ത്രികാന്ത്, അന്തർവാഹിനി കൽവാരി, പി 8-1, ഡോർണിയർ മാരിടൈം പട്രോൾ എയർക്രാഫ്റ്റ്, മിഗ് 29 കെ യുദ്ധവിമാനം എന്നിവ പങ്കെടുത്തു.[4]
വരുണ 2019
[തിരുത്തുക]2019 ലെ 17 മത് സംയുക്ത നാവികാഭ്യാസം മെയ് 9 മുതൽ മൂന്ന് ദിവസത്തേക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ സംഘടിപ്പിക്കപ്പെട്ടു. ഫ്രാൻസിന്റെ പ്രധാന വിമാനവാഹിനിക്കപ്പലായ ഷാൾ ഡെ ഗോളും, അന്തർവാഹിനികളും, റഫേൽ യുദ്ധവിമാനങ്ങളും വരുണ 2019 ൽ പങ്കെടുത്തു.[5]
അവലംബം
[തിരുത്തുക]- ↑ "France, India begin 'Varuna' naval exercise off Goa coast - The Economic Times". 2019-10-01. Archived from the original on 2019-10-01. Retrieved 2020-12-12.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "India, France kick off joint naval exercise at Mediterranean Sea - News Nation English". 2020-12-12. Archived from the original on 2020-12-12. Retrieved 2020-12-12.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Indo-French Naval exercise Varuna 2018 begins". 2018-03-19. Retrieved 2020-12-12.
- ↑ 4.0 4.1 "indofrench-naval-exercise-varuna-2018-begins".
- ↑ "ഇന്ത്യ-ഫ്രാൻസ് നാവിക ശക്തിപ്രകടനം സമാപിച്ചു". 2019-05-11. Archived from the original on 2019-05-11. Retrieved 2020-12-12.
{{cite web}}
: CS1 maint: bot: original URL status unknown (link)