Jump to content

ലൂയിസ് കാരൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാൾസ് ലുട്വിഡ്ജ് ഡോഡ്ജ്സൺ
tinted monochrome 3/4-length photo portrait of seated Dodgson holding a book
ജനനം(1832-01-27)27 ജനുവരി 1832
ഡാറെസ്ബറി, ചെഷയർ, ഇംഗ്ലണ്ട്
മരണം14 ജനുവരി 1898(1898-01-14) (പ്രായം 65)
ഗിൽഡ്ഫോർഡ്, സറേ, England
തൂലികാ നാമംലൂയിസ് കാരൾ
തൊഴിൽഎഴുത്തുകാരൻ, ഗണിതശാസ്ത്രകാരൻ, Anglican cleric, ഛായാഗ്രാഹകൻ, കലാകാരൻ
ദേശീയതബ്രിട്ടിഷ്
Genreബാല സാഹിത്യം, ഭ്രമാത്മക സാഹിത്യം, ഗണിതം, കവിത, അസംഗ സാഹിത്യം
ശ്രദ്ധേയമായ രചന(കൾ)ആലീസിന്റെ അത്ഭുതലോകം, ത്രൂ ദ ലുക്കിംഗ് ഗ്ലാസ്സ്, "ദ ഹണ്ടിംഗ് ഓഫ് ദ സ്നാർക്ക്", "ജാബർവോക്കി"

ചാൾസ് ലുട്വിഡ്ജ് ഡോഡ്ജ്സൺ ഇംഗ്ലീഷ് സാഹിത്യകാരനായിരുന്നു. ലൂയി കാരൾ (Lewis Carrol) എന്ന തൂലികാനാമത്തിൽ പ്രസിദ്ധൻ. 1832 ജനുവരി 27-ന് ചെഷയറിലെ ഡാഴ്സ്ബറിയിൽ ഒരു റെക്റ്ററുടെ പതിനൊന്നു മക്കളിൽ ഒരാളായി ജനിച്ചു. ബാല്യകാലം സഹോദരങ്ങളുമൊത്ത് വിവിധ ഗ്രാമ പ്രദേശങ്ങളിൽ കഴിച്ചു കൂട്ടി. ഡാഴ്സ്ബറി കഴിഞ്ഞാൽ ഡോഡ്ജ്സന്റെ മുഖ്യ വിഹാരരംഗം യോർക്ഷയറിലെ ക്രോഫ്റ്റായിരുന്നു. അസംഗത രചനയിൽ (nonsense writing) സവിശേഷ വൈഭവം പ്രദർശിപ്പിച്ചിരുന്ന ബാലൻ എട്ടാമത്തെ വയസ്സിൽ റെയിൽവേ യാത്രക്കാർക്കുവേണ്ടിയുള്ള ഒരു നിയമാവലി തയ്യാറാക്കുകയുണ്ടായി. റഗ്ബി സ്കൂളിലും ഓക്സ്ഫഡിലെ ക്രൈസ്റ്റ് ചർച്ചിലുമായിരുന്നു വിദ്യാഭ്യാസം. റഗ്ബിയിൽ കഴിച്ചു കൂട്ടിയ മൂന്നു വർഷക്കാലം താരതമ്യേന വിരസമായിരുന്നു. ക്രൈസ്റ്റ് ചർച്ചിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദമെടുത്ത ഇദ്ദേഹം 1855-ൽ ലക്ചറർ ആയി.

പൂർവ്വികർ

[തിരുത്തുക]

ഡോഡ്ഗസണിന്റെ കുടംബം മുഖ്യമായും, ഐർലാന്റുമായ ബന്ധമുള്ള വടക്കൻ ഇംഗ്ലീഷ് പാരമ്പര്യമുള്ളവരാണ്, കൂടാതെ ആഗ്ലിക്കൻ സഭയിൽ ഉയർന്ന പദവി നയിക്കുന്നവരുമാണ്. ഡോഡ്ഗസണിന്റെ പൂർവ്വികരിലെ പുരുഷൻമാരിൽ മിക്കവരും ഇംഗ്ലണ്ട് പള്ളിയുടെ സൈന്യത്തിന്റെ ഉദ്യോഗസ്ഥന്മാരായിരുന്നു.അദ്ദേഹത്തിന്റെ മുതുമത്തച്ഛൻ ചാൾസ് ഡോഡ്ഗസ്ൺ എൽഫിനിലെ ബിഷപ്പായത് ഇംഗ്ലണ്ട് പള്ളിയുടെ സ്വാധീനം കൊണ്ടാണ്.[1]അതുപോലെതന്നെ അദ്ദേഹത്തിന്റെ മറ്റൊരു മുത്തച്ഛൻ മറ്റൊരു ചാൾസ് സൈന്യ കാപ്റ്റനായിരിക്കുകയും, അദ്ദേഹത്തിന്റെ രണ്ട് മക്കൾ ചെറുതായിരിക്കുമ്പോൾ തന്നെ 1803-ൽ യുദ്ധത്തിൽ വച്ച് മരണമടയും ചെയ്തു.[2]ഈ മക്കളിൽ മുതിർന്ന മറ്റൊരു ചാൾസ് ഡോഡ്ഗ്സൺ കരോളിന്റെ അച്ഛനായിരുന്നു.കരോളിന്റെ അച്ഛൻ വെസ്റ്റ്മിൻസ്റ്റർ സ്ക്കൂളിലേക്ക് പോകുകയും, ഓക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ചിൽ ചേരുകയും ചെയ്തു.അതോടെ അദ്ദേഹത്തിന്റെ കുടംബത്തിന്റെ പാരമ്പര്യത്തെ മാറ്റിമറിക്കുകയും വിശുദ്ധ പ്രവചനങ്ങൾ അംഗീകരിക്കുകയും ചെയ്തു.അദ്ദേഹം ഡബിൾ ഫസ്റ്റ് ഡിഗ്രിയുടെ ഉടമയാണ്, അതദ്ദേഹത്തിന് മികച്ച അക്കാദമിക് ജീവിതം നൽകി.അദ്ദേഹം തന്റെ ആദ്യത്തെ കസിനായ ജെയിൻ ലുറ്റ്വിഡ്ജിനെ വിവാഹം കഴിക്കുകയും[3], 1827-ൽ ഒരു കണ്ട്രി പാർസണായി മാറുകയും ചെയ്തു.[4]

റൺകോണിനും, വാറിങ്ടണിനും അടുത്തായ ചെഷിറെ എന്ന സ്ഥലത്തെ ഡെയേഴ്സ്ബറി എന്ന പുരോഹിതഗൃഹത്തിലാണ് ഡോഡ്ഗ്സൺ ജനിച്ചത്,[5]ഇതുപോലെ എട്ട് മക്കൾകൂടി ഉണ്ടായി.ചാൾസിന് 11 ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ അച്ഛൻ ക്രോഫ്റ്റ് ഓൺ ടീസ് എന്ന ഗ്രാമ ഇടത്തെ നൽകുകയും, പിന്നീട് എല്ലാ കുടുംബവും അങ്ങോട്ട് താമസം മാറ്റുകയും ചെയ്തു. അതുകൊണ്ടുതന്നെ അവരുടെ വീട് അടുത്ത ഇരുപത് വർഷം വരേയും നിലനിന്നു.

ചാൾസിന്റെ അച്ഛൻ ഉന്നതലത്തിൽ യഥാസ്ഥികനായ ഒരു പുരോഹിതനായിരുന്നു, പിന്നീടദ്ദേഹമായിരുന്നു പള്ളിയുടെ ആർക്കഡിയകോൺ ഓഫ് റിച്ച്മണ്ട്,[6]ചിലപ്പോൾ ആത്മീയമായും അദ്ദേഹം പുരോഹിതനായി,ചിലപ്പോൾ തുടർച്ചയായി, അതുകൊണ്ടുതന്നെ ഈ മതപരമായ തീവ്രതയുടെ അന്തരം പള്ളിയെ വിഭജിക്കാൻ ഇടയാക്കി.അദ്ദേഹമായിരുന്നു ഉയർന്ന പള്ളിയിലുണ്ടായിരുന്നത്, അതിൽ ആംഗ്ലോ കത്തോലിസവുമുണ്ടായിരുന്നു, അത് ജോൺ ഹെൻറി ന്യൂമാനാൽ അംഗീകരിക്കപ്പെട്ട ഒരു നീക്കമായിരുന്നു,കൂടാതെ ആ വിശ്വാസം തന്റെ മക്കളിലും വച്ചുപുലർത്താൻ അദ്ദേഹം മറന്നില്ല.കുട്ടി ചാൾസുമാർ മതത്തോടും, അച്ഛനുോടും, പള്ളിയോടും അവ്യക്തമായ സമീപനം വച്ചുപുലർത്താൻ അത് വഴിവച്ചു.[7]

വിദ്യാഭ്യാസം

[തിരുത്തുക]
ചാൾസ് ലുഡ്വിഗ് ഡോഡ്ഗ്സണിന്റെ ഫോട്ടോഗ്രാഫിക ഛായാഗ്രഹണം
ലൂയിസ് കരോളിന്റെ സ്വയഛായാഗ്രഹണം . 1856

വീട്ടുജീവിതം

[തിരുത്തുക]

യൗവന കാലത്ത് ഡോഡ്ഗ്സൺ വീട്ടിൽ വച്ചായിരുന്നു പഠിച്ചത്.അദ്ദേഹത്തിന്റെ വായനതന്നെ അറിവിന്റെ ഉന്നതലതങ്ങളിൽ എത്തിച്ചു.ഏഴാം വയസ്സിൽ തന്നെ ദി പിൽഗ്രിംസ് പ്രോഗ്രസ്സ് പോലുള്ള പുസ്തകങ്ങൾ വായിച്ചുതീർത്തു.അദ്ദേഹത്തിന് സംസാരിക്കുന്നതിനിടയ്ക്ക് വിക്കുണ്ടായിരുന്നു.[8]അതദ്ദേഹത്തിന്റെ സാമൂഹികജീവിതത്തേയും ബാധിച്ചിരുന്നു.പന്ത്രണ്ടാം വയസ്സിൽ റിച്ച്മണ്ട് ഗ്രാമർ സ്ക്കൂളിലേക്ക് കരോൾ ചേർന്നു.

റുഗ്ബി

[തിരുത്തുക]

1846-ൽ ഡോഡ്ജ്സൺ റുഗ്ബി സ്ക്കൂളിലേക്ക് ചേർന്നു, അവിടെ അദ്ദേഹം സന്തോഷവാനായിരുന്നില്ല. അതുകൊണ്ടുതന്നെ അവിടെ നിന്ന് പോകും മുമ്പ് ഇങ്ങനെ എഴുതി: {{quote|ഈ മൂന്ന് വർഷത്തിലേക്ക് വീണ്ടും പോകുവാൻ ഭൂമിയിലെ ഏത് വസ്തു സ്വാധീനിക്കും എന്നെനിക്കറിയില്ല ... പക്ഷെ എനിക്കങ്ങനെ പറ്റിയെങ്കിൽ ... രാത്രി ശല്യങ്ങളിൽ നിന്ന് സംരക്ഷണത്തിനായി,ദിവസ ജീവിതത്തിന്റെ ക്ലേശങ്ങളെ നിസാരവൽക്കരിക്കേണ്ടിവരുമെന്ന് ... എനിക്ക് പറയാൻ കഴിയില്ല[9] വിദ്യാഡംബരമായി അദ്ദേഹം പഠിച്ചു. ഞാൻ റുഗ്ബിയിൽ വന്ന നാൾ മുതൽ ആ പ്രായത്തിലുള്ള കുട്ടിയിൽ നിന്ന് ഞാൻ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല, എന്നാണ് ഗണിതജ്ഞനായ ആർ.ബി മേയർ പറഞ്ഞത്.[10]

ഓക്സ്ഫോർഡ്

[തിരുത്തുക]

അദ്ദേഹം 1849 -ൽ റുഗ്ബി വിട്ടിറങ്ങുകയും, 1850 മെയ് മാസത്ത് ക്രൈസ്റ്റ് ചർച്ച് എന്ന അദ്ദേഹത്തിന്റെ അച്ഛന്റെ പഴയ കോളേജിലെ അംഗമെന്ന നിലയിൽ ഓക്സ്ഫോർഡിലേക്ക് പോകുകയും ചെയ്തു.[11]അവിടെ കോളേജ് റൂം കിട്ടാത്തതിനാൽ താത്കാലിക വസതിയിലാണ് താമസ്സിച്ചത്.[12]അദ്ദേഹത്തിന്റെ വീട്ടിലേക്ക് കോടതിയിലേക്ക് ഹാജരാക്കാനുള്ള കൽപ്പന കിട്ടിയതിനുശേഷം രണ്ട് ദിവസം മാത്രമേ ഓക്സ്ഫോർഡിൽ ഉണ്ടായിരുന്നുള്ളൂ.അദ്ദേഹത്തിന്റെ അമ്മ തലച്ചോറിൽ വ്രണം ബാധിച്ച് മരണമടഞ്ഞു.അന്ന് കാരളിന്റെ അമ്മക്ക് നാൽപ്പത്തിഏഴേ പ്രായമുണ്ടായിരുന്നുള്ളൂ.[12]

കാരളിന്റെ മുൻകാല അക്കാദമിക് ജീവിതം വിവധതരത്തിലുള്ള അസ്വസ്ഥകളാലും,സത്യങ്ങളാലും നിലതെറ്റിയിരുന്നു.അദ്ദേഹം ഒരിക്കലും കഠിനമായി പ്രയത്നിച്ചിരുന്നില്ല. പക്ഷെ പെട്ടെന്നുതന്നെ വിജയത്തിലെത്താനുള്ള കുറുക്കുവഴികൾ കാരളിലുണ്ടായിരുന്നു.1852-ൽ കാരൾ ഗണിത മോഡറേഷനിൽ ഫസ്റ്റ് ക്ലാസ്സ് ഓണർ സ്വന്തമാക്കി, വൈകാതെ തന്നെ അച്ഛന്റെ പഴയ കൂട്ടുകാരനായ എഡ്വാർഡ് പുസിയാൽ സ്റ്റുഡെന്റ്ഷിപ്പിന് തിരഞ്ഞെടുക്കുകയും ചെയ്തു.[13][14] 1854ന് അദ്ദേഹം ഫൈനൽ സ്ക്കൂൾ ഓഫ് മാത്തമാറ്റിക്ക്സിന് ഫസ്റ്റ് ക്ലാസ്സ് ഓണർ കരസ്ഥമാക്കുകയും,ലിസ്റ്റിന്റെ മുൻപന്തിയിൽ നിൽക്കുകയും ബാച്ചിലർ ഓഫ് ആർട്ട്സിൽ ബിരുദമെടുക്കുകയും ചെയ്തു.[15][16] ക്രൈസ്റ്റ് ചർച്ചിൽ പഠിക്കുകയും പഠിപ്പിക്കലും തുടർന്നു, പക്ഷെ അദ്ദേഹത്തിന് തനിക്കുതന്നെ തന്റെ പഠനത്തിലെ വിശ്വാസം നഷ്ടപ്പെട്ടതിലൂടെ അടുത്ത വർഷത്തിലെ പ്രധാനപ്പെട്ട സ്കോളർഷിപ്പിൽ പരാജയപ്പെട്ടു.[17][18] എന്നിരുന്നാലും, ഗണിതജ്ഞനെന്ന നിലയിലെ കഴിവ് ക്രൈസ്റ്റ് ചർച്ച് മാത്തമാറ്റിക്കലിൽ 1855-ൽ ലെക്ചർഷിപ്പ് നേടികൊടുത്തു,[19]അവിടെതന്നെയായിരുന്നു അദ്ദേഹം അടുത്ത ഇരുപത്തിയാറ് വർഷം ചിലവഴിച്ചത്.[20]നേരത്തേയുണ്ടായിരുന്ന ചില ദുഃഖങ്ങളാൽ ഡോഡ്ജ്സൺ ക്രൈസ്റ്റ് ചർച്ചിൽ തന്നെ തുടർന്നു, വിവിധ പദവിയിൽ, തന്റെ മരണം വരെ. [21]

വ്യക്തിത്വവും,സ്വഭാവവും

[തിരുത്തുക]
1863 photograph by Oscar G. Rejlander

അര്യോഗ്യപ്രശ്നങ്ങൾ

[തിരുത്തുക]

കൗമാരക്കാരനായ ചാൾസ് ഡോഡ്ജ്സൺ ആറടി ഉയരമുള്ള,മെലിഞ്ഞ , ചുരുണ്ട തവിട്ട് നിറത്തിലുള്ള മുടിയുള്ള, ചാരനിറത്തിലുള്ള കണ്ണുകളുള്ളയാളായിരുന്നു.പിന്നീടദ്ദേഹത്തിന്റെ ജീവിതം, അസമത്വ പൂർണമായതും,സ്വന്തം കാര്യത്തെമാത്രം ചിന്തിക്കുന്നതും, ചിലപ്പോൾ പിടിവാശിയും, ശല്യപൂർണമായതുമായിരുന്നു,ചില്പപോളത് അദ്ദേഹത്തിന് പറ്റിയിരുന്ന മുട്ടിലെ വീഴ്ചയായിരിക്കാം.കുട്ടിക്കാലത്ത്, അദ്ദേഹത്തിന് വന്ന ഒരു പനി ഒരു വർഷത്തേക്ക് ബധിരനാക്കിയിരുന്നു.17-ാം വയസ്സിൽ വില്ലൻ ചുമ പിടിപ്പെട്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ പിൻകാലജീവിതത്തിൽ ഇടയ്ക്കിടക്ക് ഹൃദയവേദനയുണ്ടാക്കി. മറ്റൊരു ആരോഗ്യ പ്രശ്നമുണ്ടായിരുന്നത് യൗവനകാലത്ത് ഉണ്ടായ ശങ്കയായിരുന്നു. മറ്റൊന്ന് കുട്ടിക്കാലം തൊട്ട് പ്ലേഗ് പോലെ അദ്ദേഹത്തെ പിൻതുടർന്ന വിക്ക്.[21]

പിന്നീട് വിക്ക് അദ്ദേഹത്തിന്റെ ചിത്രത്തിന്റെ ഭാഗമായി തീർന്നു.പക്ഷെ അദ്ദേഹത്തെ വിക്കില്ലാതെ സംസാരിച്ചിരുന്നത് കുട്ടികളോടുമാത്രമായിരുന്നു. പക്ഷെ ഈ ചിന്തയെ സ്വാധീനിക്കുന്ന ഒരു തെളിവും നിലവിലില്ല.[22]കാരളിന്റെ കൂടെയുണ്ടായിരുന്ന മിക്ക കുട്ടികളും, അദ്ദേഹത്തിന്റെ വിക്കിനെ ഓർക്കുന്നു,പക്ഷെ പല യുവാക്കളും അത് കണ്ടെത്തിയിരുന്നില്ല. അദ്ദേഹത്തോട് ഇടപഴകിയിട്ടുള്ള മിക്കവാറോടും തീവ്രമായായിരുന്നു സംസാരിച്ചിരുന്നത്.അതായത് അദ്ദേഹം സ്വയംതന്നെ ആലീസെസ് അഡ്വെഞ്ചേഴ്സ് ഇൻ വണ്ടർലാന്റിലെ ഡോഡോ എന്ന കഥാപാത്രത്തെ സ്വീകരിക്കുകയായിരുന്നു. ഈ പ്രശ്നം കാരളിന്റെ അവസാന പേര് പറയുന്നതിലൂടെയാകുമ്പോൾ കൂടുതൽ തുടരുന്നു. പക്ഷെ അതിനും തെളിവുകളില്ലെന്നുതന്നെ പറയാം.അദ്ദേഹം സത്യമായും, തന്നെ ഡോഡോ ആയി കരുതിയിരുന്നെങ്കിൽ അതിന് അനുമാനിക്കാൻ വിക്കുതന്നെ തെളിവാകുന്നു.[21]

കാരളിനെ തന്റെ വിക്ക് ബുദ്ധിമുട്ടിച്ചിരുന്നെങ്കിലും അത് അദ്ദേഹത്തിന്റെ സമൂഹത്തിൽ ഇടപെടാൻ കഴിയുന്ന കഴിവിനെ ഒരിക്കലും ബാധിച്ചിരുന്നില്ല.അദ്ദേഹം ജീവിച്ചിരുന്ന അക്കാലത്ത് ജനങ്ങൾ അവരവരുടെ കളികളെ ആസൂത്രണം ചെയ്ത് കളിച്ചിരുന്ന കാലമായിരുന്നു, പിന്നീട് പാടുക എന്നത് പൊതുവായ ഒരു കാര്യമായിരുന്നു. അതുകൊണ്ടുതന്നെ കൗമാരക്കാരനായ ഡോഡ്ജസൺ അതിഷ്ടപ്പെട്ടിരുന്നു.അദ്ദേഹവും അവരുടെകൂടെ പാടിയിരുന്നു, അതിനാൽ തന്നെ കാണികൾക്കുമുമ്പിൽ പാടുവാൻ ഭയം ഡോഡ്ജസണിനുണ്ടായിരുന്നില്ല. കൂടാതെ അദ്ദേഹം മിമിക്രിയും, കഥകൾ പറഞ്ഞുകൊടുക്കുകയും, പരിഹാസ്യമായ അഭിനയം നടത്തുകയും ചെയ്തു.[21]

സാമൂഹ്യ ബന്ധങ്ങൾ

[തിരുത്തുക]

ആലീസിന്റെ പുസ്തകമെഴുതുകയും അത് ലോകമെങ്ങും പ്രചരിക്കുന്നതിന് മുമ്പ്, ഡോഡ്ജ്സൺ പ്രീ റാഫെലൈറ്റ് എന്ന സാഹിത്യ ഗ്രൂപ്പിലേക്ക് പോയി.1857 -ൽ ഡോഡ്ജ്സൺ ആദ്യമായി ജോൺ റസ്കിനെ കാണുകയും, ആ ബന്ധം നിലനിർത്തുകയും ചെയ്തു.അദ്ദേഹം ദാന്തെ ഗബ്രിയൽ റോസെറ്റിയും, കുടുംബവുമായി അടുത്ത് ബന്ധം നിലനിർത്തി പോന്നു, കൂടാതെ വില്യം ഹോൾമാൻ ഹണ്ട്, ജോൺ എവറെറ്റ് മില്ലെയിസ്, ആർത്തർ ഹ്യൂഗെസ് എന്നിവരേയും ഡോഡ്ജ്സൺ പരിചയപ്പെട്ടു.അദ്ദേഹത്തിന്റെ ഫെയറി ടൈലിന്റെ രചീതാവായ ജോർജ്ജ് മക്ഡൊണാൾഡിനേയും നന്നായി പരിചയമുണ്ടായിരുന്നു.ഇതായിരുന്നു അദ്ദേഹത്തെ കൃതി പ്രസിദ്ധീകരിക്കാൻ പ്രേരിപ്പിച്ച ചെറുപ്പക്കാരായ മക്ഡൊണാൾഡിന്റെ കുട്ടികൾ നടത്തിയ ആലീസിന്റെ സന്തോഷപരമായ സൽക്കാരം.[21][23]

മതം , രാഷ്ട്രീയം, തത്ത്വചിന്ത

[തിരുത്തുക]

വിശാലമായ വ്യവസ്ഥകളാൽ, ഡോഡ്ജ്സൺ പാരമ്പര്യമായി രാഷ്ട്ടീയപരമായും, മതപരമായും, വ്യക്തിപരമായും യഥാസ്ഥികനായിരുന്നു.മാർട്ടിൻ ഗാർഡെനൽ ഡോഡ്ജസണിന, ദൈവത്താൽ വിസ്മയിപ്പിക്കുകയും, ആഹങ്കാരത്താൽ വീഴ്ത്തപ്പെട്ട ടോറി എന്ന കഥാപാത്രത്തേയുമായി സാമ്യപെടുത്താറുണ്ട്.[24] റെവറെന്റ് w.ടക്ക്വെല്ലിന്റെ റെമിനിസ്സെൻസ് ഓഫ് ഓക്സ്ഫോർഡിൽ അദ്ദേഹത്തെ "തീവ്രമായ, നാണംകുണുങ്ങിയായ,സൂക്ഷ്മമായ, ഗണിതജ്ഞനായ,സ്വന്തം കാര്യം നോക്കുന്ന, രാഷ്ട്രീയ ചിന്തകളുള്ള, ഒരാളായാണ് ചിത്രീകരിച്ചിരിക്കുന്നത്, അവിടെ ആലീസിന്റേതുപോലെ ലോകത്തെ ഒരു ചതുരത്തിനുള്ളിൽ ഒതുക്കിയിരുന്നു."[25]ദി ലൈഫ് ലെറ്റെർ ഓഫ് ലൂയിസ് കാരൾ എന്നതിന്റെ എഡിറ്റർ പറഞ്ഞത്, "ഡോഡ്ജ്സണിന്റെ ഡയറി മുഴുവനും, തന്നെതന്നെക്കുറച്ചുള്ള താഴ്ത്തിപറയുന്ന ചിന്തകളും, പ്രവർത്തികളുടെ എഴുത്തുകളായിരന്നു,യഥാർത്ഥ ഭക്തരിൽ നിന്ന് ചിതറിപിരിഞ്ഞെങ്കിലും, ആ ദൈവം അദ്ദേഹത്തിന് മാപ്പ് നൽകും,തന്റെ നല്ല ഭാവിയ്ക്കായി സഹായിക്കും," എന്നായിരുന്നു. [26]അദ്ദേഹത്തിന്റെ ഒരു കൂട്ടുകാരൻ അദ്ദേഹത്തോട് മതത്തെ കുറിച്ച് ചോദിച്ചപ്പോൾ, ഡോഡ്ജസണിന്റെ മറുപടി, ഞാൻ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ അംഗമാണ്, പക്ഷെ ഉയർന്ന പുരോഹിതനെ ഇപ്പോഴും സംശയിക്കുന്നു എന്നായിരുന്നു , അദ്ദേഹം ഇതുകൂടി കൂട്ടിചേർത്തു: {{Quote|ക്രിസ്തു നമ്മെ പഠിപ്പിച്ച സത്യങ്ങളെ നാം മാറോടണക്കുന്നത്, അവസാനമായി നുണ പറയുമ്പോഴാണെന്ന് ഞാൻ വിശ്വസിക്കുന്നു.അത് നമ്മുടെ ഒരച്ഛനിലേക്ക് എത്തിച്ചിരിക്കുന്നു,നമ്മെ അദ്ദേഹത്തിന്റെ സഹോദരനാക്കിയിരിക്കുന്നു,സഹോദരൻമാർ പരസ്പരം അന്തകാരത്തിൽ നിന്ന് വഴികാട്ടണം.അതുകൊണ്ടുതന്നെ ക്രിസ്തു അന്ന് മരിച്ചത് നമുക്കുവേണ്ടിയാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു,അന്ന് നമ്മുക്കുണ്ടായിരുന്ന വഴി ക്രിസ്തുവിന്റെ മരണത്തിലൂടെയായിരുന്നു,അത് അവനിലെ വിധിയായിരിക്കാം, നമ്മുക്കതിൽ ഒരു യോഗ്യതയുമില്ല, പക്ഷെ ദൈവത്തോട് നാം പൊരുത്തപ്പെടുന്നെന്ന് മാത്രം.ഞാൻ പറയുന്നു, അവനെ സ്നേഹിക്കുന്ന , എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും നന്ദി. |കാരൾ(1897)[27]

ഡോഡ്ജ്സൺ മറ്റുമേഖലകളിലും താത്പര്യം കാണിച്ചിരുന്നു. അദ്ദേഹം ആദ്യാകാല സൊസൈറ്റി ഫോർ ഫിസിക്കൽ റിസർച്ചിൽ അംഗമായിരുന്നു, അദ്ദേഹത്തിന്റെ കത്തുകളിലൂടെ യാഥാർത്ഥ്യത്തെ ഡോഡ്ജ്സൺ വിശ്വസിച്ചിരുന്നു, അതാണ് പിന്നീട് ചിന്താ വായന എന്ന പേരിൽ അറിയപ്പെട്ടത്.[28]അദ്ദേഹം തത്ത്വചിന്തയെക്കുറിച്ച് ധാരാളം കത്തുകളെഴുതിയിരുന്നു.1895-ൽ വാട്ട് ദി ടോർട്ടോയിസ് സെഡ് ടു അച്ചില്ലീസ് എന്ന അദ്ദേഹത്തിന്റെ ലേഖനത്തെ ആസ്പദമാക്കി അദ്ദേഹം ധാരാളം തത്ത്വചിന്തമായ വാദഗതികൾ നിരത്തിയിരുന്നു.മൈന്റിന്റെ ഏതാനും വോള്യങ്ങളിൽ മാത്രമേ അത് വന്നിരുന്നുള്ളു.[29]പിന്നീട് നൂറ് വർഷങ്ങൾക്കുശേഷം 1995-ൽ ഇതേ ലേഖനം, സൈമൺ ബ്ലാക്ക്ബേൺ എന്ന എഴുത്തുകാരന്റെ "പ്രാക്റ്റിക്കൽ ടോർട്ടോയിസ് റൈസിംഗ്" എന്ന ലേഖനത്തേയും കൂട്ടിചേർത്ത് വീണ്ടും.[30]

കലാപരമായ പ്രവർത്തനങ്ങൾ

[തിരുത്തുക]
Head and shoulders drawing of a girl (Alice) holding a key
കാരളൾ വരച്ച ചിത്രങ്ങളിലൊന്ന്

സാഹിത്യം

[തിരുത്തുക]

കുട്ടിക്കാലം മുതലേ ഡോഡ്ജ്സൺ, കവിതകളും, ചെറുകഥകളുമെഴുതിയിരുന്നു,മിസ്ച്മാഷ് പോലുള്ള മാസികയ്ക്കുമെല്ലാം പ്രസിദ്ധീകരിച്ചിട്ടുമുണ്ടായിരുന്നു.1854 നും 1856 നും ഇടയ്ക്ക് അദ്ദേഹം എഴുത്തുകൾ ദേശീയ പ്രസിദ്ധീകരണമായ ദി കോമിക് ടൈംസിലും പിന്നെ ദി ട്രെയിനിലും പ്രസിദ്ധീകരിച്ചുവന്നതായി തെളിവുകളുണ്ട്,അതുപോലെ തന്നെ വിറ്റ്ബി ഗാസെറ്റെ, ഓക്സോഫോർഡ് ക്രിറ്റിക് തുടങ്ങീ ചെറിയ പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.അതിലെ മിക്ക രചനകളും ഹാസ്യാത്മക രചനകളായിരുന്നു, മറ്റുചിലപ്പോൾ രൂക്ഷ പരിഹാസവും അതിൽ വന്നു,പക്ഷെ അദ്ദേഹത്തിന്റെ ആഗ്രഹമൊക്കെ അതിലെ സൂക്ഷ്മതയായിരുന്നു."ഞാൻ എന്തിനെയെങ്കിലുംകുറിച്ച് എഴുതുമെന്ന് കരുതിയിരുന്നില്ല, പക്ഷെ അങ്ങനെയൊരു ദിവസം വരില്ലാ എന്നും കരുതുന്നില്ല" എന്നദ്ദേഹം 1855 ജൂലൈയിൽ എഴുതിയിരുന്നു.[21]

1856 ലായിരുന്നു അദ്ദേഹത്തിന്റെ രചനയുടെ ആദ്യത്തെ ഭാഗം പ്രസിദ്ധീകരിച്ചത്, അതുതന്നെ അദ്ദേഹത്തിന്റെ പ്രശക്തനാക്കി.ലൂയിസ് കാരളിന്റെ പേരോടെ, ദി ട്രെയിൻ എന്ന മാഗസിനിൽ സോളിറ്റ്യൂഡ് എന്ന പ്രണയ കാവ്യം ഒരിക്കൽ പ്രസിദ്ധീകരിക്കപ്പെട്ടു.ഈ തൂലികാനാമം അദ്ദേഹത്തിന്റെ യഥാർത്ഥ പേരിൽ നിന്നും വന്നതായിരുന്നു:ലുറ്റ്വിഡ്ജ് എന്ന പേരിന്റെ ലാറ്റിൻ നാമമായിരുന്ന ലൂഡോവികസ് എന്ന പദത്തിൽ നിന്നാണ് ലൂയിസ് എന്ന പേര് വന്നത്. ചാൾസ് എന്ന പേരിന്റെ ലാറ്റിൻനാമമായ കരോലസിൽ നിന്നും കാരളുമുണ്ടായി.അങ്ങനെ ചാൾസ് ലുറ്റ്വിഡ്ജ് , കാരോലസ് ലുഡോവിക്കസ് എന്ന ലാറ്റിൻ പേരായി മാറി. ഇതാണ് പിന്നീട് ഇംഗ്ലീഷിലേക്ക് തന്നെ തർജ്ജമ ചെയ്തപ്പോൾ കാരൾ ലൂയിസ് എന്ന് വന്നത്, ഇതുതന്നെയാണ് ലൂയിസ് കാരൾ എന്നായി മാറിയതും.ഈ തൂലികാ നാമത്തെ നാലാക്കി എഡിറ്ററായിരുന്നു എഡ്മണ്ട് യേറ്റ്സ് നാല് പേരുകളുടെ പട്ടികയുണ്ടാക്കിയ എഡ്ഗർ കത്ത്വെല്ലിസ്, എഡ്ഗ‍ർ യു.സി. വെസ്റ്റ്ഹിൽ, ലൂയിസ് കാരൾ എന്നിവയായിരുന്നു അവ.

ആലീസിന്റെ പുസ്തകങ്ങൾ

[തിരുത്തുക]
Illustration of Alice holding a Flamingo, standing with one foot on a curled-up hedgehog with another hedgehog walking away
" ഫ്ലമിംഗോ പക്ഷിയെ ഒരു പെൺകുട്ടി പരിപാലിക്കുമ്പോഴായിരുന്നു പ്രധാനകഥാപാത്രമായി ആലീസ് രൂപപ്പെടുന്നത്. ജോൺ ടെന്നിയൽ വരച്ച ചിത്രം, 1865.
Illustration of a child with a sword facing a fearsome winged dragon in a forest
ദി ജാബർവാക്ക്, ലൂയിസ് കാരളിന്റെ ത്രൂ ലുക്കിങ്ങ് ഗ്ലാസ്സിനുവേണ്ടി.

1856-ൽ ഹെൻറി ലിഡെൽ ക്രൈസ്റ്റ് ചർച്ചിലേക്ക് വന്നു, കൂടെ അദ്ദേഹത്തിന്റെ കുടുംബവുമുണ്ടായിരുന്നു, അവരെല്ലാം പിന്നീട് ഡോഡ്ജ്സണിനെ അടുത്തറിഞ്ഞവരായിരുന്നു, കൂടാതെതന്നെ അദ്ദേഹത്തിന്റെ എഴുത്ത് ജീവിതത്തെ വളരെയധികം സ്വാധീനിച്ച വ്യക്തികൂടിയായിരുന്നു.ഡോഡ്ജ്സൺ ലിഡലിന്റെ ഭാര്യയോടും മക്കളോടും പെട്ടെന്നുതന്നെ കൂട്ടുകാരായി.സഹോദരങ്ങളായ ലോറിന, എഡിത്ത്,ആലീസ് ലിഡെൽ അദ്ദേഹത്തിന് തന്റെ ആലീസ് എന്ന കഥാപാത്രത്തിനായി ആലീസ് ലിഡെലിൽ നിന്ന് ധാരാളം ചേരുവകൾ ലഭിച്ചിരുന്നു.ത്രൂ ലുക്കിംഗ് ഗ്ലാസ്സിന്റെ അവസാന ഭാഗത്ത് ചൊല്ലുന്ന കവിതയിൽ അവരുടെ മുഴുവൻ പേരും പ്രതിപാതിക്കുന്നുണ്ട്.അതിന് ധാരാളം അസാധ്യമായ തെളിവുകൾ രണ്ട് പുസ്തകങ്ങളിലായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ആലീസ് എന്ന കഥാപാത്രം ഒരു ചെറിയ കുട്ടിയിൽ നിന്നുണ്ടായതാണെന്നത് പിന്നീട് ഡോഡ്ജ്സൺ നിരാകരിച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ രചനകൾ ആ പെൺകുട്ടികൾക്കായി സമർപ്പിച്ചിട്ടുമുണ്ട്.കവിതകളുടെ തുടക്കത്തിൽ അവരുടെ പേരുകൾ പ്രതിപാതിച്ചിട്ടുമുണ്ടായിരുന്നു. ദി ഹണ്ടിംഗ് ഓഫ് ദി സ്നാർക്കിൽ ജെറ്റ്രൂഡെ ചാറ്റാവെ യുടെ പേരും പ്രതിപാതിക്കുന്നുണ്ട്.അത് പുതിയ ഒരു കഥാപാത്രെക്കുറിച്ചും പറയുന്നതല്ല, ആലീസ് ലിഡലിന്റെ വിവരണമായിരുന്നു.

ഹസ്യകവിതാ രചയിതാവ്

[തിരുത്തുക]

ഡോഡ്ജ്സൺ രചിച്ച ഹാസ്യകവിതകളും ഹാസ്യാനുകരണങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. ദ് ട്രെയിൻ എന്ന കവിത കരോളസ് ലുഡോവിക്കസ് (Carolus Ludovicus) എന്ന തൂലികാനാമത്തിലായിരുന്നു പ്രസിദ്ധീകൃതമായത്. പിൽക്കാലത്ത് ഇത് വിവർത്തനം ചെയ്ത് തിരിച്ചിട്ട് ലൂയി കാരൾ എന്നു മാറ്റി.

ഗണിതശാസ്ത്രകാരൻ എന്ന നിലയിൽ ചില കൃതികൾ ഡോഡ്ജ്സൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ലജ്ജാശീലവും വിക്കും സദാ അലട്ടിയിരുന്ന ഇദ്ദേഹത്തിന് കുട്ടികളുമായുള്ള സൗഹൃദത്തിലായിരുന്നു താത്പര്യം. ഇദ്ദേഹത്തിന്റെ ബാല സുഹൃത്തുക്കളിൽ ക്രൈസ്റ്റ് ചർച്ചിലെ ഡീനായ ഹെന്റി ജോർജ് ലിഡലിന്റെ മക്കളുമുണ്ടായിരുന്നു. ലിഡലിന്റെ രണ്ടാമത്തെ മകളായിരുന്നു ആലിസ്. ഒരിക്കൽ ഒരു ബോട്ടു യാത്രയ്ക്കുശേഷം ആലിസ് ഭൂമിക്കടിയിൽ കാട്ടിക്കൂട്ടിയ സാഹസിക കൃത്യങ്ങളുടെ സാങ്കല്പിക കഥ ഇദ്ദേഹം കുട്ടികളെ പറഞ്ഞു കേൾപ്പിച്ചു. താമസിയാതെ തന്നെ ആലിസിനുവേണ്ടിഈ കഥ എഴുതുവാനും തുടങ്ങി. 1863-ൽ ഗ്രന്ഥരചന പൂർത്തിയാക്കി. ഒരിക്കൽ ലിഡലിന്റെ ഭവനം സന്ദർശിച്ച സാഹിത്യകാരനായ ഹെന്റി കിങ്സ്ലി ഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി വായിക്കാനിടയാവുകയും കഥയുടെ മാസ്മരികതയിൽ ആകൃഷ്ടനായ അദ്ദേഹം അത് എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കാൻ ഡോഡ്ജ്സനെ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ 1865-ൽ സർ ജോൺ ടെനിയലിന്റെ ചിത്രവിവരണത്തോടുകൂടി ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡ് എന്ന പേരിൽ ഈ കൃതി മാക്മിലൻ പ്രസിദ്ധീകരിച്ചു.

ആലീസ് അത്ഭുത ലോകത്തിൽ

[തിരുത്തുക]

ഒരു വിചിത്ര ലോകത്തിലെത്തിച്ചേർന്ന ആലിസ് എന്ന കുട്ടി അത്യന്തം വിസ്മയകരമായ അനുഭവങ്ങളിൽക്കൂടി കടന്നു പോകുന്നതായി സ്വപ്നം കാണുന്നതാണ് ഇതിലെ കഥ. ഒരു ദ്രാവകം കുടിക്കുമ്പോൾ ചെറുതാവുക, ഒരു കഷണം കേക്കുകഴിക്കുമ്പോൾ വലുതാവുക, കരയാൻ തുടങ്ങുമ്പോൾ കണ്ണീർക്കയത്തിൽ വീണു പോവുക, പൂന്തോട്ടത്തിലെ പുഷ്പങ്ങൾ സംസാരിക്കുന്നത് കേൾക്കുക ഇങ്ങനെ പോവുന്നു ആ വിചിത്രാനുഭവങ്ങൾ. പൊടുന്നനെ ആലിസ് സ്വപ്നത്തിൽ നിന്നുണരുന്നതോടെ കഥ അവസാനിക്കുന്നു. യുക്തിയും അസംബന്ധവും സമന്വയിപ്പിച്ചുകൊണ്ടുള്ള ആഖ്യാനരീതി മുതിർന്നവരെപ്പോലും ആകർഷിക്കാൻ പോരുന്നതാണ്. വിക്റ്റോറിയൻ കാലത്തെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാഹിത്യ രംഗങ്ങളുടെ ഹാസ്യാത്മക ചിത്രീകരണം ഇതിൽ കാണാമെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. ആലിസ് അത്ഭുത ലോകത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരും ജന്തുക്കളുമെല്ലാം സാധാരണ ലോകത്തിൽ ജീവിക്കുന്നവരുടെ രൂപഭേദങ്ങളാണെന്നതാണ് ശ്രദ്ധേയമായ വസ്തുത.

ഓൺസ് ലോ സ് ക്വയറിൽ ആലിസ് റെയ് ക് സ് എന്നൊരു പെൺകുട്ടിയെ ഡോഡ്ജ്സൺ പരിചയപ്പെടാനിടയായത് ത്രൂ ദ് ലുക്കിങ് ഗ്ലാസ് (1871) എന്നൊരു കൃതിയുടെ രചനയ്ക്കു വഴി തെളിച്ചു. 1868-ൽ ആരംഭിച്ച പ്രസ്തുത കൃതി 1871-ലെ ക്രിസ്തുമസ് സമ്മാനമെന്നോണം പ്രസിദ്ധീകരിക്കപ്പെട്ടു. അങ്ങനെ എല്ലാക്കാലത്തും എല്ലാദേശത്തും കുട്ടികൾ നെഞ്ചിലേറ്റി ലാളിക്കുന്ന രണ്ടു ക്ലാസ്സിക്കുകൾ ഇംഗ്ലീഷ് ഭാഷയിൽ ജന്മം കൊണ്ടു.ആലിസസ് അഡ്വഞ്ചേഴ്സ് അണ്ടർ ഗ്രൗണ്ട് (1886), ദ് നഴ്സറി ആലിസ് (1889) എന്നീ ഗ്രന്ഥങ്ങളും താമസിയാതെ വെളിച്ചം കണ്ടു.

കൃതികൾ

[തിരുത്തുക]
  • റൈം? ആൻഡ് റീസൻ? (1883),
  • സിൽവി ആൻഡ് ബ്രൂണോ (1889) എന്നിവയാണ് ഡോഡ്ജ്സന്റെ മറ്റു കൃതികളിൽ പ്രധാനം.

1867-ൽ *ആൺട് ജൂഡീസ് മാഗസിനിൽ (Aunt Judys Magazine) പ്രസിദ്ധീകരിച്ച ബ്രൂണോസ് റിവെഞ്ച് എന്ന യക്ഷിക്കഥ(Fairy tale)യെ വികസിപ്പിച്ചെടുത്തതാണ് സിൽവി ആൻഡ് ബ്രൂണോ. 1876-ൽ പുറത്തുവന്ന ദ് ഹണ്ടിംഗ് ഒഫ് ദ് സ്നാർക്ക് എന്ന നീണ്ട അസംബന്ധ കാവ്യം (nonsence poem) ഒരു വലിയ വിജയമായിരുന്നു. യൂക്ലീഡ് ആൻഡ് ഹിസ് മോഡേൺ റൈവൽസ് (1879) എന്ന ഗണിതശാസ്ത്ര പ്രബന്ധവും ഡോഡ്ജ്സന്റെ സംഭാവനയായുണ്ട്. 1898 ജനുവരി 14-ന് ഇദ്ദേഹം അന്തരിച്ചു.

അവലംബം

[തിരുത്തുക]
  • http://www.biography.com/people/lewis-carroll-9239598
  • http://www.lewiscarroll.org/
  • Collingwood, Stuart Dodgson (1898). The Life and Letters of Lewis Carroll. London: T. Fisher Unwin.
  1. Clark, p. 10
  2. Collingwood, pp. 6–7
  3. The Life and letter of Lewis Carroll - T. Fisher Unwin p. 8
  4. Cohen, pp. 30–35
  5. "Google map of Daresbury, UK". Archived from the original on 2022-03-26. Retrieved 22 October 2011.
  6. "Charles Lutwidge Dodgson". The MacTutor History of Mathematics archive. Retrieved 8 March 2011.
  7. Cohen, pp. 200–202
  8. Cohen, p. 4
  9. The Life and letter of Lewis Carroll - T. Fisher Unwin p. 30-31
  10. The Life and letter of Lewis Carroll - T. Fisher Unwin p. 29
  11. Clark, pp. 63–64
  12. 12.0 12.1 Clark, pp. 64–65
  13. Collingwood, p. 52
  14. Clark, p. 74
  15. The Life and letter of Lewis Carroll - T. Fisher Unwin p. 57
  16. Wilson, p. 51
  17. Cohen, p. 51
  18. Clark, p. 79
  19. Flood, Raymond; Rice, Adrian; Wilson, Robin (2011). Mathematics in Victorian Britain. Oxford University Press. p. 41. ISBN 0-19-960139-9. OCLC 721931689.
  20. Cohen, pp. 414–416
  21. 21.0 21.1 21.2 21.3 21.4 21.5 Leach, Ch. 2.
  22. Leach, p. 91
  23. Cohen, pp. 100–4
  24. Gardner, Martin (2000). Introduction to The annotated Alice: Alice's adventures in Wonderland & Through the looking glass. W. W. Norton & Company. p. xv. ISBN 0-517-02962-6.
  25. Gardner, Martin (2009). Introduction to Alice's Adventures in Wonderland and Through the Looking-Glass. Oxford University Press. p. xvi. ISBN 0-517-02962-6.
  26. The Life and letter of Lewis Carroll - T. Fisher Unwin വിവിധ താളുകൾ
  27. The Life and letter of Lewis Carroll - T. Fisher Unwin അദ്ധ്യായം 9
  28. Hayness, Renée (1982). The Society for Psychical Research, 1882–1982 A History. London: Macdonald & Co. pp. 13–14. ISBN 0-356-07875-2.{{cite book}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  29. Carroll, L. (1895). "What the Tortoise Said to Achilles". Mind (14): 278. doi:10.1093/mind/IV.14.278.
  30. Blackburn, S. (1995). "Practical Tortoise Raising". Mind. 104 (416): 695. doi:10.1093/mind/104.416.695.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോഡ്ജ്സൺ, ചാൾസ് ലുട്വിഡ്ജ് (1832 - 98) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ലൂയിസ്_കാരൾ&oldid=4113785" എന്ന താളിൽനിന്ന് ശേഖരിച്ചത്