ലുക്കേഷ്യൻ പ്രൊഫസ്സർ
ദൃശ്യരൂപം
കേംബ്രിഡ്ജ് സർവകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗത്തിലെ ഉന്നതപദവിയെയാണ് ആണ് ലൂക്കേഷ്യൻ പ്രൊഫസ്സർ എന്നു വിശേഷിപ്പിക്കുന്നത്. (ഇംഗ്ലീഷ്: Lucasian Chair). 1639-1640 കാലഘട്ടത്തിൽ കേംബ്രിഡ്ജ് സർവ്വകലാശാലയുടെ പാർലമെന്റ് അംഗമായ ഹെൻറി ലൂക്കാസ് ആണ് 1663 ൽഈ പദവി ആദ്യമായി ഏർപ്പെടുത്തുന്നത്.1664 ജനുവരി 18 ന് ചാൾസ് രണ്ടാമൻ രാജാവ് ഔദ്യോഗികമായി ഇതിനു അനുമതി നൽകി.ലോകത്തിലെ ഏറ്റവും അഭിമാനകരമായ അക്കാദമിക് പദവികളിലൊന്നായി ഇതിനെ ദ ഡെയിലി ടെലഗ്രാഫ് വിശേഷിപ്പിച്ചിരുന്നു.[1]ഐസക്ക് ന്യൂട്ടൻ, ജോസഫ് ലാർമർ, ചാൾസ് ബാബേജ്, ജോർജ് സ്റ്റോക്സ്, പോൾ ഡിറാക്, സ്റ്റീഫൻ ഹോക്കിങ്ങ് എന്നിവർ ഈ പദവിയിലിരുന്ന വ്യക്തികളാണ്. മൈക്കിൾ കേറ്റ്സ്, മൈക്കിൾ ഗ്രീവിന് ശേഷം ജൂലൈ 1, 2015 മുതൽ ഈ പദവി വഹിക്കുന്നു.[2]
ലുക്കേഷ്യൻ പ്രഫസർമാരുടെ പട്ടിക
[തിരുത്തുക]# | നിയോഗിച്ച വർഷം | ഛായാചിത്രം | പേര് | പ്രാഗൽഭ്യം | കാലാവധി.(വർഷങ്ങൾ) |
---|---|---|---|---|---|
1 | 1663 | ഐസക് ബാറോ(1630 – 1677) | Classics, ഗണിതം | 6 | |
2 | 1669 | ഐസക് ന്യൂട്ടൺ(1642 – 1726) | ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം | 33 | |
3 | 1702 | വില്യം വിസ്റ്റൺ(1667 – 1752) | ഗണിതശാസ്ത്രം | 9 | |
4 | 1711 | നിക്കോളാസ് സൗൻഡേർസൺ(1682 – 1739) | ഗണിതശാസ്ത്രം | 28 | |
5 | 1739 | ജോൺ കോൾസൺ(1680 – 1760) | ഗണിതശാസ്ത്രം | 21 | |
6 | 1760 | എഡ്വാർഡ് വാറിങ്(1736 – 1798) | ഗണിതശാസ്ത്രം | 38 | |
7 | 1798 | ഐസക് മിൽനർ(1750 – 1820) | ഗണിതശാസ്ത്രം, രസതന്ത്രം | 22 | |
8 | 1820 | റോബർട്ട് വുഡ്ഹൗസ്(1773 – 1827) | ഗണിതശാസ്ത്രം | 2 | |
9 | 1822 | തോമസ് റ്റർടൺ(1780 – 1864) | ഗണിതശാസ്ത്രം | 4 | |
10 | 1826 | ജോർജ്ജ് ബിഡെൽ ഐറി(1801 – 1892) | ജ്യോതിശാസ്ത്രം | 2 | |
11 | 1828 | ചാൾസ് ബാബേജ്(1791 – 1871) | ഗണിതശാസ്ത്രം, കമ്പ്യൂട്ടിങ് | 11 | |
12 | 1839 | ജോഷുവാ കിംഗ്(1798 – 1857) | ഗണിതശാസ്ത്രം | 10 | |
13 | 1849 | ജോർജ്ജ് ഗബ്രിയേൽ സ്റ്റോക്ക്സ്(1819 – 1903) | ഭൗതികശാസ്ത്രം, ദ്രവഭൗതികം | 54 | |
14 | 1903 | ജോസഫ് ലാർമോർ(1857 – 1942) | ഭൗതികശാസ്ത്രം | 29 | |
15 | 1932 | പോൾ ഡിറാക്(1902 – 1984) | ഭൗതികശാസ്ത്രം | 37 | |
16 | 1969 | പ്രമാണം:Lighthill 3.jpeg | ജയിംസ് ലൈത്തിൽ(1924 – 1998) | ദ്രവ ഗതികം | 10 |
17 | 1979 | സ്റ്റീഫൻ ഹോക്കിംഗ്(1942 – 2018) | സൈദ്ധാന്തിക ഭൗതിക ശാസ്ത്രം, പ്രപഞ്ചവിജ്ഞാനീയം | 30 | |
18 | 2009 | മൈക്കിൾ ഗ്രീൻ(born 1946) | സ്റ്റ്രിങ് സിദ്ധാന്തം | 6 | |
19 | 2015 | മൈക്കിൾ കേറ്റ്സ്(born 1961) | Statistical mechanics of soft condensed matter | നിലവിൽ |