Jump to content

ലീ ഹ്സ്യെൻ ലൂങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലീ ഹ്സ്യെൻ ലൂങ്
李显龙
லீ சியன் லூங்
സിംഗപ്പൂരിൻറെ മൂന്നാമത്തെ പ്രധാനമന്ത്രി
പദവിയിൽ
ഓഫീസിൽ
12 August 2004
രാഷ്ട്രപതിS. R. Nathan
Tony Tan
J. Y. Pillay (Acting)
Halimah Yacob
DeputyTony Tan (2004–2005)
S. Jayakumar (2004–2009)
Wong Kan Seng (2005–2011)
Teo Chee Hean (2009–present)
Tharman Shanmugaratnam (2011–present)
മുൻഗാമിGoh Chok Tong
Secretary-General of the People's Action Party
പദവിയിൽ
ഓഫീസിൽ
3 December 2004
ChairLim Boon Heng
Khaw Boon Wan
DeputyWong Kan Seng
Teo Chee Hean
Tharman Shanmugaratnam
മുൻഗാമിGoh Chok Tong
Minister for Finance
ഓഫീസിൽ
10 November 2001 – 1 December 2007
പ്രധാനമന്ത്രിGoh Chok Tong
DeputyTony Tan
മുൻഗാമിRichard Hu
പിൻഗാമിTharman Shanmugaratnam
Deputy Prime Minister of Singapore
ഓഫീസിൽ
28 November 1990 – 12 August 2004
പ്രധാനമന്ത്രിGoh Chok Tong
മുൻഗാമിGoh Chok Tong
പിൻഗാമിS. Jayakumar
Member of the Singapore Parliament
for Ang Mo Kio GRC
പദവിയിൽ
ഓഫീസിൽ
31 August 1991
മുൻഗാമിConstituency established
ഭൂരിപക്ഷം62,826 (38.7%)
Member of the Singapore Parliament
for Teck Ghee SMC
ഓഫീസിൽ
22 December 1984 – 31 August 1991
മുൻഗാമിConstituency established
പിൻഗാമിConstituency abolished
വ്യക്തിഗത വിവരങ്ങൾ
ജനനം
Lee Hsien Loong

(1952-02-10) 10 ഫെബ്രുവരി 1952  (72 വയസ്സ്)
Singapore
രാഷ്ട്രീയ കക്ഷിPeople's Action Party
പങ്കാളികൾWong Ming Yang (Deceased 1982)
(m. 1985)
കുട്ടികൾ4
ബന്ധുക്കൾLee Kuan Yew (Father)
Kwa Geok Choo (Mother)
Lee Hsien Yang (Brother)
Lee Wei Ling (Sister)
വിദ്യാഭ്യാസംTrinity College, Cambridge (BA, GDip)
Harvard University (MPA)
U.S. Army Command and General Staff College
ഒപ്പ്
വെബ്‌വിലാസംOfficial Facebook
Military service
Allegiance Singapore
Branch/service Singapore Army
Years of service1971–1984
RankBrigadier General

ലീ ഹ്സ്യെൻ ലൂങ് (ചൈനീസ്: 李显龙; Tamil: லீ சியன் லூங்; ജനനം: 10 ഫെബ്രുവരി 1952) സിംഗപ്പൂരിലെ ഒരു രാഷ്ട്രീയ നേതാവും സിംഗപ്പൂരിൻറെ പ്രധാനമന്ത്രിയുമാണ്. 2004 ൽ പ്രധാനമന്ത്രിയായിരുന്ന ഗോ ചോക് തോങ് പുതിയ മുതിർന്ന മന്ത്രിയായി സ്ഥാനമേൽക്കുന്നതിനായി തൻറെ സ്ഥാനം രാജിവച്ചതിനുശേഷം പീപ്പിൾസ് ആക്ഷൻ പാർട്ടി (PAP) യുടെ നേതൃത്വമേറ്റെടുത്ത് ലീ ഹ്സ്യെൻ ലൂങ്, സിങ്കപ്പൂരിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായിത്തീർന്നു. 2006, 2011, 2015 കാലഘട്ടങ്ങളിൽ നടന്ന പൊതുതിരഞ്ഞെടുപ്പുകളിൽ ലീ ഹ്സ്യെൻ ലൂങ് പാർട്ടിയെ അധികാരത്തിലേയ്ക്കു നയിച്ചു. 2016 ജനുവരി 15 ന് അദ്ദേഹം തന്റെ നിലവിലുള്ള ഭരണം ആരംഭിച്ചു (സിംഗപ്പൂരിലെ 13-ാം പാർലമെന്റ് ആരംഭിച്ചതിനെ തുടർന്ന്). ലീ, സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലീ കുവാൻ യൂവൻറെ മൂത്ത മകനാണ്.

ലീ ഹ്സ്യെൻ ലൂങ്, കേംബ്രിഡ്ജ് സർവകലാശാലയിലെ ട്രിനിറ്റി കോളജിൽനിന്ന് 1974 ൽ സീനിയർ റാൻഗ്ലർ (കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഉന്നത ഗണിതശാസ്ത്ര ബിരുദമാണ് സീനിയർ റാൻഗ്ലർ; ബ്രിട്ടനിൽ നേടാവുന്ന ഏറ്റവും മികച്ച ധൈഷണിക നേട്ടം) ആയി ബിരുദമെടുത്തിരുന്നു (ഇതോടൊപ്പം കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമയും നേടി), പിന്നീട് ഹാർവാഡിലെ കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്റിൽനിന്ന് മാസ്റ്റർ ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ബിരുദാനന്തരബിരുദം നേടി. 1971 മുതൽ 1984 വരെ അദ്ദേഹം സിംഗപ്പൂർ സായുധ സേനയിൽ സേവനമനുഷ്ഠിക്കുകയും അവിടെ ബ്രിഗേഡിയർ ജനറൽ പദവിവരെ എത്തുകയും ചെയ്തു. പീപ്പിൾസ് ആക്ഷൻ പാർടിയിലെ അംഗമായിരുന്ന അദ്ദേഹം 1984  ൽ പാർലമെന്റ് അംഗമായി ആദ്യ തിരഞ്ഞെടുപ്പിൽ വിജയംവരിച്ചു. സിംഗപ്പൂരിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ഗോഹ് ചോക് ടോങിന്റെ കീഴിൽ തൊഴിൽ-വ്യവസായ മന്ത്രി, ഡപ്യൂട്ടി പ്രധാനമന്ത്രി എന്നീ തസ്തികകളിൽ വിജയകരമായ പ്രവർത്തനം നടത്തി.

പശ്ചാത്തലം

[തിരുത്തുക]

1952 ഫെബ്രുവരി 10 ന് സിങ്കപ്പൂരിലെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലീ ക്വാൻ യുവിന്റെയും അദ്ദേഹത്തിന്റെ പത്നി ക്വ ഗിയോക്ക് ചൂവിന്റെയും സീമന്തപുത്രനായി സിംഗപ്പൂരിലാണ് ലീ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവു വഴിയുള്ള മുത്തശ്ശിയായ ചുവാ ജിം നിയോ ഒരു ഹോക്കിൻ ന്യോന്യ വംശക്കാരിയും  അദ്ദേഹത്തിന്റെ അമ്മയുടെ പിന്തുടർച്ച ചൈനയിലെ ടോൻഗാൻ ജില്ലയിൽ ക്സിയാമെനിലെ ഫുജിയാനിലാണ്.[1][2]   ലീ കുവാൻ യുവിന്റെ ജീവചരിത്രമനുസരിച്ച്, യുവാവായ ലീ 5 വയസിൽ ജാവ സ്ക്രിപ്റ്റ് പഠിച്ചിരുന്നു.  സിങ്കപ്പൂരിന്റെ രാഷ്ട്രീയ കാര്യങ്ങളിൽ അതീവ താല്പര്യമുണ്ടായിരുന്ന ലീ, 1963 മുതൽക്കു തന്നെ റാലി മൈതാനങ്ങളിൽ അച്ഛനെ പിന്തുടർന്നു പോകാറുണ്ടായിരുന്നു.

വിദ്യാഭ്യാസം

[തിരുത്തുക]

നാന്യാങ് പ്രാഥമിക വിദ്യാലയത്തിലെ പഠനത്തിനുശേഷം അദ്ദേഹം കാത്തലിക് ഹൈസ്കൂളിൽനിന്ന് സെക്കണ്ടറി വിദ്യാഭ്യാസം നേടി. ശേഷം നാഷണൽ ജൂനിയർ കോളജിൽ പഠനത്തിനു ചേർന്നു (അവിടെ അസോസിയേറ്റ് പ്രൊഫസറായിരുന്ന ഹോ ഹ്വീ ലോങ്ങിൽ നിന്ന് ക്ലാരിനെറ്റ് ഉപയോഗിക്കുവാൻ പരിശീലനം നേടിയിരുന്നു). 1971 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ട്രിനിറ്റി കോളെജിൽ ഗണിതശാസ്ത്ര പഠനത്തിനായി ഒരു പ്രസിഡന്റിന്റെ സ്കോളർഷിപ്പും  പബ്ലിക്ക് സർവീസ് കമ്മീഷൻ നൽകുന്ന സിംഗപ്പൂർ സായുധ സേനയുടെ ഒരു വിദേശ പഠന സ്കോളർഷിപ്പും നേടിയിരുന്നു. 1973 ൽ സീനിയർ റാങ്ലർ[3][4] ആയിരുന്ന അദ്ദേഹം 1974 ൽ ഒന്നാം റാങ്കോടെ മാത്തമാറ്റിക്സിൽ ബിരുദം നേടി. അതോടൊപ്പം ഉയർന്ന മാർക്കോടെ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമയും നേടി (കമ്പ്യൂട്ടർ സയൻസിൽ MSc യ്ക്കു തുല്യമായത്). 1980-ൽ അദ്ദേഹം ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ജോൺ എഫ്. കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്റിൽനിന്ന് മാസ്റ്റർ ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ പൂർത്തിയാക്കിയിരുന്നു.

സ്വകാര്യ ജീവിതം

[തിരുത്തുക]

ലീയുടെ ആദ്യ ഭാര്യയായിരുന്ന വോങ് മിങ് യാങ് മലേഷ്യയിൽ ജനിച്ച് ഒരു ഒരു ഡോക്ടറായിരുന്നു. അവർ 1982 ഒക്ടോബർ 28 ന് തന്റെ 31 ആമത്തെ വയസിൽ ഹൃദയാഘാതം[5]  മൂലം മരണമടഞ്ഞു. ലീയുടെ ആദ്യപുത്രനായ ലി യിപ്പെങിന് ജന്മം നൽകിയതിനുശേഷം മൂന്നു ആഴ്ചകൾക്കുശേഷമായിരുന്നു ഈ മരണം.

1985 ൽ 33 വയസുള്ളപ്പോൾ, ടെമാസെക്ക് ഹോൾഡിംഗ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ തസ്തികകളിൽ എത്തിയ ഹൊ ചിംഗിനെ അദ്ദേഹം വിവാഹം കഴിച്ചു. ലീയ്ക്ക്, ക്സിയൂക്വി[6]  എന്ന പേരിൽ ഒരു പുത്രിയുണ്ട്. കൂടാതെ യിപെങ്,[7], ഹോങ്‍യി, ഹവോയി[8] എന്നിങ്ങനെ മൂന്ന് ആൺ മക്കളുമുണ്ട് (ലീയുടെ ആദ്യ വിവാഹത്തിൽ മൂത്ത മകൻ ഉൾപ്പെടെയാണിത്). അദ്ദേഹത്തിന്റെ മൂത്ത പുത്രൻ ലീ ഹോങ്‍യി, സിംഗപ്പൂർ സായുധ സേനയിലെ[9] ഒരു ഉദ്യോഗസ്ഥനായിരുന്നു.ഇപ്പോൾ പ്രധാന മന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള സിംഗപ്പൂർ ഗവണ്മെന്റ് ടെക്നോളജി ഏജൻസിയിലെ ഡെപ്യൂട്ടി ഡയറക്ടറാണ്.[10]

അവലംബം

[തിരുത്തുക]
  1. 新加坡內閣資政李光耀 Xinhua.com
  2. 李光耀劝扁勿藉奥运搞台独 Archived 2008-12-30 at the Wayback Machine. Zaobao.com
  3. Kuan Yew, Lee (2000). From Third World to First: The Singapore Story: 1965–2000. Harper. pp. 750–751. ISBN 978-0-06019-776-6.
  4. Neo Hui Min (12 August 2004). "Dennis Marrian, University Tutor". Straits Times. Retrieved 2 June 2013.
  5. Bertha Henson (9 മേയ് 1993). "It was a bolt from the blue". The Sunday Times / Asiaone. Archived from the original on 19 മേയ് 2007. Retrieved 19 ഓഗസ്റ്റ് 2008.
  6. "Ministers make time for children's graduation". The Straits Times. 1987-11-21. Retrieved 2017-08-13. {{cite news}}: Cite has empty unknown parameter: |dead-url= (help)
  7. Lee, Philip (1982-11-01). "I remember — by Col Lee". The Straits Times. Retrieved 2017-08-13. {{cite news}}: Cite has empty unknown parameter: |dead-url= (help)
  8. Sudderuddin, Shuli (9 മാർച്ച് 2009). "PM Lee attends OCC parade". The Straits Times. Archived from the original on 9 മാർച്ച് 2009. Retrieved 13 ഓഗസ്റ്റ് 2017. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  9. Burton, John (2007-07-13). "E-mail by Singapore PM's son backfires". Financial Times. ISSN 0307-1766. Archived from the original on 2014-06-03. Retrieved 2017-08-13.
  10. Yuen-C, Tham (2017-06-15). "PM Lee Hsien Loong's son Li Hongyi says he is not interested in politics". The Straits Times (in ഇംഗ്ലീഷ്). Retrieved 2017-08-13. {{cite news}}: Cite has empty unknown parameter: |dead-url= (help)