Jump to content

ലാസ് ഹെറെഡെറാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാസ് ഹെറെഡെറാസ്
സംവിധാനംമാർസെലോ മാർട്ടിനെസ്സി
നിർമ്മാണംസെബാസ്റ്റ്യാൻ പേഞ്ഞ എസ്കോബാർ
മാർസെലോ മാർട്ടിനെസ്സി
രചനമാർസെലോ മാർട്ടിനെസ്സി
അഭിനേതാക്കൾഅന്ന ബ്രുൺ, മാർഗരീത ഇരുൺ
അന്ന ഇവനോവ
ഛായാഗ്രഹണംലുയിസ് അർമാൻഡോ ആർട്ടിയാഗ
ചിത്രസംയോജനംഫെർനാൻഡോ എപ്സ്റ്റെയിൻ
വിതരണംലക്സ്ബോക്സ്
റിലീസിങ് തീയതി
  • 16 ഫെബ്രുവരി 2018 (2018-02-16) (ബെർലിൻ)
  • 4 മേയ് 2018 (2018-05-04) (പരഗ്വെ)
രാജ്യംപരഗ്വെ
ഭാഷസ്പാനിഷ്
സമയദൈർഘ്യം95 മിനിട്ട്

2018-ൽ പുറത്തിറങ്ങിയ ഒരു പരഗ്വെയൻ ചിത്രമാണ് ലാസ് ഹെറെഡെറാസ് (സ്പാനിഷ്: Las herederas, അവകാശികൾ). 68-ആമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അന്ന ബ്രുൺ മികച്ച അഭിനേത്രിക്കുള്ള സിൽവർ ബെയർ നേടി.

കഥാസാരം

[തിരുത്തുക]

സമ്പന്ന കുടുമ്പങ്ങളിൽ ജനിച്ച ചേലയും ചിക്വീറ്റയും ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കടങ്ങൾ വീട്ടാനാകാതെ ചിക്വീറ്റ ജയിലിൽ പോകേണ്ടിവരുന്നു. അതുവരെ അവരുടെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന ചേലയ്ക്ക് ലോകത്തിലേക്ക് ഒറ്റയ്ക്ക് ഇറങ്ങിച്ചെല്ലേണ്ടി വരുന്നു. സമ്പന്നരായ സ്ത്രീകൾക്കായി ടാക്സി ഓടിക്കാൻ നിർബന്ധിതരാവുന്ന ചേലയ്ക്ക് ഈ ജോലിയിലൂടെ ചില പുതിയ സുഹൃത്തുക്കളെ കിട്ടുന്നു.