Jump to content

റനോമഫാനാ ദേശായോദ്യാനം

Coordinates: 21°13′S 47°25′E / 21.217°S 47.417°E / -21.217; 47.417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റനോമഫാന ദേശീയോദ്യാനം
റനോമഫാന ദേശീയോദ്യാനത്തിലേക്കുള്ള പ്രവേശന ഫലകം.
Map showing the location of റനോമഫാന ദേശീയോദ്യാനം
Map showing the location of റനോമഫാന ദേശീയോദ്യാനം
Location of Ranomafana National Park in Madagascar
Nearest cityFianarantsoa
Coordinates21°13′S 47°25′E / 21.217°S 47.417°E / -21.217; 47.417
Area416 km²
Established1991
Governing bodyMadagascar National Parks Association
TypeNatural
Criteriaix, x
Designated2007
Reference no.1257
State PartyMadagascar
RegionList of World Heritage Sites in Africa

റനോമഫാന ദേശീയോദ്യാനം, മഡഗാസ്കറിൻറെ തെക്കുകിഴക്കൻ ഭാഗത്ത് ഹൗട്ട് മത്സ്യാത്ര, വാട്ടോവാവി-ഫൈറ്റോവിനാനിയിലുമായി സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 41,600 ഹെക്ടർ (161 ചതുരശ്ര മൈൽ) ഉഷ്ണമേഖലാ മഴക്കാടുകളിലായി വ്യാപിച്ചു കിടക്കുന്നതും, ഗോൾഡൻ ബാമ്പൂ ലീമർ, ഗ്രേറ്റർ ബാമ്പൂ ലീമർ, ബ്ലാക്ക് & വൈറ്റ് റഫ്ഡ് ലീമർ, മിൽനേ-എഡ്വാർഡ്സ് സിഫാക്ക തുടങ്ങി അപൂർവ്വങ്ങളായ നിരവധി സസ്യജാലങ്ങളും ജന്തുക്കളും 130 ൽ അധികം ഇനം തവളകളുടേയും ആവാസകേന്ദ്രമാണിത്.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഫിയനാരന്റ്‌സോയയ്ക്ക് 65 കിലോമീറ്റർ (40 മൈൽ) വടക്കുകിഴക്കായും വട്ടോവവി-ഫിറ്റോവിനാനി എന്നീ പ്രദേശങ്ങളിലെ മനാഞ്ജരിക്ക് 139 കിലോമീറ്റർ (86 മൈൽ) വടക്കുഭാഗത്തുമായാണ് ഇത് സ്ഥിതിചെയ്യുന്നത്. 45, 25 ദേശീയ പാതകൾ ദേശീയോദ്യാനത്തെ മുറിച്ചുകടന്നുപോകുന്നു.[1] റനോമാഫാനയിൽ നിന്ന് 6.5 കിലോമീറ്റർ (4.0 മൈൽ) അകലെയുള്ള അംബോഡിയമോണ്ടാന ഗ്രാമത്തിലെ പ്രവേശന കവാടത്തിലാണ് ദേശീയോദ്യാനത്തിന്റെ കാര്യാലയം സ്ഥിതിചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. Parcs Madagascar Archived 2012-05-22 at the Wayback Machine.