Jump to content

രാസപ്രവർത്തനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


A thermite reaction using iron(III) oxide. The sparks flying outwards are globules of molten iron trailing smoke in their wake.

ഒരു രാസപദാർത്ഥത്തെ മറ്റൊരു രാസപദാർത്ഥമാക്കിമാറ്റുന്ന പ്രക്രീയയാണ് രാസപ്രവർത്തനം[1]. സാധാരണയായി രാസപ്രവർത്തനങ്ങളിൽ ആറ്റത്തിലെ ഇലക്ട്രോണുകൾ മാറ്റപ്പെടുകയോ അല്ലെങ്കിൽ അവതമ്മിലുള്ള രാസബന്ധനം ഉണ്ടാവുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. രാസപ്രവർത്തനങ്ങളിൽ ആറ്റത്തിന്റെ ന്യൂക്ലിസിന് മാറ്റം സംഭവിക്കുന്നില്ല. രാസപ്രവർത്തനങ്ങൾ ഒരു രാസസമവാക്യം ഉപയോഗിച്ച് രേഖപ്പെടുത്തുവാൻ സാധിക്കും. ന്യൂക്ലിസിന് മാറ്റം വരുന്നതരത്തിലുള്ള രാസപ്രവർത്തനങ്ങൾ വിവരിക്കാനായി ആണവരസതന്ത്രം എന്ന ശാഖ ഉപയോഗിക്കുന്നു. ആണവരസതന്ത്രത്തിൽ റേഡിയോആക്ടീവായ മൂലകങ്ങളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു.

ഒരു രാസപ്രവർത്തനത്തിന്റെ തുടക്കത്തിലുള്ള പദാർത്ഥങ്ങളെ അഭികാരകങ്ങൾ എന്നുപറയുന്നു. അഭികാരകങ്ങൾ തമ്മിൽ രാസപ്രവർത്തനം നടക്കുന്നതുമൂലം ഉല്പന്നങ്ങൾ ഉണ്ടാവുന്നു. ഉല്പന്നങ്ങൾക്ക് അഭികാരകങ്ങളിൽനിന്ന് വ്യത്യസ്തമായ രാസസ്വഭാവം ഉണ്ടായിരിക്കും. ഒരു രാസപ്രവർത്തനത്തിന് ഒന്നോ അതിലധികമോ ഉപ രാസപ്രവർത്തനങ്ങൾ ഉണ്ടായിരിക്കും ഇവയെ എലിമെന്ററി രാസപ്രവർത്തനങ്ങൾ എന്ന് പറയുന്നു. എല്ലാ എലിമെന്ററി രാസപ്രവർത്തനങ്ങളും ചേർന്ന മുഴുവൻ രാസപ്രവർത്തനത്തിന്റെ ഘടനയെ രാസപ്രവർത്തനത്തിന്റെ മെക്കാനിസം എന്ന് പറയുന്നു. രാസപ്രവർത്തനങ്ങൾ സാധാരണയായി രാസസമവാക്യങ്ങൾകൊണ്ട് സൂചിപ്പിക്കപ്പെടുന്നു. രാസസമവാക്യങ്ങൾ അഭികാരകങ്ങളെയും ഉല്പന്നങ്ങളെയും ചിലപ്പോഴെല്ലാം ഇടയിൽ ഉണ്ടാവുന്ന സംയുക്തങ്ങളെയും രാസപ്രവർത്തനം നടക്കുന്ന അന്തരീക്ഷത്തെയും കുറിക്കുന്നു. ഒരു രാസസമവാക്യത്തിൽനിന്നും ഒരു രാസപ്രവർത്തനത്തിന്റെ രൂപം മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. IUPAC, Compendium of Chemical Terminology, 2nd ed. (the "Gold Book") (1997). Online corrected version:  (2006–) "chemical reaction".