Jump to content

യൂസഫ് റാസ ഗീലാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂസഫ് റാസ ഗീലാനി
یوسف رضا گیلانی
Prime Minister of Pakistan
ഓഫീസിൽ
25 March 2008 – 26 April 2012
രാഷ്ട്രപതിപർവേസ് മുഷറഫ്
Muhammad Mian Soomro (Acting)
Asif Ali Zardari
മുൻഗാമിMuhammad Mian Soomro
പിൻഗാമിMakhdoom Shahbuddin[1][2]
Speaker of the National Assembly
ഓഫീസിൽ
17 October 1993 – 16 February 1997
DeputySyed Zafar Ali Shah
മുൻഗാമിGohar Ayub Khan
പിൻഗാമിElahi Bux Soomro
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-06-09) 9 ജൂൺ 1952  (72 വയസ്സ്)
Karachi, Pakistan
രാഷ്ട്രീയ കക്ഷിപാകിസ്താൻ പീപ്പിൾസ് പാർടി
പങ്കാളിFauzia Giillani[3]
കുട്ടികൾ4
അൽമ മേറ്റർForman Christian College
Government College University
University of the Punjab

ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പാകിസ്താൻ പ്രധാനമന്ത്രിയാണ് യൂസുഫ് റാസ ഗീലാനി (Urdu, Saraiki: یوسف رضا گیلانی; English IPA: jusæf ɾæzə ɡillɑnɪ̈; ജനനം: 1952). കോടതിയലക്ഷ്യക്കേസിൽ പാക് സുപ്രീം കോടതി ഗീലാനിയെ 2012 ജൂൺ 19-നു് അയോഗ്യനാക്കി. അഞ്ചുവർഷത്തേക്കാണ് പൊതുസ്ഥാനങ്ങൾ വഹിക്കുന്നതിന് അയോഗ്യത.[4] [5]അധികാരത്തിലിരിക്കുമ്പോൾ ശിക്ഷിക്കപ്പെടുന്ന ആദ്യ പാക് പ്രധാനമന്ത്രി.

ജീവിതരേഖ

[തിരുത്തുക]

സിന്ധ് പ്രവിശ്യയിലെ കറാച്ചിയിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദമെടുത്ത് സർക്കാർ സർവീസിൽ ചേർന്നു. മുസ്‌ലിം ലീഗിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. പ്രധാനമന്ത്രിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടോ വധിക്കപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹം ഭൂട്ടോയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിയിൽ ചേർന്നത്. 2008 മാർച്ചിൽ പ്രധാനമന്ത്രിയായി.

പ്രധാനമന്ത്രി എന്ന നിലയിൽ

[തിരുത്തുക]

പ്രധാനമന്ത്രിപദത്തിലെ ആദ്യദിനത്തിൽ യൂസഫ് റാസ ഗീലാനി ഒപ്പുവെച്ച ആദ്യ ഉത്തരവുകളിലൊന്ന്, മുൻസൈനികഭരണാധികാരി പർവെസ് മുഷറഫ് വീട്ടുതടങ്കലിലാക്കിയ മുൻ ചീഫ് ജസ്റ്റിസ് ഇഫ്തിഖർ ചൗധരിയെ മോചിപ്പിക്കാനായിരുന്നു.[6]
പ്രസിഡന്റ് ആസിഫലി സർദാരിക്കെതിരായ അഴിമതിക്കേസുകൾ പുനരുജ്ജീവിപ്പിക്കാൻ സ്വിസ് അധികൃതർക്ക് കത്തയയ്ക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ തയ്യാറാവാത്തതിനെത്തുടർന്നാണ് പ്രധാനമന്ത്രിക്കെതിരെ കോടതിയലക്ഷ്യക്കേസെടുത്തത്. കേസിൽ ഗീലാനി കുറ്റക്കാരനാണെന്ന് സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് ഏപ്രിൽ 26-ന് വിധിച്ചിരുന്നു. ജയിലിലിടാൻ മുതിരാതെ കോടതി പിരിയുംവരെയുള്ള പ്രതീകാത്മക ശിക്ഷയാണ് അദ്ദേഹത്തിനു വിധിച്ചത്. ഒരു മിനിറ്റുപോലും നീളാതിരുന്ന പ്രതീകാത്മക തടവുശിക്ഷയ്ക്കെതിരെ ഒരുമാസത്തിനകം അപ്പീൽ നൽകാമായിരുന്നെങ്കിലും ഗീലാനി അതിന് തയ്യാറാകാതിരുന്നത് കോടതി നടപടി എളുപ്പമാക്കി. ഇതാദ്യമായാണ് പാകിസ്താനിൽ പ്രധാനമന്ത്രിയെ കോടതി പുറത്താക്കുന്നത്. കോടതി ശിക്ഷിച്ച ആദ്യ പ്രധാനമന്ത്രിയും ഗീലാനിയാണ്.[7]

വിവാദങ്ങൾ

[തിരുത്തുക]

ഗീലാനിക്കും അദ്ദേഹം നയിച്ച പാകിസ്താൻ പീപ്പിൾസ് പാർട്ടി(പി.പി.പി.) സർക്കാറിനുമെതിരെ സുപ്രീംകോടതി സ്വീകരിച്ച നിലപാടുകൾക്കുപിന്നിൽ സൈന്യത്തിന്റെ താത്പര്യങ്ങളാണെന്നും ആക്ഷേപമുണ്ട്.
പ്രസിഡന്റായ ആസിഫലി സർദാരി മുമ്പു ചെയ്ത അഴിമതികളുടെ പേരിലാണ് ഗീലാനിക്കു കോടതി കയറേണ്ടിവന്നത്. പ്രസിഡന്റ് എന്ന നിലയിൽ സർദാരിക്കു നിയമപരിരക്ഷയുണ്ടെന്നും അദ്ദേഹത്തിനെതിരായ കേസുകൾ പുനരുജ്ജീവിപ്പിക്കാനാവില്ലെന്നുമായിരുന്നു ഗീലാനിയുടെ നിലപാട്. പ്രധാനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോൾ കോടതിയോട് മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം വാദിച്ചു[8].

അവലംബം

[തിരുത്തുക]
  1. http://www.thenews.com.pk/article-55099-PPP-nominates-Shahbuddin-for-new-PM
  2. >http://www.geo.tv/GeoDetail.aspx?ID=55099 Archived 2012-06-21 at the Wayback Machine.
  3. Sports Desk (January 23, 2012). "Fauzia Gilani witnesses cricket match". The Nation, January 23, 2012. Archived from the original on 2013-09-20. Retrieved 26 April 2012.
  4. "Pakistan court disqualifies Gilani as PM". Aljazeera. Retrieved 20 ജൂൺ 2012.
  5. http://www.deshabhimani.com/newscontent.php?id=167081
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-20. Retrieved 2012-06-20.
  7. http://www.deshabhimani.com/newscontent.php?id=167081
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-20. Retrieved 2012-06-20.

പുറം കണ്ണികൾ

[തിരുത്തുക]

SC Disqualified PM Yousaf Raza Gilani in Contempt of Court Case

Syed Yousuf Raza Gilani Disqualified as PM Archived 2012-06-21 at the Wayback Machine.