Jump to content

മ്യൂട്ടിനി മെമ്മോറിയൽ

Coordinates: 28°40′16″N 77°12′38″E / 28.67111°N 77.21056°E / 28.67111; 77.21056
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മ്യൂട്ടിണി മെമ്മോറിയൽ 2012-ൽ

ന്യൂഡെൽഹിയിലെ കാശ്മീരി ഗേറ്റിനു സമീപം പഴയ ടെലിഗ്രാഫ് കെട്ടിടത്തിനു മുന്നിൽ സ്ഥിതിചെയ്യുന്ന ഒരു സ്മാരകമാണ് മ്യൂട്ടിനി മെമ്മോറിയൽ (ഇംഗ്ലീഷ് : Mutiny Memorial).[1][2] അജിത്ഗഢ് എന്ന പേരിലും ഈ സ്മാരകം അറിയപ്പെടുന്നു. 1857-ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത സൈനികരുടെ സ്മരണയ്ക്കായാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്.[3]

ചരിത്രം

[തിരുത്തുക]

1863-ൽ പൊതുമരാമത്ത് വകുപ്പാണ് മ്യൂട്ടിണി മെമ്മോറിയൽ പണികഴിപ്പിച്ചത്. വളരെ തിടുക്കപ്പെട്ട് രൂപകൽപ്പന തയ്യാറാക്കി നിർമ്മിച്ച ഈ കെട്ടിടത്തിനെതിരെ ചില വിമർശനങ്ങളുയർന്നിരുന്നു. സ്മാരകത്തിൽ ബ്രിട്ടീഷ് സൈനികർക്കു കൂടുതൽ പ്രാധാന്യം നൽകി എന്നതായിരുന്നു പ്രധാന വിമർശനം. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിന്റെ 25-ആം വാർഷികത്തോടനുബന്ധിച്ച് 1972-ൽ സ്മരകത്തിന്റെ പേര് 'അജിത്ത്ഗഢ്' (തോൽപ്പിക്കപ്പെട്ടവരുടെ സ്ഥലം) എന്നാക്കി മാറ്റി. "ഈ സ്മാരകത്തിൽ 'ശത്രു' എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി അനശ്വരരായിത്തീർന്ന രക്തസാക്ഷികളെയാണ്" എന്നു രേഖപ്പെടുത്തിയ ഒരു ശിലാഫലകവും അന്ന് സ്ഥാപിച്ചിരുന്നു.[4]

നിർമ്മാണശൈലി

[തിരുത്തുക]
മ്യൂട്ടിനി മെമ്മോറിയൽ 1870-ൽ

ഗോഥിക് വാസ്തുവിദ്യാശൈലിയാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. അഷ്ടഭുജാകൃതിയിലുള്ള അടിത്തറയ്ക്കു മുകളിൽ ചുവന്ന ചരൽക്കല്ലുകൾ കൊണ്ട് അലങ്കരിച്ച നാലു തട്ടുകൾ ഉയർന്നു നിൽക്കും വിധമാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും താഴത്തെ തട്ടിൽ വിപ്ലവസ്മരണകൾ ഉൾക്കൊള്ളുന്ന ശിലാഫലകങ്ങൾ സ്ഥാപിച്ചിരിക്കുന്നു. ഈ തട്ടിന് ഏഴു വശങ്ങളുണ്ട്. ഇതിൽ ഒരു വശം മുകളിലേക്കുള്ള ചവിട്ടുപടിയായി വർത്തിക്കുന്നു.[5] മ്യൂട്ടിനി മെമ്മോറിയലിന് 200 മീറ്റർ അകലെ അശോകൻ സ്ഥാപിച്ച ഒരു തൂൺ സ്ഥിതിചെയ്യുന്നു. ഈ തൂണിനെക്കാൾ ഉയരത്തിലാണ് സ്മാരകം പണികഴപ്പിച്ചിരിക്കുന്നത്.[6]

അവലംബം

[തിരുത്തുക]
  1. List of Monuments of National Importance Archived 2014-06-27 at the Wayback Machine. Archaeological Survey of India.
  2. Mutiny Memorial BBC News.
  3. "Mutiny Memorial in true colours". The Times of India. Aug 12, 2010. Archived from the original on 2013-10-19. Retrieved August 25, 2012.
  4. Llewellyn-Jones, R (2007) The Great Uprising in India, 1857-58: Untold Stories, Indian and British, Boydell & Brewer, P202-3
  5. Llewellyn-Jones, R (2007) The Great Uprising in India, 1857-58: Untold Stories, Indian and British, Boydell & Brewer, P202
  6. Morris J< Winchester, S (1983) Stones Of Empire: The Buildings of the Raj, Oxford University Press, P191

പുറം കണ്ണികൾ

[തിരുത്തുക]

28°40′16″N 77°12′38″E / 28.67111°N 77.21056°E / 28.67111; 77.21056