മൈക്കൽ കർട്ടിസ്
മൈക്കൽ കർട്ടിസ് (ജീവിതകാലം: ഡിസംബർ 24, 1886 - ഏപ്രിൽ 10, 1962) ചരിത്രത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി അംഗീകരിക്കപ്പെട്ട ഒരു ഹംഗേറിയൻ-അമേരിക്കൻ ചലച്ചിത്ര സംവിധായകനായിരുന്നു. സ്റ്റുഡിയോ സംവിധാനം പ്രബലമായിരുന്ന ഹോളിവുഡിന്റെ സുവർണ്ണ കാലഘട്ടത്തിൽ നിശബ്ദ കാലഘട്ടത്തിലെ ക്ലാസിക് സിനിമകളും മറ്റ് നിരവധി ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.
1926-ൽ 39 വയസ്സുള്ളപ്പോൾ വാർണർ ബ്രദേഴ്സ് ഹോളിവുഡിലേക്ക് ക്ഷണിക്കുന്ന കാലത്ത് കർട്ടിസ് യൂറോപ്പിലെ അറിയപ്പെടുന്ന ഒരു സംവിധായകനായിരുന്നു. യൂറോപ്പിൽ ഇതിനകം 64 സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം താമസിയാതെ വാർണർ ബ്രദേഴ്സിനെ അതിവേഗം വളരുന്ന ഒരു സിനിമാ സ്റ്റുഡിയോയാക്കാൻ സഹായിച്ചു. തന്റെ ഹോളിവുഡ് കരിയറിൽ കൂടുതലും വാർണേഴ്‌സുമായുള്ള സഹകരണത്തിൽ 102 ചിത്രങ്ങൾ സംവിധാനം ചെയ്ത കർട്ടിസ് പത്ത് അഭിനേതാക്കളെ ഓസ്കാർ നോമിനേഷനിലേക്ക് എത്തിച്ചു. ജെയിംസ് കാഗ്നിയും ജോവാൻ ക്രോഫോർഡും കർട്ടിസിന്റെ സംവിധാനത്തിലാണ് തങ്ങളുടെ ഏക അക്കാദമി അവാർഡുകൾ നേടിയത്. അദ്ദേഹം ആദ്യമായി ഡോറിസ് ഡേ, ജോൺ ഗാർഫീൽഡ് എന്നിവരെ വെള്ളിത്തിരയിൽ പരിചയപ്പെടുത്തിയ അദ്ദേഹം എറോൾ ഫ്‌ലിൻ, ഒലിവിയ ഡി ഹാവിലാൻഡ്, ബെറ്റി ഡേവിസ് എന്നിവരെ ഹോളിവുഡിലെ താരങ്ങളാക്കി. അഞ്ച് തവണ അക്കാദമി അവാർഡ് നാമനിർദ്ദേശം ചെയ്യപ്പെട്ട അദ്ദേഹം സൺസ് ഓഫ് ലിബർട്ടി എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച ഹ്രസ്വ വിഷയത്തിനും കാസബ്ലാങ്ക എന്ന ചിത്രത്തിന് മികച്ച സംവിധായകനെന്ന നിലയിലും രണ്ട് തവണ അക്കാദമി അവാർഡ് ജേതാവാകുകയും ചെയ്തു.
ആദ്യകാല ജീവിതം
[തിരുത്തുക]1886-ൽ ബുഡാപെസ്റ്റിലെ ഒരു ജൂതകുടുംബത്തിൽ കർട്ടിസ് മാനോ കാമിനർ എന്ന പേരിൽ ജനിച്ച കർട്ടിസിൻറെ പിതാവ് ഒരു മരപ്പണിക്കാരനും അമ്മ ഒരു ഓപ്പറ ഗായികയുമായിരുന്നു.[1][2]:20[3]
മരണം
[തിരുത്തുക]1962 ഏപ്രിൽ 10-ന് 75-ആം വയസ്സിൽ കാൻസർ ബാധിച്ച് കർട്ടിസ് മരണമടഞ്ഞു.[4][5] മരണസമയത്ത് അദ്ദേഹം കാലിഫോർണിയയിലെ ഷെർമാൻ ഓക്‌സിലെ ഒരു ചെറിയ അപ്പാർട്ട്‌മെന്റിൽ തനിച്ചായിരുന്നു താമസം.[6] കാലിഫോർണിയയിലെ ഗ്ലെൻഡേലിലുള്ള ഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു.[7]
അവലംബം
[തിരുത്തുക]- ↑ Biography of Michael Curtiz, Turner Classic Movies (TCM)
- ↑ Marton, Kati. Great Escape, Simon & Schuster (2006)
- ↑ Tablet Magazine: "The Brothers Who Co-Wrote 'Casablanca' – Writers Julius and Philip Epstein are also forebears of baseball's Theo Epstein" by Adam Chandler August 22, 2013
- ↑ Los Angeles Times, which states he died "Tuesday night" (April 10)
- ↑ Alan K. Rode, Michael Curtiz: A Life in Film, p. 543
- ↑ The Tennessean (Nashville), April 12, 1962, p. 57
- ↑ Michael Curtz: a life in film