മേരി എലീനർ വിൽക്കിൻസ് ഫ്രീമാൻ
മേരി ഇ. വിൽക്കിൻസ് ഫ്രീമാൻ | |
---|---|
ജനനം | റാൻഡോൾഫ്, മസാച്യുസെറ്റ്സ് | ഒക്ടോബർ 31, 1852
മരണം | മാർച്ച് 13, 1930 Metuchen, New Jersey | (പ്രായം 77)
അന്ത്യവിശ്രമം | Hillside Cemetery, Scotch Plains, New Jersey |
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | അമേരിക്കൻ ഐക്യനാടുകൾ |
ശ്രദ്ധേയമായ രചന(കൾ) | എ ന്യൂ ഇംഗ്ലണ്ട് നൺ |
അവാർഡുകൾ | അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആന്റ് ലെറ്റേർസ്, 1926 |
പങ്കാളി | Dr. Charles Manning Freeman (m.1902) |
കയ്യൊപ്പ് |
മേരി എലീനർ വിൽക്കിൻസ് ഫ്രീമാൻ (ജീവിതകാലം : ഒക്ടോബർ 31, 1852 - മാർച്ച് 13, 1930) പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പ്രമുഖ അമേരിക്കൻ എഴുത്തുകാരിയായിരുന്നു.
ജീവിതരേഖ
[തിരുത്തുക]1852 ഒക്ടോബർ 31 ന് മസാച്യുസെറ്റ്സിലെ റാൻഡോൾഫിൽ എലീനർ ലോത്രോപ്പിന്റേയും വാറൻ എഡ്വേർഡ് വിൽക്കിൻസിന്റേയും പുത്രിയായി ഫ്രീമാൻ ജനിച്ചു. "മേരി എല്ല" എന്ന പേരിലായിരുന്നു അവർ ആദ്യം സ്നാനപ്പെടുത്തപ്പെട്ടത്.[1] ഫ്രീമാന്റെ മാതാപിതാക്കൾ യാഥാസ്ഥിതിക കോൺഗ്രിഗേഷണലിസ്റ്റുകളായിരുന്നതിനാൽ വളരെ കർശനമായ ഒരു ബാല്യകാലമായിരുന്നു അവർക്കുണ്ടായിരുന്നത്.[2] അവളുടെ ചില കൃതികളിൽ മതപരമായ പരിമിതികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
1867-ൽ ഈ കുടുംബം വെർമോണ്ടിലെ ബ്രാറ്റിൽബോറോയിലേക്ക് താമസം മാറ്റുകയും അവിടെ ഫ്രീമാൻ പ്രാദേശിക ഹൈസ്കൂളിൽ നിന്ന് ബിരുദമെടുക്കുകയും 1870–71 ൽ മാസാച്യൂസെറ്റ്സിലെ സൗത്ത് ഹാഡ്‌ലിയിലെ മൌണ്ട് ഹോളിയോക്ക് കോളേജിൽ (അക്കാലത്ത്, മൌണ്ട് ഹോളിയോക്ക് വനിതാ സെമിനാരി) ഒരു വർഷം പഠിക്കുകയും ചെയ്തു. പിന്നീട് വെസ്റ്റ് ബ്രാറ്റിൽബോറോയിലെ ഗ്ലെൻവുഡ് സെമിനാരിയിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.[3] 1873 ൽ വെർമോണ്ടിൽ കുടുംബത്തിന്റെ ഉണങ്ങിയ ചരക്ക് വ്യാപാരം പരാജയപ്പെട്ടപ്പോൾ, കുടുംബം മസാച്യുസെറ്റ്സിലെ റാൻഡോൾഫിലേക്ക് മടങ്ങിപ്പോയി. മൂന്ന് വർഷത്തിന് ശേഷം ഫ്രീമാന്റെ മാതാവ് മരണമടയുകയും മാതാവിന്റെ സ്മരണയ്ക്കായി ഫ്രീൻ തന്റെ മധ്യനാമം "എലനർ" എന്നാക്കി മാറ്റുകയും ചെയ്തു.[4]
അടുത്ത കുടുംബാംഗങ്ങളില്ലാത്ത അവർക്ക് 973 ഡോളർ മാത്രം വിലമതിക്കുന്ന ഒരു എസ്റ്റേറ്റ് ബാക്കിവച്ചുകൊണ്ട് ഫ്രീമാന്റെ പിതാവ് 1883-ൽ പെട്ടെന്നു മരിച്ചു. വിൽക്കിൻസ് തന്റെ ജന്മനാടായ റാൻഡോൾഫിലേക്ക് മടങ്ങിപ്പോയി. അവൾ ഒരു സുഹൃത്തായ മേരി ജെ. വെയിൽസിനൊപ്പം മാറിത്താമസിക്കുകയും ഏക വരുമാന മാർഗ്ഗമായി സാഹിത്യരചന ആരംഭിക്കുയും ചെയ്തു.[5][6]
അവലംബം
[തിരുത്തുക]- ↑ Fishinger, Sondra. "Mary E. Wilkins Freeman, 1852–1930", in Past and Promise: Lives of New Jersey Women. Syracuse, NY: Syracuse University Press, 1997: 139. ISBN 0-8156-0418-1
- ↑ Freeman, Mary E. Wilkins. "The Norton Anthology of American Literature". seventh ed. Vol. C. Ed. Nina Baym. New York: Norton & Company, 2007. Pg. 625-26.
- ↑ Fishinger, Sondra. "Mary E. Wilkins Freeman, 1852–1930", in Past and Promise: Lives of New Jersey Women. Syracuse, NY: Syracuse University Press, 1997: 140. ISBN 0-8156-0418-1
- ↑ Fishinger, Sondra. "Mary E. Wilkins Freeman, 1852–1930", in Past and Promise: Lives of New Jersey Women. Syracuse, NY: Syracuse University Press, 1997: 140. ISBN 0-8156-0418-1
- ↑ Fishinger, Sondra. "Mary E. Wilkins Freeman, 1852–1930", in Past and Promise: Lives of New Jersey Women. Syracuse, NY: Syracuse University Press, 1997: 141. ISBN 0-8156-0418-1
- ↑ "Mary Eleanor Wilkins Freeman | American author". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2018-11-29.