Jump to content

മെയ്ക്കിങ് എ ലിവിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെയ്ക്കിങ് എ ലിവിങ്
സംവിധാനംഹെൻറി ലെമാൻ
നിർമ്മാണംമാക്ക് സെന്നറ്റ്
രചനറീഡ് ഹ്യൂസ്ടിസ്
ഹെൻറി ലെമാൻ
അഭിനേതാക്കൾചാർളി ചാപ്ലിൻ
വിർജീനിയ കിർറ്റ്ലെ
ആലീസ് ഡാവെൻപോർട്ട്‌
ഛായാഗ്രഹണംഎൻറിക്ക് ജുവാൻ വലേയോ
ഫ്രാങ്ക് ഡി. വില്യംസ്
സ്റ്റുഡിയോകീസ്റ്റോൺ സ്റ്റുഡിയോസ്
വിതരണംമ്യൂച്ചൽ ഫിലിം കോർപ്പറേഷൻ
റിലീസിങ് തീയതി
  • ഫെബ്രുവരി 2, 1914 (1914-02-02)
രാജ്യംഅമേരിക്ക
ഭാഷനിശ്ശബ്ദചിത്രം
ഇംഗ്ലീഷ് ഇന്റർട്ടൈറ്റില്സ്
സമയദൈർഘ്യം13 മിനിറ്റുകൾ

മെയ്ക്കിങ് എ ലിവിങ് ചാർളി ചാപ്ലിൻ അഭിനയിച്ച ആദ്യ ചലച്ചിത്രമാണ്.[1] ഡൂയിങ് ഹിസ്‌ ബെസ്റ്റ്, എ ബസ്റ്റിഡ് ജോണി, ട്രബിൾസ്, റ്റെയ്ക് മൈ പിക്ചർ  എന്നീ പേരുകളിലും ചിത്രം അറിയപ്പെടുന്നു. 1914 ഫെബ്രുവരി 2-നാണ് ഈ ചിത്രം പ്രദർശന ത്തിനെത്തുന്നത്.[2] കീസ്റ്റോൺ കോപ്സിനെ കബളിപ്പിച്ചു നടക്കുന്ന  സ്ത്രീലമ്പടനായ  എഡ്ഗർ ഇംഗ്ലീഷ് എന്ന കഥാപാത്രത്തെയാണ് ചാപ്ലിൻ ഇതിൽ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഹെൻറി ലെമാനായിരുന്നു.  

ചാപ്ലിന്റെ പ്രകടനം

[തിരുത്തുക]

വലിയ മീശയും തൊപ്പിയും ഊന്നുവടിയും ധരിച്ചായിരുന്നു ചാപ്ലിൻ ചിത്രത്തിൽ  പ്രത്യക്ഷപ്പെട്ടത്. ചാപ്ലിന്റെ പ്രശസ്തമായ നടോടിവേഷം  രണ്ടാമത്തെ ചിത്രമായ കിഡ് ഓട്ടോ റെയ്സസ് അറ്റ്‌ വെനീസിലാണ്  അവതരിപ്പിക്കപ്പെട്ടത്.[3]  തന്റെ മികച്ച പ്രകടനമുള്ള ഭാഗങ്ങൾ അവസാന എഡിറ്റിംഗിൽ ഒഴിവാക്കപ്പെട്ടതിനെപറ്റി ചാപ്ലിൻ പിന്നീട് ഖേദിക്കുകയുണ്ടായി.[4] കീസ്റ്റോൺ കോപ്സും ചാപ്ലിനും ഒരുമിച്ചു പ്രത്യക്ഷപ്പെട്ട ചുരുക്കം ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.

കഥാപാത്രങ്ങൾ 

[തിരുത്തുക]
  • ചാർളി ചാപ്ലിൻ 
  • വിർജീനിയ കിർറ്റ്ലെ - മകൾ  
  • ആലീസ് ഡാവെൻപോർട്ട്‌ - അമ്മ  
  • ഹെൻറി ലെമാൻ - ലേഖകൻ 

അവലംബങ്ങൾ

[തിരുത്തുക]
  1. "Other titles of 'Making a Living'". Rotten Tomatoes. Retrieved 5 March 2014.
  2. Neibaur, James (2012). Early Charlie Chaplin: The Artist As Apprentice at Keystone Studios. Lanham, MD: Scarecrow Press. ISBN 0810882426.
  3. Maland, Charles (1991). Charlie Chaplin and American Culture - The Evolution of a Star Image. Princeton, NJ: Princeton University Press. ISBN 0691028605.
  4. Okuda, Ted (2005). Charlie Chaplin at Keystone And Essanay: Dawn of the Tramp. Lincoln, NE: iUniverse, Inc. ISBN 0595365981.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]