മുസ്തഹബ്ബ്
ദൃശ്യരൂപം
പുണ്യകരമായി കരുതപ്പെടുന്നപ്രവർത്തനങ്ങളെ സൂചിപ്പിക്കാനായി ഇസ്‌ലാമിക സാങ്കേതികശബ്ദമാണ് മുസ്തഹബ്ബ് ( അറബി: مُسْتَحَبّ, lit. ഇഷ്ടപ്പെട്ടത്). ഇസ്‌ലാമിലെ അഹ്കാമുകളുടെ വർഗ്ഗീകരണത്തിൽ വാജിബിന്റെയും മുബാഹിന്റെയും ഇടയിലായാണ് മുസ്തഹബ്ബിന്റെ സ്ഥാനം. അതായത് നിർബന്ധമായ പ്രവർത്തനങ്ങളുടെയും നിഷ്പക്ഷ പ്രവർത്തനങ്ങളുടെയും ഇടയിലായുള്ള പ്രോത്സാഹിപ്പിക്കപ്പെട്ട പ്രവർത്തനങ്ങളാണ് ഇത്.
മറ്റൊരു നിർവ്വചനപ്രകാരം മുസ്തഹബ്ബായ ഒരു കാര്യം നിറവേറ്റിയാൽ പ്രതിഫലാർഹവും എന്നാൽ ഒഴിവാക്കിയാൽ ശിക്ഷയില്ലാത്തതുമാണ്.[1]
അവലംബം
[തിരുത്തുക]- ↑ Reuben Levy, The Social Structure of Islam, p. 202