മുത്തച്ഛൻ വിരോധാഭാസം
ദൃശ്യരൂപം
സമയ യാത്ര പ്രാവർത്തികമായാൽ ഉണ്ടായേക്കാവുന്ന ഒരു വിരോധാഭാസമാണ് മുത്തച്ഛൻ വിരോധാഭാസം(Grandfather paradox). ഫ്രഞ്ച് എഴുത്തുകാരൻ റെനെ ബർജവെൽ ആണ് ഇത് ആദ്യമായ് അവതരിപ്പിച്ചത്.
വ്യാഖ്യാനം
[തിരുത്തുക]ഒരു സമയയാത്രികൻ തന്റെ മുത്തച്ഛൻ അവിവാഹിതനായിരിക്കുന്ന സമയത്തേക്ക്, അതായത് ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നു. അവിടെ വച്ച് സമയയാത്രികൻ തന്റെ മുത്തച്ഛനെ വകവരുത്തുന്നു. അപ്പോൾ സമയയാത്രികൻ ഒരിക്കലും ജനിച്ചിട്ടില്ല എന്ന ഒരു അവസ്ഥ ഉണ്ടാകും. അയാളുടെ നിലനില്പ് ഒരു ചോദ്യച്ചിഹ്നമാകും.[1]
അവലംബം
[തിരുത്തുക]- ↑ "Carl Sagan Ponders Time Travel". NOVA. PBS. December 10, 1999. Retrieved 2016-05-21.