Jump to content

മാഗ്സസെ അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ramon Magsaysay Award
രാമൻ മാഗ്സസെ പുരസ്കാരം
Medallion with an embossed image of Ramon Magsaysayl facing right in profile.
അവാർഡ്Outstanding contributions in Government Service, Public Service, Community Leadership, Journalism, Literature and Creative Communication Arts, Peace and International Understanding and Emergent Leadership
രാജ്യംPhilippines
നൽകുന്നത്Ramon Magsaysay Award Foundation
ആദ്യം നൽകിയത്1957
ഔദ്യോഗിക വെബ്സൈറ്റ്http://www.rmaf.org.ph

പൊതുസേവനം, സാമുദായിക നേതൃത്വം, പത്രപ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്ക്ക് നൽകുന്ന പുരസ്കാരമാണ് മാഗ്സസെ അവാർഡ്. ഫിലിപ്പീൻസ് പ്രസിഡണ്ട് രമൺ മാഗ്‌സസെയുടെ ഓർമ്മയ്ക്കായുള്ള ഫിലിപ്പീൻസ് സർക്കാരിന്റെ ഈ സമ്മാനം ‘’‘ഏഷ്യയിലെ നോബൽ‘’‘ എന്ന് അറിയപ്പെടുന്നു. ഫിലിപ്പൈൻ സർക്കാരിന്റെ സമ്മതത്തോടെ ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള റോക്ക്ഫെല്ലർ ബ്രദേഴ്‌സ് ഫണ്ടിന്റെ ട്രസ്റ്റികളാണ് 1957 ഏപ്രിലിൽ സമ്മാനം സ്ഥാപിച്ചത്. [1][2][3]

മാഗ്‌സസെ പുരസ്കാരത്തിന്റെ ചരിതം

[തിരുത്തുക]

1957 മാർച്ചിൽ ഒരു വിമാനാപകടത്തിലാണ് മഗ്സസെ കൊല്ലപ്പെടുന്നത്. അതേത്തുടർന്ന് വൈസ് പ്രസിഡന്റായിരുന്ന കാർലോസ് ഗാർഷ്യ പ്രസിഡന്റ് ആവുകയും ചെയ്തു.മഗ്സസെ അന്തരിച്ച് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ 'മഗ്സസെ അവാർഡ് ' എന്നൊരു പുരസ്കാരവും പ്രഖ്യാപിക്കപ്പെട്ടു. അതിന്റെ ഏറ്റവും വിരോധാഭാസമായ കാര്യം, പുരസ്കാരം പ്രഖ്യാപിച്ചതോ അത് കൊടുക്കുന്നതോ ഫിലിപ്പീൻസ് സർക്കാരോ അതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സംഘടനയോ ഔദ്യോഗിക സ്ഥാപനങ്ങളോ അല്ല എന്നതാണ്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായികളായ റോക്കെഫെല്ലർ കുടുംബമാണ് ഈ പുരസ്കാരം നൽകുന്നത്. ഫിലിപ്പീൻസിൽ നിന്നുളള അംഗങ്ങൾക്ക് പുറമേ ഏഷ്യയിലെ പ്രധാനപ്പെട്ട വ്യക്തികളുൾപ്പെടെ അംഗങ്ങളായുളള ഒരു ബോർഡാണ് രാമൊൺ മഗ്സസെ അവാർഡ് ഫൗണ്ടേഷനിലുളളത്.

എന്താണ് ഈ റോക്കെഫെല്ലർ കുടുംബത്തിന് ഒരു ഫിലിപ്പീൻസ് ഭരണാധികാരിയോട് ഇത്ര പ്രേമം ! ഫിലിപ്പീൻസ് ഒരു അമേരിക്കൻ കോളനിയായിരുന്ന കാലത്ത് അവിടെ തങ്ങളുടെ അധിനിവേശവും കൊളളയുമെല്ലാം മറയ്ക്കാൻ സർവകലാശാലകളുൾപ്പെടെ സ്ഥാപിച്ചിരുന്നു. അതിൽ സെന്റ്രൽ ഫിലിപ്പൈൻ സർവകലാശാല സ്ഥാപിച്ചത് ഈ റോക്കെഫെല്ലർ കുടുംബമാണ്. ഈ സർവകലാശാലയായിരുന്നു അക്കാലത്തും, പിന്നീട് സ്വാതന്ത്ര്യ ശേഷവും അമേരിക്കൻ പ്രചാരണങ്ങളുടെ അച്ചുതണ്ടായി ഫിലിപ്പീൻസിൽ പ്രവർത്തിച്ചിരുന്നത്. രാമൊൺ മഗ്സസെയുടെ വിജയത്തിന് പിന്നിലും, കമ്യുണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്നിലുമെല്ലാം അമേരിക്കൻ സാമ്രാജ്യത്വം ഉപയോഗിച്ചത് ഇത്തരം സ്ഥാപനങ്ങളെയായിരുന്നു.

അതൊടൊപ്പം സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ മറവിൽ ഫിലിപ്പീൻസുകാരുടെ ഉള്ളിൽ വംശീയവും മതപരവുമായ വേർതിരിവുകൾ വർദ്ധിപ്പിക്കാനും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഇതിനൊക്കെ വാരിക്കോരി സഹായം നൽകിയ രാമൊൺ മഗ്സസെയെ പെട്ടെന്ന് വിസ്മരിക്കാൻ അവർക്ക് സാധിക്കില്ലല്ലോ. "ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ" എന്ന് പറയുന്നത് പോലെ ഒരു തരം പ്രത്യേക "ഉപകാര സ്മരണ"യാണ് ഈ പുരസ്കാരം.

ഇക്കാലമെല്ലാം, അമേരിക്കയ്ക്ക് ഫിലിപ്പീൻസിനെ അടിയറ വെക്കുന്ന തരത്തിലുള്ള വിവിധ ഉടമ്പടികളും കരാറുകളും വയ്ക്കാൻ മത്സരിക്കുകയായിരുന്നു ഫിലിപ്പൈൻ ഭരണാധികാരികൾ. അമേരിക്കയുടെ പ്രീതി എങ്ങിനെയും സമ്പാദിക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതിൽ മഗ്സസെയുടെ പങ്കും വളരെ വലുതാണ്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരിലുള്ള ഒരു പുരസ്ക്കാരം അമേരിക്കൻ വ്യവസായി നൽകുന്നത്

പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ഇന്ത്യാക്കാർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. AsiaNews.it. "Magsaysay Awards, Asia's Nobel Prize, in the social and cultural fields". www.asianews.it.
  2. Ballaran, Jhoanna. "5 persons, 1 organization honored at 2017 Ramon Magsaysay Award".
  3. "'Asia's Nobel Prize': now more than ever". Archived from the original on 2018-06-15. Retrieved 2021-05-20.
  4. ThiruvananthapuramSeptember 4, Shibimol KG; September 4, 2022UPDATED:; Ist, 2022 16:10. "CPI(M) leader KK Shailaja rejects Magsaysay award after 'talks' with party" (in ഇംഗ്ലീഷ്). Retrieved 2022-09-04. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  5. ThiruvananthapuramSeptember 4, Shibimol KG; September 4, 2022UPDATED:; Ist, 2022 16:10. "CPI(M) leader KK Shailaja rejects Magsaysay award after 'talks' with party" (in ഇംഗ്ലീഷ്). Retrieved 2022-09-04. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  6. ThiruvananthapuramSeptember 4, Shibimol KG; September 4, 2022UPDATED:; Ist, 2022 16:10. "CPI(M) leader KK Shailaja rejects Magsaysay award after 'talks' with party" (in ഇംഗ്ലീഷ്). Retrieved 2022-09-04. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Compare to questions raised here: Singh Negi, Rajender (2008-08-23). "Magsaysay Award: Asian Nobel, Not so Noble". Economic and Political Weekly. 43 (34): 14–16. ISSN 0012-9976. JSTOR 40277873.

പുറംകണ്ണികൾ

[തിരുത്തുക]