മനു ദേശീയോദ്യാനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മനു ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Madre de Dios Region, Cusco Region, Peru |
Nearest city | Cusco |
Coordinates | 11°51′23″S 71°43′17″W / 11.85639°S 71.72139°W |
Area | 1,716,295 ഹെ (6,626.65 ച മൈ) |
Established | May 29, 1973 (by 644-73-AG) |
Governing body | SERNANP |
Type | Natural |
Designated | 1987 (11th session) |
Reference no. | 402 |
State Party | Peru |
Region | Latin America and the Caribbean |
മനു ദേശീയോദ്യാനം, (സ്പാനിഷ്: Parque Nacional del Mau) കുസ്‍ക്കോയിലെ മഡ്രെ ഡി ഡിയോസിലും പൌക്കാർട്ടമ്പൊയിലുമായി സ്ഥിതി ചെയ്യുന്ന ഒരു ജൈവ വൈവിദ്ധമാർന്ന ദേശീയോദ്യാനമാണ്.
പെറുവിയൻ ഗവൺമെൻറ് ഈ പ്രദേശം ഒരു സംരക്ഷിതമേഖലയായി മാറ്റുന്നതിനുമുമ്പ് മനുഷ്യർക്കു ദുഷ്‍പ്രാപ്യമായ പ്രദേശമായിരുന്നു ഇത്. റോഡ് മാർഗ്ഗം ഇന്നും ഈ ദേശീയോദ്യാന മേഖലയിലേയ്ക്ക് എത്തിച്ചേരാനാകില്ല. 1977 ൽ യുനെസ്കോ ഇത് ഒരു ബയോസ്ഫിയർ റിസർവ് ആയി അംഗീകരിക്കുകയും 1987 ൽ ഇത് ലോക പൈതൃക സ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. 15,328 ച.കി.മീറ്ററിൽ പരന്നുകിടക്കുന്ന ഇത് പെറുവിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്.
ബയോസ്ഫിയർ റിസർവ് ഇനിയുമൊരു 2,570 ചതുരശ്രകിലോമീറ്റർകൂടി അധികമായി ഉൾപ്പെടുന്നു. വേറൊരു 914 ചതുരശ്രകിലോമീറ്റർ പ്രദേശം "സാംസ്കാരിക മേഖല" യെന്ന നിലയിലും ഉൾപ്പെടുത്തിയിരിക്കുന്നു. (ഇത് സംരക്ഷണത്തിന്റെ ഒരു തലത്തിലുള്ളതാണ്) എല്ലാംകൂടിയുള്ള പ്രദേശത്തിൻറെ ആകെ വിസ്തീർണ്ണം 18,811 ചതുരശ്ര കി.മീ. ആണ്.
സമുദ്ര നിരപ്പിൽ നിന്നും 150 മീറ്ററിൽ താഴെ മുതലുള്ള നിരവധി പാരിസ്ഥിതിക മേഖലകൾ ഈ പാർക്കിൻറെ സംരക്ഷണവലയത്തിൽ വരുന്നു. ഇവയിൽ തെക്കുപടിഞ്ഞാറൻ ആമസോൺ ആർദ്ര വനങ്ങളുടെ ഭാഗങ്ങൾ മുതൽ മധ്യഉയരത്തിലുള്ള പെറുവിയൻ യുംഗാസ്, സമുദ്ര നിരപ്പിൽനിന്ന് 4200 മീറ്റർ ഉയരത്തിലുള്ള മദ്ധ്യ ആൻഡിയൻ ആർദ്ര പ്യൂണ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഭൂപ്രകൃതിയുടെ ഈ വൈവിദ്ധം കാരണമായി, ലോകത്തിലെ ഏത് ദേശീയോദ്യാനത്തിലേക്കാളും കൂടിയ അളവിലുള്ള ജൈവ വൈവിധ്യം കാണപ്പെടുന്നു. ഏതാണ്ട് 15,000 ൽ കൂടുതൽ സസ്യവർഗ്ഗങ്ങൾ ഇവിടെ കാണാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഒരു ഹെക്ടറിൽ മാത്രം 250 ഇനം മരങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ആയിരത്തിലേറെ പക്ഷിയിനങ്ങളുടെ വാസകേന്ദ്രമായ ഈ ഉദ്യാനം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പക്ഷിനിരീക്ഷകരുടെ പ്രധാന സഞ്ചാരകേന്ദ്രമാണ്. ലോകത്തെ മൊത്തം പക്ഷിയിനങ്ങളുടെ ഏകദേശം 10 ശതമാനം ഇവിടെയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലാറ്റിനമേരിക്കൻ ഉഷ്ണമേഖലാവനങ്ങളിൽ കാണപ്പെടുന്ന നട്ടെല്ലുള്ള കര ജീവികളുടെ ആധിക്യത്താലും ഈ ദേശീയോദ്യാനം ശ്രദ്ധേയമാണ്.
മനു നദിയുടെയും ആൻറീസ് പർവ്വത്തിൻറെ ഉന്നതങ്ങളിൽ നിന്നുത്ഭവിക്കുന്ന അതിൻറെ പോഷകനദികളുടേയും മനു നദി നിപതിക്കുന്ന മാഡ്രെ ഡി ഡോയസ് നദിയുടെയും ഏതാണ്ട് മുഴുവൻ നീർത്തടപ്രദേശങ്ങളും ഈ ദേശീയോദ്യാനത്തിൻറെ പരിധിയിൽ വരുന്നു. ചുറ്റുപാടുമുള്ള പ്രദേശങ്ങൾ അവികസിതങ്ങളാണ്. താഴ്ന്ന പ്രദേശങ്ങളിലേയ്ക്ക് നേരിട്ട് മനു നദിവഴി ബോട്ടുമാർഗ്ഗം മാത്രമേ പ്രവേശിക്കുവാൻ സാധിക്കുകയുള്ളു. ഈ ഓരേയൊരു പ്രവേശന ദ്വാരം പാർക്കിലെ കാവൽക്കാരാൽ നിയന്ത്രിക്കപ്പെടുന്നു.
ജന്തുജാലങ്ങൾ
[തിരുത്തുക]- സസ്തനജീവികൾ : 222 species
- ഉരഗങ്ങൾ : 99 species
- ഉഭയജീവികൾ : 140 species
- പക്ഷികൾ : 1000 species
- മത്സ്യങ്ങൾ : 210 species
- കീടങ്ങൾ (ധാരാളം വിവരണമില്ലാത്ത വംശങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല)
- ചിത്രശലഭങ്ങൾ : 1307 species
- ഉറുമ്പുകൾ : 300 species
- തുമ്പികൾ : 136 species
- വണ്ടുകൾ : 650 species
ചിത്രശാല
[തിരുത്തുക]-
സാഡിൽ-ബാക്ക് തമറിൻ
-
Two red-and-green macaws at Manu National Park
-
Hoatzins
-
റെഡി ഹൌളർ മങ്കി